• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭീകരർക്കുള്ള ആയുധക്കടത്തിന് പിടിയിലായത് ബിജെപി ടിക്കറ്റിൽ മത്സരിച്ചയാൾ: പുറത്താക്കിയെന്ന് പാർട്ടി..

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവാദ ബന്ധത്തിന്റെ പേരിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച രാഷ്ട്രീയ നേതാവ് അറസ്റ്റിൽ. ഹിസ്ബുൾ മുജാഹിദ്ദീനുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഇയാളെ എൻഐഎ കസ്റ്റഡിയിലെടുത്തത്. ഭീകരർക്ക് ആയുധങ്ങൾ എത്തിച്ച കേസിലും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിൽ സർപഞ്ച് ആയിരുന്നു മിർ.

കോവിഡ്: തിരികെ കയറുന്ന ലോകം, രോഗം ഭേദമായവരുടെ എണ്ണം 10 ലക്ഷം കടന്നു

ഹിസ്ബുൾ ഭീകരർക്ക് ആയുധങ്ങൾ എത്തിച്ചുകൊടുക്കുന്നതിനിടെ അറസ്റ്റിലായ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ദവീന്ദർസിംഗിന്റെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. വിവിധ ഭീകര സംഘടനകൾക്ക് ആയുധനങ്ങളെത്തിക്കാൻ ഇയാൾ ഇടപെട്ടിട്ടുണ്ടെന്നാണ് എൻഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 മത്സരിച്ചത് പാർട്ടി ടിക്കറ്റിൽ

മത്സരിച്ചത് പാർട്ടി ടിക്കറ്റിൽ

2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച താരിഖ് അഹ്മദ് മിറാണ് അറസ്റ്റിലായിട്ടുള്ളത്. 2014ലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഇയാൾ വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്. വാചി നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ഇയാൾ പരാജയപ്പെടുകയായിരുന്നു. ഇയാൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിൽ പാർട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നും താരിഖ് അഹ്മദ് അമീറിനെ രണ്ട് വർഷം മുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നുമാണ് ബിജെപി ഉന്നയിക്കുന്ന വാദം.

പാർട്ടിയിൽ നിന്ന് പുറത്താക്കി

പാർട്ടിയിൽ നിന്ന് പുറത്താക്കി

2018ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നിട്ടുള്ളത് പാർട്ടി അടിസ്ഥാനത്തിലല്ല. താരിഖ് അഹ്മദ് മിറിനെ 2018 ഒക്ടോബറിൽ പാർട്ടി പുറത്താക്കിയെന്നാണ് ബിജപി വക്താവ് അൽതാഫ് താക്കൂർ വ്യക്തമാക്കിയത്. എങ്ങനെയാണ് 2014ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് അറിയില്ലെന്നും വക്താവ് ചൂണ്ടിക്കാണിക്കുന്നു. വ്യാഴാഴ്ച എൻഐഎ കോടതിയ്ക്ക് മുമ്പാകെ ഹാജരാക്കിയ താരിഖിനെ ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടയച്ചിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

 രണ്ട് പോലീസുകാർ അറസ്റ്റിൽ

രണ്ട് പോലീസുകാർ അറസ്റ്റിൽ

ജമ്മുകശ്മീർ പോലീസിലെ ദവീന്ദർ സിംഗിനൊപ്പം അറസ്റ്റിലായ ഹിസ്ബുൾ ഭീകരൻ നവീദ് ബാബുവിന്റെ അന്വേഷണത്തിനിടെയാണ് താരിഖ് അഹ്മദ് മിറിന്റെ പേരും ഉയർന്നുവരുന്നത്. താരിഖ് അഹ്മദ് അമീറാണ് തങ്ങൾക്ക് ആയുധങ്ങളും സ്ഫോടകട വസ്തുുക്കളും എത്തിച്ച് നൽകിയിരുന്നതെന്നാണ് നവീദ് ബാബു പോലീസിനോട് വെളിപ്പെടുത്തിയിരുന്നത്. ജമ്മു കശ്മീർ പോലീസിലെ ഉദ്യോഗസ്ഥനായിരുന്ന നവീദ് ബാബു 2017ൽ നാല് റൈഫിളുകളുമായി ബുദ്ഗാം ജില്ലയിൽ നിന്ന് കടന്നുകളഞ്ഞയാളാണ്. അറസ്റ്റിലായ താരിഖ് അഹ്മദ് മിർ ജമ്മുകശ്മീരിലെ ഷോപ്പിയാൻ നിവാസിയാണ്. 2018ൽ ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരവും ദവീന്ദർ സിംഗ് സ്വീകരിച്ചിരുന്നു.

