ജോലി ലഭിച്ചതിന് പിറ്റേദിവസം ലക്ഷം രൂപയുമായി മുങ്ങി; ജീവനക്കാരനെ തന്ത്രപരമായി പിടികൂടി

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ജോലി ലഭിച്ചതിന്റെ പിറ്റേദിവസം തന്നെ സ്ഥാപനത്തില്‍ നിന്നും ഒരുലക്ഷം രൂപയുമായി മുങ്ങിയ ജീവനക്കാരനെ പോലീസ് തന്ത്രപരമായി പിടികൂടി. സൗത്ത് മുംബൈയിലെ പ്രമുഖ മാളിലെ കഫേയില്‍ ജോലിക്കുനിന്നയാളെയാണ് പോലീസ് പിടികൂടിയത്. ജോലി ലഭിക്കാനായി തെറ്റായ വിലാസമായിരുന്നു ഇയാള്‍ നല്‍കിയിരുന്നത്.

സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ ജോലിക്കുനിന്നെന്നുകാട്ടി വിനോദ് മേവാലാല്‍ എന്ന പേരിലാണ് ഇയാള്‍ കഫേയില്‍ സിവി നല്‍കിയത്. മെയ് 25ന് ജോലിക്ക് കയറുകയും ചെയ്തു. ഇതിന്റെ പിറ്റേദിവസം കഫേയില്‍ അതിരാവിലെയെത്തിയ പ്രതി പണം അപഹരിച്ച് കടന്നുകളയുകയായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫാക്കിയതോടെ പോലീസിന് പിന്തുടര്‍ന്ന് കണ്ടെത്തുക ബുദ്ധിമുട്ടായി.

arrest

വിലാസം പരിശോധിച്ചപ്പോള്‍ മുംബൈയിലെ തെറ്റായ വിലാസമായിരുന്നു നല്‍കിയത്. ഇതോടെ ഇയാള്‍ ജോലിക്കുനിന്നെന്നു പറഞ്ഞ ഹോട്ടലുകള്‍തേടി കണ്ടുപിടിക്കുകയും ഇവിടെനിന്നും ഇയാളുടെ ഒറിജനല്‍ സിവി കണ്ടെടുക്കുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മധ്യപ്രദേശിലെ ഭലാഗട്ട് സ്വദേശിയായ രാവിഷ് ധുര്‍ക്കെയാണ് ഇതെന്ന് കണ്ടെത്തി. വീട്ടിലേക്ക് ഒരു പോലീസ് സംഘത്തെ അയച്ച് പിന്നീട് പ്രതിയെ പിടികൂടുകയായിരുന്നു.

English summary
Man uses fake name to get job in SoBo café, steal Rs1 lakh, real contact on resumé leads cops to him
Please Wait while comments are loading...