താലി കെട്ടി, പക്ഷേ വധുവിനെ വീട്ടിലേക്ക് കൊണ്ടുപോവില്ല, സൗന്ദര്യമില്ലെന്ന് !! വീഡിയോ വൈറൽ

  • By: മരിയ
Subscribe to Oneindia Malayalam

ഗാന്ധിപൂര്‍: വിവാഹ പന്തലില്‍ വെച്ച് വധുവിന് ഭംഗിയില്ലെന്ന് പറഞ്ഞ് വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചു. പോലീസ് ഇടപെടലിനെ തുടര്‍ന്നാണ് പിന്നീട് കാര്യങ്ങള്‍ രമ്യമായി പരിഹരിച്ചത്. ഭംഗിയില്ലാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ നാട്ടുകാര്‍ കളിയാക്കുമെന്നാണ് യുവാവ് പറഞ്ഞത്. സംഭവങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ ജയിപ്പിയ്ക്കാൻ സിപിഎം !!! രാഷ്ട്രീയ നാടകം തീരുന്നില്ല...

പ്രതീക്ഷയുടെ പാളത്തിൽ കൊച്ചിൻ മെട്രോ..മെയ് 30ന് ഉദ്ഘാടനം, പ്രധാനമന്ത്രി ഇല്ലെങ്കിൽ മുഖ്യമന്ത്രി !!!

വിവാഹം

മാസങ്ങള്‍ക്ക് മുമ്പ് തന്നെ തരുണ്‍പൂര്‍ സ്വദേശി ആയി ജയപ്രകാശിന്റെയും ഗാസിപൂര്‍ സ്വദേശിയായ യുവതിയുടേയും വിവാഹം ഉറപ്പിച്ചിരുന്നു. കല്യാണ ദിവസം ആഘോഷമായി വരന്റെ വീട്ടുകാര്‍ വധുവിന്റെ വീട്ടില്‍ എത്തി.

 കല്യാണം വേണ്ട

താലികെട്ടിന് സമാനമായ ബാരാത്ത് എന്ന ചടങ്ങ് നടന്നതിന് പിന്നാലെയാണ് വധുവിനെ സ്വീകരിയ്ക്കാന്‍ തയ്യാറല്ലെന്ന് ജയപ്രകാശ് പറയുന്നത്. വധുവിന് സൗന്ദര്യം ഇല്ലത്രെ.

ബന്ധുക്കള്‍ നിര്‍ബന്ധിച്ച്

ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഈ വിവാഹത്തിന് സമ്മതിച്ചതെന്നും യുവാവ് പറഞ്ഞു. സുന്ദരിയാല്ലാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ കൂട്ടുകാരും നാട്ടുകാരും കളിയ്ക്കുമത്രേ.

പോലീസ് എത്തി

വീട്ടുകാര്‍ തമ്മില്‍ ബഹളം ആയതോടെ പോലീസ് എത്തി. വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ ആവില്ലെന്നും കേസ് എടുക്കുമെന്നും പോലീസ് പറഞ്ഞു.

വധു പറഞ്ഞത്

താലികെട്ടിയ പുരുഷന്‍ സൗന്ദര്യം ഇല്ലെന്നതിന്റെ പേരില്‍ ഉപേക്ഷിയ്ക്കാന്‍ ഒരുങ്ങിയെങ്കിലും അയാളെ സ്വീകരിയ്ക്കാന്‍ വധു തയ്യാറായിരുന്നു.

പോലീസ് ഇടപെടലോടെ വരന്‍ വിവാഹത്തിന് തയ്യാറായി. വധുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

English summary
Groom not willing to marry girl, Say's She looks ugly.
Please Wait while comments are loading...