പോലീസിലിരുന്ന് ഭീകരർക്ക് ഒത്താശ

പോലീസിലിരുന്ന് ഭീകരർക്ക് ഒത്താശ

ആറ് മാസം മുമ്പ് ഭീകരബന്ധമുണ്ടെന്ന് കണ്ടെത്തിയ ഇയാൾക്ക് പോലീസിൽ നിന്ന് സംരക്ഷണം ലഭിച്ചിരുന്നു. എന്നാൽ പോലീസ് സംരക്ഷണം റദ്ദാക്കുയായിരുന്നു. ഭീകരസംഘടനകളുമായി ബന്ധമുള്ള ഇയാളെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികളും മുന്നറിയിപ്പ് നൽകിയിരുന്നു. ഇയാൾക്കെതിരെ തീവ്രവാദ ബന്ധം സംബന്ധിച്ച് ആരോപണങ്ങൾ നിലനിന്നിരുന്നുവെങ്കിലും ദവീന്ദർ സിംഗിന്റെ അറസ്റ്റോടെ വലിയ സുരക്ഷാ ലംഘനങ്ങളാണ് പുറത്തുവന്നത്.

 അറസ്റ്റ് ജനുവരിയിൽ

അറസ്റ്റ് ജനുവരിയിൽ

ഭീകരരെ കശ്മീരിന് കടത്തിക്കൊണ്ടുപോകുന്നതിന് പുറമേ ദവീന്ദർ സിംഗിന്റെ അടിവേരുകൾ കുടുതൽ ശക്തമാണന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ദവീന്ദർസിംഗിന്റെ കേസും പിന്നീട് എൻഐഎയ്ക്ക് കൈമാറിയിരുന്നു. ദവീന്ദർ സിംഗിനൊപ്പം ശ്രീനഗർ- ജമ്മു ഹൈവേയിൽ നിന്ന് പിടിയിലായ മൂന്ന് ഭീകരരും ശ്രീനഗറിയിലെ ബദാമിയിലെ കന്റോൺമെന്റ് ഏരിയയിലെ ബദാമിബാഗ് പ്രദേശത്തെ സിംഗിന്റെ വീട്ടിലാണ് കഴിഞ്ഞിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിന് തൊട്ടുമുമ്പത്തെ ദിവസം ജമ്മു കശ്മീർ വിമാനത്താവളത്തിൽ 15 വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെ സ്വീകരിക്കുന്നതിന് വേണ്ടിയായിരുന്നു സിംഗിനെ നിയോഗിച്ചിരുന്നത്. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ യുഎസ് അംബാസഡർ ഉൾപ്പെടെയുള്ളവരാണ് ഇക്കൂട്ടത്തിലുണ്ടായിരുന്നത്.

 ബന്ധത്തിന് മുമ്പേ തെളിവ്

ബന്ധത്തിന് മുമ്പേ തെളിവ്

ദവീന്ദർ സിംഗിന്റെ അറസ്റ്റിന് പിന്നാലെ കശ്മീരിലെ പല ഒളിത്താവളങ്ങളിലും പോലീസ് നിരന്തരം റെയ്ഡ് നടത്തിവരികയാണ്. വൻതോതിലുള്ള ആയുധങ്ങളും സ്ഫോടന വസ്തുക്കളുമാണ് ഇവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. എന്തിനാണ് റിപ്ലബ്ലിക് ദിനത്തിന് മുന്നോടിയായി ദില്ലിയിലേക്ക് ഭീകരരെ കടത്താൻ ശ്രമിച്ചതെന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്.

അഫ്സൽ ഗുരുവിന്റെ വെളിപ്പെടുത്തൽ

അഫ്സൽ ഗുരുവിന്റെ വെളിപ്പെടുത്തൽ

പാർലമെന്റ് ആക്രമണ കേസിൽ നേരത്തെ ഇന്ത്യ തൂക്കിലേറ്റിയ അഫ്സൽ ഗുരുവിനെ ദില്ലിയിലേക്ക് അയയ്ക്കാൻ സഹായമൊരുക്കിയ സംഭവത്തിലും പാക് ഭീകരർക്ക് സഹായം ഒരുക്കിയ സംഭവത്തിലും സിംഗ് നേരത്തെ തന്നെ നോട്ടപ്പുള്ളിയാണ്. തനിക്കൊപ്പം ദില്ലിയിലേക്ക് ഒരു പോലീസ് ഉദ്യോഗസ്ഥനുമുണ്ടായിരുന്നുവെന്ന് അഫ്സൽ ഗുരു ഒരു കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഇയാൾക്ക് പാർലമെന്റ് ആക്രമണവുമായി ഒരു ബന്ധവുമില്ലെന്ന നിലപാടാണ് ജമ്മു കശ്മീർ പോലീസ് സ്വീകരിച്ചത്.

English summary
Man faces election in BJP ticket arrested with terror link, party says expelled in 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more