കാന്‍സറിനോട് പൊരുതി ജയിച്ച മകളോട് അസൂയ; തല്ലിക്കൊന്ന് കത്തിച്ചു കളഞ്ഞു
ന്യൂയോര്‍ക്ക്: കണ്ണിന് കാന്‍സര്‍ ബാധിച്ച 2 വയസ്സുകാരി ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ പിതാവ് കൊലപ്പെടുത്തി. അപൂര്‍വ്വമായ കാന്‍സറായിരുന്നു കുട്ടിയുടെ കണ്ണില്‍ ബാധിച്ചത്. വൈദ്യശാസ്ത്രത്തില്‍ ചരിത്രം കുറിച്ച തിരിച്ചു വരവായിരുന്നു കുട്ടിയുടേത്.
കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയ്ക്ക് എല്ലാവരുടെയും സംരക്ഷണം ലഭിക്കുന്നതില്‍ അസൂയപ്പെട്ടാണ് പിതാവ് കൊലപാതകം നടത്തിയത് എന്ന് പോലീസിനോട് സമ്മതിച്ചു. മരത്തിന്റെ ദണ്ഡ് ഉപോഗിച്ച് തല്ലിക്കൊന്ന് മൃതശരീരം കത്തിച്ച് വെള്ളത്തില്‍ ഒഴുക്കി കളയുകയായിരുന്നു.

കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യല്ലിലാണ് കുട്ടിയുടെ പിതാവായ റെയാന്‍ ലോറന്‍സ് കുറ്റം സമ്മതിച്ചത്. 36 മണിക്കൂര്‍ വെള്ളത്തിനടിയിലെ തിരച്ചിലിനൊടുവില്‍ മൃതശരീരം കണ്ടെത്തി.
ലോറന്‍സിന്റെ അമ്മയാണ് ഇരയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്ന വക്കീല്‍. കുറഞ്ഞത് 25 വര്‍ഷം തടവെങ്കിലും മകന് വാങ്ങി കൊടുക്കും എന്നാണ് അമ്മ പറയുന്നത്. കാന്‍സറില്‍ ചികിത്സ വിജയകരമായപ്പോള്‍ ഡോക്ടര്‍മാരും കുടുംബത്തിലുള്ളവരും ഏറെ സന്തോഷിച്ചിരുന്നുവെന്നും എന്നാല്‍ ഇത്തരത്തില്‍ ഒരു അപകടം പ്രതീക്ഷിച്ചില്ല എന്നുമാണ് പറയുന്നത്.












Click it and Unblock the Notifications