8 ഉം 10 ഉം വയസ്സായ പെണ്‍കുട്ടികളെ ചോക്ലേറ്റ് കൊടുത്ത് വീഴ്ത്തും, പിന്നെ മയക്കിക്കിടത്തി... ആ ദുഷ്ടൻ

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

പട്‌ന: കൈയ്യില്‍ കിട്ടിയാല്‍ ആര്‍ക്കും രണ്ട് തല്ല് കൊടുക്കാന്‍ തോന്നിപ്പിക്കുന്ന ക്രിമിനലിനെ കുറിച്ചുള്ള വാര്‍ത്തയാണ് ബിഹാറില്‍ നിന്ന് വരുന്നത്. എട്ടും പത്തും മാത്രം വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ഒരു യുവാവ്.

ഇത്രയും കാലം അയാള്‍ ആരും അറിയാതെ തന്റെ ക്രൂരതകള്‍ തുടരുകയായിരുന്നു. എന്നാല്‍ ദൈവത്തിന്റെ കണ്ണ് എന്നതുപോലെ ഒരു സിസിടിവി മാറിയപ്പോള്‍ ആ കാപാലികന്‍ പിടിയിലായി.

ബിഹാറിലെ പിന്‍ഭോര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആയിരുന്നു സംഭവം. കൈയ്യില്‍ കിട്ടിയ യുവാവിനെ നല്ലവണ്ണം കൈകാര്യം ചെയ്താണ് നാട്ടുകാര്‍ പോലീസില്‍ ഏല്‍പിച്ചത്.

ഇര്‍ഫാന്‍ എന്ന ക്രൂരന്‍

ഇര്‍ഫാന്‍ എന്ന ക്രൂരന്‍

ഇര്‍ഫാന്‍ എന്ന ചെറുപ്പക്കാരന്‍ ആണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുകൊണ്ടിരുന്നത്. ഒടുവില്‍ ഇയാള്‍ പിടിയിലാവുകയും ചെയ്തു.

ചോക്ലേറ്റ് കൊടുക്കും

ചോക്ലേറ്റ് കൊടുക്കും

ചോക്ലേറ്റ് കൊടുത്താണ് ഇയാള്‍ പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ചിരുന്നത്. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകും. അവിടെ വച്ച് പീഡിപ്പിക്കും.

മയക്കുമരുന്ന് നല്‍കി

മയക്കുമരുന്ന് നല്‍കി

പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കി മയക്കിക്കിടത്തിയായിരുന്നു പീഡനം. അതിന് ശേഷം പെണ്‍കുട്ടിയെ ദൂരെ എവിടെയെങ്കിലും കൊണ്ട് ചെന്നാക്കും. അവിടെ നിന്ന് ഇയാള്‍ രക്ഷപ്പെടുകയും ചെയ്യും.

വീട്ടില്‍ അറിയിച്ചിട്ടും

വീട്ടില്‍ അറിയിച്ചിട്ടും

കുട്ടികള്‍ ഈ വിവരം വീട്ടുകാരെ അറിയിച്ചിരുന്നു. പക്ഷേ ഒരിക്കല്‍ പോലും ഇയാളെ കണ്ടുപിടിക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. പക്ഷേ ഒടുവില്‍ ഇയാള്‍ പിടിയിലാവുകയും ചെയ്തു.

സിസിടിവിയില്‍ കുടുങ്ങി

സിസിടിവിയില്‍ കുടുങ്ങി

കഴിഞ്ഞ ദിവസം ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ സിസിടിവിയില്‍ പത്തുവയസ്സുള്ള ഒരു കുട്ടിക്കൊപ്പം ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു. കുട്ടിയെ ഇരുട്ടുളള ഒരു ഭാഗത്തേക്ക് കൊണ്ടുപോകുന്നതും, അതിന് ശേഷം ഇയാള്‍ ദേഷ്യപ്പെട്ട് മടങ്ങുന്നതും ആയിരുന്നു ദൃശ്യത്തില്‍ പതിഞ്ഞത്.

പോലീസില്‍ പരാതി നല്‍കി

പോലീസില്‍ പരാതി നല്‍കി

ഈ വിവരങ്ങള്‍ വച്ച് നാട്ടുകാര്‍ പിര്‍ഭോര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്ന് രാത്രി തന്നെ നാട്ടുകാര്‍ ഇയാളെ പിടികൂടി. നല്ല തല്ലും കൊടുത്ത് പോലീസിന് കൈമാറി.

ആദ്യം തിരിച്ചറിഞ്ഞില്ല

ആദ്യം തിരിച്ചറിഞ്ഞില്ല

പെണ്‍കുട്ടിയ്ക്ക് ആദ്യം ഇയാളെ തിരിച്ചറിയാന്‍ സാധിച്ചില്ല. എന്നാല്‍ പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചപ്പോള്‍ ഇയാശെ തിരിച്ചറിയുകയും ചെയ്തു.

English summary
Man targeted 8 to 10 year old girls, finally caught by the natives
Please Wait while comments are loading...