കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ വീണ്ടും വെടിവയ്പ്; ഷഹീന്‍ബാഗില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ, അക്രമി കസ്റ്റഡിയില്‍

Google Oneindia Malayalam News

ദില്ലി: പൗരത്വ നിമയത്തിനെതിരെ പ്രതിഷേധം നടക്കുന്ന ദില്ലിയിലെ ഷഹീന്‍ബാഗില്‍ വെടിവയ്പ്. പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സിഎഎ വരുദ്ധ പ്രക്ഷോഭം നടക്കുന്നതിനിടെ ജാമിയ മില്ലിയക്ക് അടുത്ത് കഴിഞ്ഞദിവസം വെടിവയ്പ്പുണ്ടായിരുന്നു. ജയ് ശ്രീറാം വിളിച്ച് വെടിയുതിര്‍ത്ത ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കശ്മീരിയായ വിദ്യാര്‍ഥിക്കാണ് വെടിയേറ്റത്.

Sh

ജാമിയ ക്യാമ്പസിന് ഏകദേശം അടുത്താണ് ഷഹീന്‍ബാഗ്. ഡിസംബര്‍ 15ന് തുടങ്ങിയ സമരം ഇപ്പോഴും തുടരുകയാണ് ഷഹീന്‍ബാഗില്‍. പ്രദേശത്തെ വീട്ടമ്മമാരും കുട്ടികളുമാണ് സമരത്തിന് മുന്നിലുള്ളത്. സമരക്കാര്‍ക്കെതിരെ ബിജെപി നേതാക്കള്‍ പരസ്യമായ വെല്ലുവിളി ഉയര്‍ത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായിരിക്കുന്നത്. ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല.

ഷഹീന്‍ബാഗില്‍ സമരം നടക്കുന്നതിന് അടുത്തായി സരിത വിഹാര്‍ ഭാഗത്ത് പോലീസ് ബാരിക്കേഡുണ്ട്. ഇതിന് അടുത്ത് നിന്നാണ് അക്രമി ആകാശത്തേക്ക് രണ്ട് തവണ വെടിയുതിര്‍ത്തത്. ജയ് ശ്രീറാം വിളിച്ചാണ് അക്രമി വെടിവച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദുക്കളല്ലാതെ മറ്റാരും ഇവിടെ ഭരിക്കില്ലെന്ന് അക്രമി വിളിച്ചുപറഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആകാശത്തേക്കാണ് അക്രമി വെടിവച്ചതെന്നും ഇയാളെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കിയെന്നും ദില്ലി ഡിസിപി ചിന്‍മയ് ബിസ്വാള്‍ പറഞ്ഞു. ഷഹീന്‍ബാഗ് മോഡല്‍ സമരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായിരിക്കുന്നത്. മുംബൈ, പൂനെ, ലഖ്‌നൗ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലെല്ലാം ഷഹീന്‍ബാഗ് മോഡലില്‍ വനിതകള്‍ സമരം തുടങ്ങിയിട്ടുണ്ട്.

English summary
Man Fires in Shaheen Bagh, Police Takes Him Into Custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X