കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ പ്രൊഫൈലില്‍ ഫേസ്ബുക്കിലൂടെ എത്തി ജോലി വാഗ്ദാനം, തട്ടിയെടുത്തത് ലക്ഷങ്ങള്‍

  • By ഭദ്ര
Google Oneindia Malayalam News

മുംബൈ: 24 കാരനായ യുവാവ് ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലിലൂടെ എത്തി 14 പെണ്‍കുട്ടികളില്‍ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങള്‍. ജയ എന്ന പേരില്‍ ആരംഭിച്ച വ്യാജ പ്രൊഫൈലില്‍ നിന്നാണ് ഇയാള്‍ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചത്.

ജോലി അന്വേഷിക്കുന്ന പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും ജോലി വാഗ്ദാനം ചെയ്യുകയുമാണ് തുടക്കത്തില്‍ ചെയ്യുന്നത്. പിന്നീട് ജോലിയ്ക്കായി നിക്ഷേപിക്കേണ്ട തുക അക്കൗണ്ടന്റായ സഹോദരന്റെ കൈയ്യില്‍ നല്‍കാന്‍ ആവശ്യപ്പെടും.

fraud

സ്ത്രീകളുമായി നേരിട്ട് സംസാരിക്കുന്നത് വിശ്വനാഥ് പട്ടീല്‍ തന്നെയാണ്. സഹോദരിയുടെ നിര്‍ദേശ പ്രകാരം എന്ന വ്യാജേന പെണ്‍കുട്ടികളില്‍ നിന്നും പണം കൈപ്പറ്റും.

അടുത്തിടെ രണ്ട് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജയ പട്ടീല്‍ എന്ന പ്രൊഫൈല്‍ അക്കൗണ്ട് പോലീസ് നിരീക്ഷണത്തിലായത്. പെണ്‍കുട്ടികളോട് സഹോദരനെ കണ്ട് പൈസ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പോലീസുമായി ചേര്‍ന്നാണ് പെണ്‍കുട്ടികള്‍ സ്ഥലത്ത് എത്തിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ വിശ്വനാഥിനെ അറസ്റ്റ് ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

English summary
A 24-year-old man has been arrested for allegedly cheating at least 14 girls of cash and valuables by masquerading as a woman on a social networking site and promising them jobs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X