കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താന്‍ ജീവനോടെയുണ്ടെന്ന് രാഹുല്‍, അക്രമികള്‍ വ്യാജ മരണ വാര്‍ത്തയിലൂടെ കാസ്ഗഞ്ചില്‍ കലാപം നടത്തി

കലാപം നടത്താനായി പലരും സോഷ്യല്‍ മീഡിയ വഴി താന്‍ മരിച്ചെന്ന് പ്രചരിപ്പിച്ചതായി രാഹുല്‍ പറഞ്ഞു

  • By Vaisakhan
Google Oneindia Malayalam News

ലഖ്‌നൗ: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ ഉണ്ടായ കലാപം ഒരു വ്യാജ വാര്‍ത്തയെ തുടര്‍ന്നാണ് രൂക്ഷമായത്. മാധ്യമസ്ഥാപനം നടത്തുന്ന രാഹുല്‍ ഉപാധ്യായയുടെ മരണമായിരുന്നു കലാപകാരികള്‍ ഇതിനായി ഉപയോഗിച്ചത്. കലാപത്തില്‍ രാഹുല്‍ വെടിയേറ്റ് മരിച്ചെന്നായിരുന്നു വാര്‍ത്തകള്‍.

വാര്‍ത്തയെ തുടര്‍ന്ന് ഹിന്ദു-മുസ്ലീം വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. റിപബ്ലിക്കന്‍ ദിനത്തിലായിരുന്നു അക്രമങ്ങള്‍ നടന്നത്. താന്‍ ജീവനോടെയുണ്ടെന്ന് തെളിയിക്കാന്‍ രാഹുലിന് നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടി വന്നു.

മരിച്ചിട്ടില്ല, വന്നത് വ്യാജ വാര്‍ത്ത

മരിച്ചിട്ടില്ല, വന്നത് വ്യാജ വാര്‍ത്ത

നോയിഡയില്‍ ചെറിയൊരു ന്യൂസ് ചാനല്‍ നടത്തുകയാണ് രാഹുല്‍. കഴിഞ്ഞ ദിവസം താങ്കള്‍ മരിച്ചോ എന്ന് ഒരാള്‍ തന്നോട് വിളിച്ച് ചോദിച്ചെന്നും ആദ്യം ഇത് തമാശയായി എടുത്തെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ പിന്നീട് നിരന്തരം കോളുകള്‍ വന്നതോടെ കാര്യങ്ങള്‍ ശരിയായല്ല പോകുന്നതെന്ന് മനസിലായി. എന്നാല്‍ താന്‍ മരിച്ചെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് വ്യാജ വാര്‍ത്തയാണെന്നും രാഹുല്‍ പറയുന്നു.

മരണം സോഷ്യല്‍ മീഡിയയിലും

മരണം സോഷ്യല്‍ മീഡിയയിലും

കലാപം നടത്താനായി പലരും സോഷ്യല്‍ മീഡിയ വഴി താന്‍ മരിച്ചെന്ന് പ്രചരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ തനിക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍ കലാപത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ തുടരാന്‍ വേണ്ടിയാണ് അവര്‍ ഇത് ഉപയോഗിച്ചത്. അതിന് തന്നെ ഉപയോഗിക്കുകയായിരുന്നു. മുസ്ലീങ്ങളുടെ ആക്രമണത്തില്‍ ഹിന്ദു കൊല്ലപ്പെട്ടു എന്ന രീതിയിലായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം.

മാധ്യമങ്ങളെ കാണണം

മാധ്യമങ്ങളെ കാണണം

വ്യാജ വാര്‍ത്ത ഒരുപാട് ഷെയര്‍ ചെയ്തതിനാല്‍ രാഹുലിനോട് എത്രയും പെട്ടെന്ന് മാധ്യമങ്ങളെ കാണണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്നാണ് പോലീസ് പറയുന്നത്. പോലീസ് മേധാവി സഞ്ജീവ് ഗുപ്തയെ ഒപ്പം കൂട്ടിയാണ് ഇയാള്‍ വാര്‍ത്താസമ്മേളനം നടത്തിയത്. കലാപം നടന്ന മേഖലയില്‍ ഈ പേരിലുള്ള ഒരു വ്യക്തി ജീവിച്ചിരുന്നില്ലെന്നും അതാണ് രാഹുലിനെ കണ്ടെത്താന്‍ വൈകിയതെന്നും പോലീസ് പറഞ്ഞു.

അറസ്റ്റുമായി പോലീസ്

അറസ്റ്റുമായി പോലീസ്

കലാപവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ 82 പേരെ കസ്റ്റഡിയിലെടുക്കുകയും 31 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം രാഹുല്‍ മരിച്ചെന്ന വ്യാജ വാര്‍ത്ത നല്‍കിയ സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തതായി സഞ്ജീവ് ഗുപ്ത പറഞ്ഞു. നേരത്തെ അഭിഷേക് ഗുപ്തയെന്ന ആള്‍ റിപ്പബ്ലിക്ക് ദിനത്തില്‍ വെടിയേറ്റ് മരിച്ചതിന് പിന്നാലെ കലാപം ആരംഭിച്ചത്. പിന്നീട് രാഹുലിന്റെ മരണം കൂടിയായപ്പോള്‍ അക്രമങ്ങള്‍ വര്‍ധിക്കുകയായിരുന്നു.

English summary
man dead in kasganj speaks up people were using him to incite violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X