വെറും നാലക്ഷരത്തില്‍ തെറിവിളി; യുവതിയുടെ പരാതിയില്‍ തൊഴിലുടമ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: വെറും നാലക്ഷരം ഉപയോഗിച്ച് ഇമെയിലിലൂടെ ജീവനക്കാരിയെ തെറിവിളിക്കുമ്പോള്‍ തൊഴിലുടമ ഇത്രയും കരുതിയിരിക്കില്ല. യുവതി പരാതി നല്‍കിയതോടെ അമ്പത്തിരണ്ടുകാരന്‍ ഇപ്പോള്‍ ജയിലിലാണ്. മുംബൈ അംബോളി പോലീസ് ആണ് മാധ്യമപ്രവര്‍ത്തകയായ യുവതിയുടെ പരാതിയില്‍ നടപടിയെടുത്തത്.

കഴിഞ്ഞ നവംബറിലാണ് തന്നെ തെറിവിളിച്ചതായി കാട്ടി യുവതി ഇമെയില്‍ തെളിവ് ഉള്‍പ്പെടെ പോലീസില്‍ പരാതി നല്‍കിയത്. F വാക്ക് ഉപയോഗിച്ച് തെറിവിളിച്ചെന്നായിരുന്നു പരാതി. പരാതിയില്‍ സ്ത്രീകള്‍ക്കെതിരായ തൊഴിലിടത്തെ അതിക്രമത്തിനും ലൈംഗിക അധിക്ഷേപത്തിനും പോലീസ് കേസെടുക്കുകയും ചെയ്തു.

arrest

എന്നാല്‍ തൊഴിലുടമ അമേരിക്കയില്‍ ആയതിനാല്‍ പോലീസിന് അറസ്റ്റ് ചെയ്യാനായില്ല. നാട്ടിലെത്തണമെന്നുകാട്ടി നിരന്തരം നോട്ടീസ് നല്‍കിയെങ്കിലും മടങ്ങിവരാന്‍ കൂട്ടാത്തതോടെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. കഴിഞ്ഞദിവസം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയതോടെ പ്രതി പോലീസിന്റെ പിടിയിലാവുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ മുതലാളിമാരുടെ തെറിവിളിക്ക് ഇരയാവുക സാധാരണമാണെങ്കിലും പലരും പരാതി നല്‍കാറില്ല. മാത്രമല്ല, തെളിവുകള്‍ ഹാജരാക്കുകയും എളുപ്പമല്ല. എന്നാല്‍, ഇമെയിലിലൂടെ തെറിവിളിച്ചതോടെ തൊഴിലുടമയ്‌ക്കെതിരെ ശക്തമായ തെളിവാണ് കോടതിയില്‍ ഹാജരാക്കുകയെന്ന് പോലീസ് പറഞ്ഞു.


English summary
Man arrested for using F-word in email to woman employee
Please Wait while comments are loading...