അസമയത്ത് മകളുടെ മുറിയിൽ നിന്ന് എന്തോ ശബ്ദം! കണ്ടത് കാമുകനെയും; വഴക്കിനിടെ പിതാവിന് ദാരുണാന്ത്യം...

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: മകളുടെ മുറിയിൽ നിന്നും കാമുകനെ പിടികൂടിയ പിതാവ് ഗോവണിയിൽ നിന്നും കാൽതെന്നി വീണു മരിച്ചു. നോയിഡ അട്ട ഗ്രാമത്തിലെ വിശ്വനാഥ് സാഹു(45)വാണ് കഴിഞ്ഞദിവസം പുലർച്ചെ ദാരുണമായി മരണപ്പെട്ടത്.

ബൽറാമിന്റെ മുട്ടുകാൽ തല്ലിയൊടിക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം എന്നായിരുന്നു സിവിക് പറയേണ്ടത്

അമലാ പോളിന് തിരിച്ചടി! ചോദ്യം ചെയ്യലിന് ഹാജരാകണം, ജാമ്യഹർജിയും ഹൈക്കോടതി പരിഗണിച്ചില്ല...

മകളുടെ കാമുകനുമായുള്ള വഴക്കിനിടെയാണ് വിശ്വനാഥ് സാഹു മൂന്നാം നിലയിൽ നിന്നും കാൽതെന്നി താഴേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ വിശ്വനാഥിനെ ഉടൻതന്നെ ദില്ലി സഫ്ദർജങ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വിശ്വനാഥിന്റെ മകൾ പൂജ സാഹു(21), കാമുകനും അയൽവാസിയുമായ ധർമ്മേന്ദ്ര(24) എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.

‍ഞായറാഴ്ച...

‍ഞായറാഴ്ച...

നോയിഡയിലെ അട്ട ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. പുലർച്ചെ നാലു മണിയോടെയാണ് മുകൾനിലയിൽ മകളുടെ മുറിയിൽ നിന്നും അസാധാരണ ശബ്ദം കേൾക്കുന്നതായി വിശ്വനാഥ് സാഹുവിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് മുറി പരിശോധിക്കാനായി അദ്ദേഹം മുകൾനിലയിലേക്ക് പോയി.

 കാമുകൻ...

കാമുകൻ...

പുലർച്ചെ നാലു മണിയോടെ മകളുടെ മുറിയിലെത്തിയ വിശ്വനാഥ് സാഹു, അയൽവാസിയായ ധർമ്മേന്ദ്രയെ മുറിയിൽ നിന്നും പിടികൂടി. മകൾ പൂജയുടെ കാമുകനായ ധർമ്മേന്ദ്രയെ അസമയത്ത് മുറിയിൽ കണ്ടത് വിശ്വനാഥിനെ രോഷാകുലനാക്കി.

താഴേക്ക് വീണു...

താഴേക്ക് വീണു...

പൂജയുമായും കാമുകൻ ധർമ്മേന്ദ്രയുമായും വാക്കുതർക്കം നടക്കുന്നതിനിടെയാണ് വിശ്വനാഥ് സാഹു ഗോവണിയിൽ നിന്നും താഴേക്ക് വീഴുന്നത്. ഇരുവരോടും വഴക്കിടുന്നതിനിടെ കാൽ തെന്നിയാണ് മൂന്നാം നിലയിൽ നിന്നും താഴേക്ക് പതിച്ചത്.

ഭാര്യയും...

ഭാര്യയും...

ഗുരുതരമായി പരിക്കേറ്റ വിശ്വനാഥിനെ ദില്ലി സഫ്ദർജങ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ മാരക പരിക്കുകളാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടർമാർ അറിയിച്ചു. വിശ്വനാഥ് സാഹുവിന് അപകടം സംഭവിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഗായത്രിയും വീട്ടിലുണ്ടായിരുന്നു.

മകൾ അറസ്റ്റിൽ...

മകൾ അറസ്റ്റിൽ...

ഭർത്താവിന്റെ മരണത്തിൽ മകൾക്കെതിരെയും മകളുടെ കാമുകനെതിരെയും ഗായത്രി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മകൾ പൂജയെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ വിശ്വനാഥ് സാഹു മരണപ്പെട്ടതോടെ പൂജയുടെ കാമുകനായ ധർമ്മേന്ദ്ര ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾ ഉടൻ പിടിയിലാകുമെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.

ഒരു വർഷമായി...

ഒരു വർഷമായി...

നോയിഡയിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന വിശ്വനാഥ് സാഹു ഭാര്യയ്ക്കും മകൾക്കുമൊപ്പം അട്ടയിലെ അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ഇതേ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ധർമ്മേന്ദ്രയുമായാണ് പൂജ പ്രണയിത്തിലായത്.

 ധർമ്മേന്ദ്രയും

ധർമ്മേന്ദ്രയും

സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്ത പൂജയും ധർമ്മേന്ദ്രയും തമ്മിൽ കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലാണെന്നാണ് പോലീസ് പറയുന്നത്. പിതാവിന്റെ മരണത്തിൽ കുറ്റബോധമില്ലാത്ത മകൾ, സംഭവിക്കാനുള്ളത് സംഭവിച്ചുവെന്നാണത്രേ പോലീസിനോട് പറഞ്ഞത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Noida man finds boyfriend in daughter’s room, falls and dies during argument.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്