സർക്കാർ വകുപ്പിൽ ഒരേസമയം 3 ജോലി; അതും 30 വർഷം... "കുമ്പിടിയെ" പോലീസ് പൊക്കിയത് ഇങ്ങനെ...
പാട്ന: ജോലി സുരക്ഷിതത്വം എവല്ലാവരും ആഗ്രഹിക്കുന്ന ആക്രമാണ്. അതിന് ഏറ്റവും നല്ലത് സർക്കാർ ജോലി തന്നെയാണ്. സർക്കാർ ജോലി അത്ര പെട്ടെന്നൊന്നും കിട്ടുകയും ഇല്ല. ജീവിത സുരക്ഷിതത്വവും വിരമിച്ച് കഴിഞ്ഞതിന് ശേഷമുള്ള പെൻഷനുമാണ് സർക്കാർ ജോലികളിലെ ആകർഷണം.
ഭർത്താവ് സ്നേഹിച്ച് 'കൊല്ലുന്നു'... ഒരു വഴക്ക് പോലും ഉണ്ടാക്കുന്നില്ല, വിവാഹ മോചനം വേണമെന്ന് യുവതി!
എന്നാൽ ഒരു ജോലി ലഭിക്കുക എന്നത് തന്നെ ശ്രമകരമായ കാര്യമായിടത്ത് മൂന്ന് ജോലി ലഭിച്ചാലോ? നിയമപ്രകാരം അതിൽ മെച്ചപ്പെട്ടത് ഒന്ന് തിരഞ്ഞെടുക്കും. എന്നാൽ മൂന്ന് വകുപ്പുകളിൽ ഒരേസമയം ഒരൾ ജോലി ചെയ്യുന്നത് നമുക്ക് വിശ്വസിക്കാനാകുമോ? അവിശ്വസനീയം എന്ന് തോന്നിയേക്കാം. എന്നാൽ ബീഹാറിൽ ഇത്തരത്തിൽ ഒരു സംഭവം നടന്നിട്ടുണ്ട്. ഒന്നും രണ്ടും വർഷമല്ല, മുപ്പത് വർഷമാണ് മൂന്ന് തസ്തികയിൽ ഒരേസമയം ഒരാൾ ജോലി ചെയ്തത്.

സുരേഷ് റാം 'കുമ്പിടി' ആയ കഥ
ബീഹാർ സ്വദേശി സുരേഷ് റാമാണ് മൂന്ന് തസ്തികകളിൽ ഒരേസമയം ജോലി ചെയ്ത 'കുമ്പിടി'. മൂന്ന് ജോലികളിലെ ശമ്പളവും അദ്ദേഹത്തിന് ലഭിച്ചു. ഒന്നോ രണ്ടോ വർഷമല്ല. മുപ്പത് വർഷം. 1988ൽ പാട്ന കെട്ടിട നിർമ്മാണ വകുപ്പിന്റെ കീഴിൽ ജൂനിയർ എഞ്ചിനായറായാണ് സുരേഷ് റാമിന്റെ ഒദ്യോഗിക ജീവിത തുടക്കം. ഒരു വർഷത്തിനുള്ളിൽ ഇയാളെ വാട്ടർ അതോറിറ്റിയിൽ നിയമിച്ചുകൊണ്ടുള്ള ലെറ്റർ വന്നു. പിന്നാലെ മറ്റൊരു നിയമനവും.

ശമ്പളം കൃത്യമായി അക്കൗണ്ടിൽ...
മൂന്ന് നിയമനങ്ങളും സുരേഷ് റാം കൈപ്പറ്റി എന്നതാണ് ആശ്ചര്യം. കിഷന്‍ഗഞ്ച്, ബാങ്ക, സുപോള്‍ എന്നിവിടങ്ങളിലുള്ള ഓഫീസുകളിലാണ് സുരേഷ് രാം ജോലി ചെയ്തിരുന്നത്. മൂന്ന് വകുപ്പുകളില്‍ നിന്നുമുള്ള ശമ്പളം എല്ലാമാസവും കൃത്യമായി അക്കൗണ്ടിലെത്തുകയും ചെയ്തു എന്നതാണ് അതിശയം. എങ്ങനെയാണ് ഇയാള്‍ ഇത്രയും കാലം ബഹുമുഖ ജോലികള്‍ ചെയ്തുകൊണ്ടിരുന്നതെന്ന് വ്യക്തമല്ല.

കുമ്പിടിയെ പിടിച്ചു
ഒടുക്കം പിടിക്കപ്പെടുമ്പോള്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലാണ് ഇയാള്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. ബീബാറിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാനം, ചിലവ്, സ്വത്ത് എന്നിവ നിരീക്ഷിക്കുന്ന കോംപ്രെഹെന്‍സീവ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റമാണ് സുരേഷ് റാം ഒരു 'കുമ്പിടി' ആണെന്ന് കണ്ടെത്തിയത്.

അന്വേഷണം തുടങ്ങി
എന്നാൽ എങ്ങിനെയാണ് മൂന്ന് വകുപ്പിലും ഒരേ സമയം ഇയാൾക്ക് ജോലി ചെയ്യാൻ സാധിച്ചത് എന്ന് ഇപ്പഴും ആർക്കും മനസിലായിട്ടില്ല. ബിഹാറിലെ സർക്കതാർ ഉദ്യോഗസ്ഥരുടെ പിടിപ്പു കേടാണ് ഇതിന് കാരണമെന്നാണ് പരക്കെയുള്ള ആരോപണം. ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.