കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി വസതിയില്‍ കത്തിയുമായി എത്തിയ അപരിചിതന്‍ പോലീസ് പിടിയില്‍

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയില്‍ കത്തിയുമായി എത്തിയ അപരിചിതന്‍ പോലീസ് പിടിയില്‍. തിങ്കളാഴ്ച രാവിലെ 8മണിയ്ക്കാണ് സംഭവം.വസതിയില്‍ എത്തിയ പരാതിക്കാരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വസതിയുടെ പ്രധാന കവാടത്തില്‍ സ്ഥാപിച്ച ചെക്കിംങ് മെഷീനില്‍ നിന്നും അലര്‍ട്ട് ശബ്ദം ഉയരുകയായിരുന്നു. പിന്നീടുള്ള തെരച്ചല്ലില്‍ ലിംഗരാജു(54)എന്നയാളില്‍ നിന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ കത്തി കണ്ടെടുത്തു.

പോലീസിന്റെ ചോദ്യം ചെയ്യല്ലില്‍ ഇയാള്‍ പരസ്പര വിരുദ്ധമായാണ് മറുപടി പറഞ്ഞത്. മുന്‍ മൈസൂര്‍ ജില്ലാ കളക്ടര്‍ ആണെന്നാണ് സ്വയം വിശേഷിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ ശേഷം വൈദ്യപരിശോധനക്കായി അയച്ചു. മാനസികമായി തകരാറുള്ള വ്യക്തിയാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

ലിംഗരാജുവിന്റെ ഉത്തരങ്ങള്‍ പരസ്പര വിരുദ്ധമാണെങ്കിലും ദുരൂഹത നിറഞ്ഞതായിരുന്നു...

 തിങ്കളാഴ്ച രാവിലെ 8 മണിക്ക്

തിങ്കളാഴ്ച രാവിലെ 8 മണിക്ക്

തിങ്കളാഴ്ച രാവിലെ 8 മണിക്കാണ് ലിംഗരാജു മന്ത്രിയുടെ വസതിയില്‍ എത്തിയത്

അലര്‍ട്ട് സൗണ്ട്

അലര്‍ട്ട് സൗണ്ട്

പ്രധാന കവാടത്തില്‍ സ്ഥാപിച്ച മെഷീനില്‍ നിന്നും അലര്‍ട്ട് ശബ്ദം ഉറുകയായിരുന്നു.

പോക്കറ്റില്‍ കത്തി

പോക്കറ്റില്‍ കത്തി

സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചല്ലില്‍ ഇയാളുടെ പോക്കറ്റില്‍ നിന്നും കത്തി കണ്ടെടുത്തു. പോക്കറ്റില്‍ നിന്നല്ല ബാഗില്‍ നിന്നാണ് കത്തി കിട്ടിയത് എന്നു പറയുന്നുണ്ട്. വ്യക്തമായ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

കോടതിയില്‍ ഹാജരാക്കി

കോടതിയില്‍ ഹാജരാക്കി

പരസ്പര വിരുദ്ധമായ മറുപടികള്‍ പറയുന്നതിനാല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാക്കി.

നഷ്ടപരിഹാരം വാങ്ങാന്‍ എത്തിയതാണ്

നഷ്ടപരിഹാരം വാങ്ങാന്‍ എത്തിയതാണ്

ഹെലികോപ്റ്ററില്‍ വന്ന് തന്നെ ആരോ തട്ടി കൊണ്ടുപോയെന്നും താഴേക്ക് തള്ളിയിട്ടെന്നുമാണ് പറയുന്നത്. അപകടത്തില്‍ പരിക്ക് പറ്റിയതിന് നഷ്ടപരിഹാരം ചോദിക്കാനാണ് എത്തിയതെന്ന് പറയുന്നു.

സംഭവത്തിലെ ദുരൂഹത

സംഭവത്തിലെ ദുരൂഹത

ഞായറാഴ്ച ബെംഗളൂരില്‍ എത്തിയതാണ് ലിംഗരാജ്. പിന്നീട് ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം. മുഖ്യമന്ത്രിയെ ചെന്നൈയിലേക്ക് കൊണ്ടു പോകാനാണ് എത്തിയതെന്നും പറഞ്ഞു.

മുഖ്യമന്ത്രിയുടെ സുഹൃത്താണ്

മുഖ്യമന്ത്രിയുടെ സുഹൃത്താണ്

താന്‍ മന്ത്രിയുടെ സുഹൃത്താണെന്നും തന്നെ തിരിച്ചറിയുമെന്നും പോലീസിനോട് പറഞ്ഞു.

കുടുംബം

കുടുംബം

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമി ഇയാളുടെ രണ്ട് മക്കളെ എടുത്തു, ഇപ്പോള്‍ ഒരു മകന്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

English summary
Man with knife held at CM's residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X