• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പശുവിന്റെ പേരിൽ വീണ്ടും അതിക്രമം; യുവാവിനെ മരത്തിൽ കെട്ടിയിട്ടു... വലതുകൈ വെട്ടിമാറ്റി...

  • By Desk

ഭോപ്പാൽ: രാജ്യത്ത് പശുവിന്റെ പേരിൽ അരങ്ങേറുന്ന ആൾക്കൂട്ട അതിക്രമങ്ങളുടെ പരമ്പര അവസാനിക്കുന്നില്ല. പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ കർശന നിർദ്ദേശങ്ങളുമായി സുപ്രീംകോടതി തന്നെ രംഗത്തെത്തിയിട്ടും അതിക്രമങ്ങൾക്കാ യാതൊരു കുറവും വരുന്നില്ല.

കര്‍ണാടകത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അടിതെറ്റി! കോണ്‍ഗ്രസിന് മേല്‍ക്കൈ!

മധ്യപ്രദേശിലാണ് കാണാതായ പശുക്കളെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ആൾക്കൂട്ടം യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. യുവാവിനെ മരത്തിൽ കെട്ടിയിട്ട വലതുകൈ അറുത്ത് മാറ്റുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭോപ്പാലിലെ റെസൻഡ ഗ്രാമത്തിലാണ് സംഭവമുണ്ടായത്.

 പശുവിന്റെ പേരിൽ

പശുവിന്റെ പേരിൽ

കാണാതായ തന്റെ പശുക്കളെ തേടിയിറങ്ങിയ പ്രേം നാരായൺ സഹു എന്ന യുവാവാണ് ക്രൂരമായ അതിക്രമങ്ങൾക്ക് ഇരയായത്. ഞായറാഴ്ചയാണ് 35കാരനായ സാഹു കാണാതായ തന്റെ പശുക്കളെ അന്വേഷിച്ച് സാത്തു യാദവ് എന്നയാളുടെ കൃഷിയിടത്തിൽ എത്തിയത്. തുടർന്ന് പശുവിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പരസ്പരം അസഭ്യം പറയുകയും ഒടുവിൽ ആക്രമണത്തിലേക്കെത്തുകയുമായിരുന്നു.

ക്രൂരമർദ്ദനം

ക്രൂരമർദ്ദനം

വഴക്ക് മൂർച്ഛിച്ചതോടെ സാത്തു യാദവും കുടുംബാംഗങ്ങളും ചേർന്ന് സാഹുവിനെ മരത്തിൽ കെട്ടിയിടുകയായിരുന്നു. തുടർന്ന് ക്രൂരമായി മർദ്ദിക്കുകയും വാളുപയോഗിച്ച് വലതു കൈ വെട്ടിമാറ്റുകയും ചെയ്തു. ഇടതു കൈയ്ക്കും ഗുരുതരമായ പരുക്കേറ്റിട്ടിട്ടുണ്ട്. സാഹുവിന് ഏറെ രക്തം നഷ്ടപ്പെട്ടിരുന്നു.

സഹായത്തിനെത്തിയില്ല

സഹായത്തിനെത്തിയില്ല

സാഹു നിലവിളിച്ചിട്ടും ആരും സഹായത്തിനെത്തിയിരുന്നില്ല. എന്നാൽ അയൽ വാസികൾ പോലീസിൽ അറിയിച്ചു. തുടർന്ന് പോലീസെത്തിയാണ് സാഹുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാളുടെ വെട്ടി മാറ്റിയ കൈയ്യും ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഗ്രാമത്തിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലാണ് സാഹുവുള്ളത്.

ദൃശ്യങ്ങൾ

ദൃശ്യങ്ങൾ

അതേ സമയം ദൃക്സാക്ഷിയായ ഒരാൾ പകർത്തിയ ആക്രമണത്തിന്റെ ദൃശൃങ്ങളും പുറത്തുവന്നട്ടുണ്ട്. കാലുകൾ ബന്ധിച്ച നിലയിൽ തറയിൽ കിടക്കുന്ന സാഹുവിനെയാണ് ദൃശൃങ്ങളിൽ കാണുന്നത്. ചുറ്റും രക്തം തളംകെട്ടി കിടക്കുന്നുണ്ട്. ആക്രമിച്ചവരുടെ പേരുകൾ പറയാൻ ആവശ്യപ്പെടുമ്പോൾ അവ്യക്തമായി ചില പേരുകൾ പറയുകയും പിന്നീട് വെള്ളം ആവശ്യപ്പെടുകയും ചെയ്യുന്നു.

അറസ്റ്റ്

അറസ്റ്റ്

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു സ്ത്രീയടക്കം മൂന്ന് പേർ ഒളിവിലാണ്. കൊലപാതക കുറ്റമാണ് സാത്തു യാദവിനും കുടുംബത്തിനുമെതിരെ ചുമത്തിയിരിക്കുന്നത്. സാഹു വീട്ടിൽ അതിക്രമിച്ച് കയറിയപ്പോൾ മർദ്ദിക്കുകയായിരുന്നുവെന്ന് ഈ സ്ത്രീ പറയുന്നതും ദൃശൃങ്ങളിലുണ്ട്.

പുതിയ കേരളം പടുത്തുയർത്താൻ ബോളിവുഡും കൈകോർക്കുന്നു; പണം കണ്ടെത്താൻ താരനിശ....

English summary
Man Tied To Tree, Arm Chopped Off In Fight Over Cows In Madhya Pradesh

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more