ഗോരഖ്പൂർ ദുരന്തം; ഓക്സിജൻ കരാറുകാരൻ അറസ്റ്റിൽ, ഇതോടെ മുഴുവൻ പേരും പിടിയിൽ

  • Posted By:
Subscribe to Oneindia Malayalam

ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂർ ബാബ രാഘവ്ദാസ് ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ കരാറുകരനായ പുഷ്പ സെയിൽസ് ഉടമ മനീഷ് ഭണ്ഡാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഞയറാഴ്ച രാവിലെ ഡിയോറി ബൈപാസ് റോഡിൽ നിന്നാണ് ഇയാൾ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു.

19 കാരിയുടെ മൃതദേഹം ഫ്രീസറിൽ കണ്ടെത്തി ; കാണാതാകുന്നതിനു മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്
ഓക്സിജന്റെ അഭാവം മൂലം 60 ലധികം കുഞ്ഞുങ്ങളാണ് ഒരാഴ്ചക്കുള്ളിൽ മരിച്ചത്. ഓക്സിജൻ വിതരണം ചെയ്തതിനുള്ള പണം നൽകാത്തതിനെ തുടർന്നാണ് കരാറുകാരൻ വിതരണം നിർത്തി വച്ചിരുന്നു. അതെ സമയം ഓക്സിജന്റെ അഭാവമാണ് കുഞ്ഞുങ്ങളുടെ മരണ കാരണമെന്ന് യുപി സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതൊടെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് 9 പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്.

gorkhpur

ശിശു മരണവുമായി ബന്ധപ്പെട്ട് ബിആർഡി മെഡിക്കൽ കേളേജിലെ അനസ്തേഷ്യ വിഭാഗം മേധാവി ഡോക്ടർ സതീഷ് കുമാർ അന്വേഷണ സംഘത്തിനു മുന്നിൽ കീഴടങ്ങിയിരുന്നു. കൂടാതെ ആശുപത്രി പ്രിൻസിപ്പൽ രാജീവ് മിശ്ര, എഇഎസ് വാർഡ് ഇൻ ചാർജ് ഡോ കഫീൽ ഖാൻ, പുഷ്പ സെയിൽസ് എന്നിവർക്കെതിരേയും കേസെടുത്തിയിരുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The proprietor of Pushpa Sales, which supplied oxygen to the state-run Baba Raghav Das Medical College where dozens of children died last month, was arrested on Sunday in connection with the case.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്