അമ്മയെ സ്നേഹിക്കുന്നില്ലെന്ന് പരാതി ; ഭാര്യമാരോട് ഭർത്താവ് ചെയ്തത് ക്രൂരത...
കൈയേറ്റത്തോടെ കാറിന്‍റെ നിയന്ത്രണം നഷ്ടമാകുകയും വാഹനം നിർത്തുകയും ചെയ്തു
ജയ്പൂർ: പരസ്പരം വഴക്കുണ്ടാക്കിയതിന് ഭാര്യമാരെ കാറിനുള്ളിലിട്ടു കത്തിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. സംഭവത്തെ തുടർന്ന് ദീപാ റാമിനെയാണ് രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ ദീപയുടെ ഭാര്യമാരായ ദാരിയ ദേവി( 25), മാലി ദേവി( 27) യും തമ്മിൽ വഴക്കുണ്ടായത്.

ആദ്യം ഭാര്യമാരുമായി രൂക്ഷമായ വാക് തർക്കമാണ് ഉണ്ടായത് പിന്നീട് അത് കൈയേറ്റത്തിലേയ്ക്ക് കടക്കുകയായിരുന്നു. കൈയേറ്റത്തോടെ കാറിന്‍റെ നിയന്ത്രണം നഷ്ടമാകുകയും വാഹനം നിർത്തുകയും ചെയ്തു. ഇതിനിടെ ഭാര്യമാരിൽ ഒരാൾ പുറത്തിറങ്ങി പ്രദേശവാസികളോട് സഹായം അഭ്യർഥിച്ചു. ഇവരെ തിരികെ കാറിലേയ്ക്ക് വലിച്ചിട്ടതിനു ശേഷമാണ് കാറിനു തീ കൊളുത്തിയത്.
രണ്ടു ഭാര്യമാരും വാഹനത്തിനുള്ളിൽവെച്ചു തന്നെ വെന്തുമരിച്ചിരുന്നെന്നു അഡീഷനൽ എസ്.പി ബീന്ദ റാം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ അമ്മയെ സ്നേഹിച്ചിരുന്നില്ലെന്നും അവർക്ക് സുഖകരമായ ജീവിതം നൽകിയിരുന്നില്ലെന്നും ഇയാൾ പറഞ്ഞിരുന്നു. മൂന്നു കുട്ടികളുടെ പിതാവാണ് ദീപ റാം.












Click it and Unblock the Notifications