മകളെ പീഡിപ്പിച്ച കേസിലെ പ്രതി വിഷം കഴിച്ച് മരിച്ചു
ഔറംഗബാദ്: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ പ്രതിയായ 45 കാരന്‍ ആത്മഹത്യ ചെയ്തു. 10 വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത ഇയാള്‍ക്കെതിരെ ഡിസംബര്‍ 26 നാണ് ജിന്‍സി പോലീസ് കേസെടുത്തത്. വ്യാഴാഴ്ച ഇയാള്‍ വിഷം കഴിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ വെച്ചാണ് ഇയാള്‍ മരിച്ചത്.
മഹാരാഷ്ട്രയിലെ ഔറംഗബാദ് ബാജിപുര സ്വദേശിയാണ് ഇയാള്‍. മകളെ പീഡിപ്പിച്ച സംഭവം പുറത്തറിഞ്ഞത് മുതല്‍ ഇയാളെ കാണാനുണ്ടായിരുന്നില്ല. വ്യാഴാഴ്ച മകനം ഫോണില്‍ വിളിച്ച് തന്റെ അന്ത്യം അടുത്തു എന്നും നിന്നെ കാണണമെന്നും ഇയാള്‍ പറഞ്ഞത്രെ. മകന്‍ എത്തുമ്പോഴേക്കും ഇയാള്‍ക്ക് ബോധം നഷ്ടമായിരുന്നു. തുടര്‍ന്ന് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്രാന്തി ചൗക്ക് ഫ്‌ളൈ ഓവറിന് സമീപത്ത് വെച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് ഇയാള്‍ വിഷം കഴിച്ചതെന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രാജാബു ചവാന്‍ പറഞ്ഞു. വിഷം കഴിച്ച ശേഷം ആദ്യഭാര്യയിലുണ്ടായ മകനെ വിളിച്ച് അടുത്തേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണിക്കായിരുന്നു അന്ത്യം.
രണ്ട് ഭാര്യമാരിലായി ഇയാള്‍ക്ക് മൂന്ന് മക്കളാണുള്ളത്. ആദ്യഭാര്യയില്‍ രണ്ട് ആണ്‍മക്കള്‍. രണ്ടാമത്തെ ഭാര്യയില്‍ ഒരു മകള്‍. മകള്‍ സ്‌കൂളില്‍ നിന്നും തിരിച്ചുവരുമ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു ഇയാള്‍ എന്നാണ് കേസ്.












Click it and Unblock the Notifications