യുഎസ്സില്‍ ഇന്ത്യന്‍ ടെക്കിയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍; സുഷമാ സ്വരാജിന്റെ ഇടപെടല്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍വെച്ച് തെലങ്കാന സ്വദേശി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പിടികൂടിയതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. സുഷമാ സ്വരാജ് ഇടപെടണമെന്ന് കൊല്ലപ്പെട്ട വംശി ചന്ദര്‍ റെഡ്ഡിയുടെ ബന്ധുക്കള്‍ അപേക്ഷിച്ചതിനെ തുടര്‍ന്നാണ് മന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്.

പ്രതിയെ പിടികൂടിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും വംശിയുടെ കുടുംബത്തെ അനുശോചനം അറിയിച്ചുകൊണ്ട് സുഷമാ സ്വരാജ് പറഞ്ഞു. വംശിയുടെ കുടുംബത്തിന് വേണ്ട സഹായം നല്‍കാന്‍ അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

sushma-swaraj

സിലിക്കണ്‍വാലി യൂണിവേഴ്‌സിറ്റില്‍ എംഎസ് കോഴ്‌സ് ചെയ്യാനാണ് ബിടെക് പൂര്‍ത്തിയാക്കിയ വംശി അമേരിക്കയിലെത്തിയത്. കോഴ്‌സ് പൂര്‍ത്തിയാക്കിയശേഷം ഒരു സ്റ്റോറില്‍ പാര്‍ട് ടൈം ജോലി ചെയ്തുവരികയായിരുന്നു. സോഫ്റ്റ് വെയര്‍ മേഖലയില്‍ ജോലി അന്വേഷിക്കുകയും ചെയ്തുകൊണ്ടിരിക്കുകയായിരുന്നു വംശി.

എന്നാല്‍, അമേരിക്കയില്‍ കുടിയേറ്റക്കാര്‍ക്കെതിരെ നിയമം കര്‍ശനമാക്കിയത് ജോലി അന്വേഷണത്തിന് തടസ്സം നേരിടുകയും ചെയ്തു. ഇതിനിടെ, കഴിഞ്ഞദിവസമാണ് വംശി സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ടത്. കവര്‍ച്ചയാണ് കൊലപാതത്തിന്റെ ലക്ഷ്യമെന്നാണ് പോലീസ് നല്‍കുന്ന സൂചന. അറസ്റ്റിലായ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.


English summary
Man accused of killing Telangana techie in US arrested, says Sushma Swaraj
Please Wait while comments are loading...