നടുറോഡില്‍ വെച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി, യുവാവിന് 1 വര്‍ഷം തടവ് !!!

  • By: മരിയ
Subscribe to Oneindia Malayalam

മുംബൈ: നടുറോഡില്‍ വെച്ച് പെണ്‍കുട്ടിയുടെ കയ്യില്‍ കയറി പിടിച്ച യുവാവിന് തടവ് ശിക്ഷ. 2015ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയുടെ കയ്യില്‍ കയറി പിടിച്ച 22 വയസ്സുള്ള യുവാവിനാണ് ഒരു വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചത്.

അപമാനിച്ചു

2015ലാണ് നടുറോഡില്‍ വെച്ച് യുവാവ് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. നടപടി പെണ്‍കുട്ടിയുടെ അപമാനിയ്ക്കുന്ന തരത്തിലായെന്ന് കോടതി കണ്ടെത്തി.

പരാതി

റോഡില്‍ വെച്ച് അപമാനിയ്ക്കപ്പെട്ട വിവരം പെണ്‍കുട്ടി ആദ്യം വീട്ടുകാരോടാണ് പറഞ്ഞത്. കരഞ്ഞു കൊണ്ടാണ് പെണ്‍കുട്ടി അന്ന് വീട്ടില്‍ എത്തിയിരുന്നത്. സംഭവത്തെ കുറിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന്റെ വീട്ടില്‍ച്ചെന്ന് പരാതി പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ പോലും അവര്‍ തയ്യാറായില്ല

സ്‌റ്റേഷനില്‍

യുവാവിന്റെ വീട്ടുകാര്‍ ഒരു നടപടിയും സ്വീകരിയ്ക്കാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസ് ഫയല്‍ ചെയ്തു.

സ്‌കൂളില്‍ പോയില്ല

യുവാവിന്റെ നടപടിയില്‍ പേടിച്ച് പോയ പെണ്‍കുട്ടി ഒരാഴ്ചത്തേക്ക് സ്‌കൂളില്‍ പോകാന്‍ തയ്യാറായിരുന്നില്ല. ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് കോടതി യുവാവിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്.

English summary
Man first abused her and then suddenly caught her hand and said, "I love you".
Please Wait while comments are loading...