14 പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു,സംഭവത്തിന് പുറകില്‍ ദുരൂഹത..ക്രൂരതയ്ക്ക് പിന്നിൽ
താനെ: 14 പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത.മരിച്ച പതിനാലുപേരും യുവാവിന്റെ കുടുംബാംഗങ്ങളാണ്. കൊലപ്പെട്ടവരില്‍ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
താനെ സ്വദേശിയും അക്കൗണ്ടന്റുമായ ഹന്‍സില്‍ വരേക്കര്‍(35)എന്ന യുവാവാണ് ഞായറാഴ്ച രാത്രി ഈ കൊടും ക്രൂരത ചെയ്തത്. സംഭവത്തിന് പുറകില്‍ ദുരഹൂതയുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

സംഭവം നടക്കുന്നത്
ഞായറാഴ്ച രാത്രി താനെയിലെ വീട്ടില്‍ വെച്ചാണ് സംഭവം നടക്കുന്നത്.
കൊലപ്പെട്ടത്
യുവാവിന്റെ കുടുംബാംഗങ്ങളായ 14 പേരാണ് കൊലപ്പെട്ടത്. ഇതില്‍ ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നു. യുവാവിന്റെ മൂന്ന് സഹോദരിമാരും മാതാപിതാക്കളും എട്ട് കുട്ടികളുമാണ് കൊലപ്പെട്ടത്.

സംഭവം നടന്ന സാഹചര്യം
ശനിയാഴ്ച യുവാവിന്റ വീട്ടില്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. പാര്‍ട്ടി കഴിഞ്ഞ് സഹോദരിമാരും കുട്ടികളും മാതാപിതാക്കളും വീട്ടില്‍ തന്നെ താമസിച്ചു. അന്ന് രാത്രിയാണ് സംഭവം നടക്കുന്നത്.
കൊലയ്ക്ക് ഉപയോഗിച്ചത്
മൂര്‍ച്ഛയേറിയ കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. കത്തി കൊണ്ട് കഴുത്തില്‍ കുത്തിയാണ് കൊലപ്പെടുത്തിയത്.

മുന്‍കൂട്ടി തീരുമാനിച്ചിരുന്നു
കൊലപാതകം മുന്‍കുട്ടി തീരുമാനിച്ചിരുന്നതായി പോലീസ് പറയുന്നു.മൂന്ന് ബെഡ് റൂമുകളിലായാണ് ഇവര്‍ കിടന്നുറങ്ങിയത്. കൊലപാതകം നടത്തിയ ശേഷം മുറികള്‍ പുറത്ത് നിന്ന് പൂട്ടിയിട്ടു.

യുവാവിന്റെ ആത്മഹത്യ
കൊലപാതകം നടത്തിയതിന് ശേഷം യുവാവ് തൂങ്ങി മരിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കയ്യില്‍ ഉണ്ടായിരുന്നു.

ദുരൂഹത
കൊലപ്പെട്ടപ്പെടവരെല്ലാം യുവാവിന്റെ കുടുംബാംഗങ്ങളാണ്. എന്നാല്‍ കുടുംബത്തില്‍ യാതൊരും പ്രശ്‌നമുള്ളതായും പുറത്താര്‍ക്കും അറിയില്ല. എന്തിനാണ് ഇത്തരത്തില്‍ കൊലപാതകം നടത്തിയത് എന്ന ചോദ്യം അവശേഷിക്കുകയാണ്.
സഹോദരി രക്ഷപ്പെട്ടു
സംഭവത്തില്‍ യുവാവിന്റെ ഒരു സഹോദരി ജീവനോടെ രക്ഷപ്പെട്ടു. താനെയിലെ ടൈറ്റാന്‍ ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലാണ്.













Click it and Unblock the Notifications