എതിർസ്ഥാനാർത്ഥിയെ പറപ്പിച്ച് മനേക ഗാന്ധി, ഗുണ്ടായിസം ഇവിടെ ചിലവാകില്ല.. വീഡിയോ വൈറൽ
സുല്‍ത്താന്‍പൂര്‍: ആറാം ഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കമേ രാജ്യത്തിന്റെ പലഭാഗത്ത് നിന്നും വിവിധ അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നത്. ഒരു ബിജെപി പ്രവര്‍ത്തകന്‍ ബംഗാളില്‍ കൊല്ലപ്പെട്ടിരിക്കുന്നു. അതിനിടെ സുല്‍ത്താന്‍പൂരില്‍ നിന്നുളള വീഡിയോ വൈറലാവുകയാണ്. സുല്‍ത്താന്‍പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ മേനക ഗാന്ധി തന്റെ എതിരാളിയായ മഹാഗഡ്ബന്ധന്‍ സഖ്യസ്ഥാനാര്‍ത്ഥിയെ പറപ്പിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.
ബിജെപിയുടെ സിറ്റിംഗ് സീറ്റായ സുല്‍ത്താന്‍പൂരില്‍ മേനകയുടെ പ്രധാന എതിരാളി മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ത്ഥി സോനു സിംഗ് ആണ്. ഇന്ന് രാവിലെ പോളിംഗ് ആരംഭിച്ച ശേഷമാണ് കേന്ദ്രമന്ത്രിയും എതിര്‍സ്ഥാനാര്‍ത്ഥിയും തമ്മില്‍ വാക്കേറ്റമുണ്ടായത്. സോനു സിംഗിന്റെ ആളുകള്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപിച്ചായിരുന്നു വാക്ക് തര്‍ക്കം.

എന്നാല്‍ മന്ത്രിയുടെ ആരോപണം സോനു സിംഗ് തളളിക്കളഞ്ഞു. തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ പരസ്യ വാക്കേറ്റത്തിലേക്ക് കടന്നത്. നിങ്ങളുടെ ഗുണ്ടായിസം ഇവിടെ ചിലവാകില്ല എന്ന് സോനു സിംഗിന് മനേക ഗാന്ധി മുന്നറിയിപ്പ് നല്‍കി. താന്‍ എന്ത് തെറ്റാണ് ചെയ്തത് എന്ന് സോനു സിംഗ് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.
വാര്‍ത്താ ഏജന്‍സിയായ എഎന്‍എയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. വാക്ക് തര്‍ക്കത്തിനൊടുവില്‍ പോളിംഗ് ബൂത്തിന് മുന്നില്‍ സോനു സിംഗിന്റെ ആളുകള്‍ മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് ഇരുകൂട്ടരും പിരിഞ്ഞ് പോവുകയും ചെയ്തു. സുല്‍ത്താന്‍പൂര്‍ മനേകയുടെ മകനായ വരുണ്‍ ഗാന്ധിയുടെ മണ്ഡലമായിരുന്നു. എന്നാല്‍ ഇത്തവണ അമ്മയും മകനും മണ്ഡലം വെച്ച് മാറുകയായിരുന്നു. മനേകയുടെ മണ്ഡലമായ പിലിഭിത്തിലാണ് വരുണ്‍ ജനവിധി തേടിയത്.
#WATCH: Minor argument between Union Minister and BJP's candidate from Sultanpur Maneka Gandhi and Mahagathbandhan candidate Sonu Singh after Gandhi alleged that Singh's supporters were threatening voters. #LokSabhaElections #Phase6 pic.twitter.com/l2Pn1yCRVO
— ANI UP (@ANINewsUP) May 12, 2019












Click it and Unblock the Notifications