കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ വീണ്ടും കൊലപാതകം; നാലംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു

Google Oneindia Malayalam News

മംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊന്നു.സൂറത്കല്‍ സ്വദേശി ഫാസില്‍ ആണ് കൊല്ലപ്പെട്ടത്.നാലംഗ സംഘം മുഖംമൂടി ധരിച്ചെത്തിയാണ് യുവാവിനെ വെട്ടിയത്.

ടിവി9 കന്നഡ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് പ്രദേശത്തെ ഒരു കടയ്ക്ക് സമീപം അജ്ഞാതരായ മൂന്ന് പേര്‍ ചേര്‍ന്ന് ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

death

കുറച്ചുസമാധാനം തന്നൂടെ നിങ്ങള്‍ക്ക്; വിവാദങ്ങളോട് അര്‍പിതയുടെ അമ്മയുടെ പ്രതികരണം..കുറച്ചുസമാധാനം തന്നൂടെ നിങ്ങള്‍ക്ക്; വിവാദങ്ങളോട് അര്‍പിതയുടെ അമ്മയുടെ പ്രതികരണം..

ഈ സമയം കടയിലുണ്ടായിരുന്നവർ പുറത്തേക്ക് ഇറങ്ങിയെങ്കിലും അക്രമിസംഘം ഇവരെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ വാഹനത്തിൽ രക്ഷപ്പെട്ടുവെന്നാണ് വിവരം.

സംഭവസ്ഥലത്ത് നിന്നും ഉടനെ ഫാസിലിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് സാരമായ പരിക്കേറ്റ ഇയാൾ കൊല്ലപ്പെട്ടിരുന്നു. ഫാസിൽ എസ്ഡിപിഐ പ്രവർത്തകനായിരുന്നു എന്നാണ് സൂചന. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറിൻ്റ കൊലപാതകത്തെ തുടർന്ന് മംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വ്യാപകമായി പൊലീസ് നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ ഇന്ന് പ്രവീണിൻ്റെ വീട് സന്ദർശിച്ച് ബെംഗളൂരിവിലേക്ക് മടങ്ങിപ്പോയതിന് തൊട്ടു പിന്നാലെയാണ് സൂരത്കലിലെ കൊലപാതകം.

ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് സ്വന്തമാക്കി ഇന്ത്യന്‍ നേവിആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് സ്വന്തമാക്കി ഇന്ത്യന്‍ നേവി

സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരെയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിലായിരുന്നു. പോപ്പുല‌ർ ഫ്രണ്ട് പ്രവർത്തകർ ആയ സാക്കിർ, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് അറസ്റ്റിലായത്. കേരള അതിർത്തിയായ ബെള്ളാരയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. കർണാടകത്തിലെ ഹസൻ സ്വദേശിയാണ് സാക്കിർ. സാക്കിറിനെതിരെ നേരത്തെയും കേസുകളുണ്ട്. സംഭവത്തിൽ 15 പേരെ ചോദ്യം ചെയ്തതായി ദക്ഷിണ കന്നഡ എസ്‍പി പറ‍ഞ്ഞു.

മഞ്ഞയുടെ സ്പര്‍ശം എന്നെ മൃദുവാക്കുന്നു! മഞ്ഞയില്‍ തിളങ്ങി ലക്ഷ്മി നക്ഷത്ര...

പ്രവീൺ നെട്ടാരെയുടെ കൊലപാതകികൾ എത്തിയെന്ന് സംശയിക്കുന്ന ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. കേരള രജിസ്ട്രേഷനുള്ള ബൈക്കാണ് കസ്റ്റഡിയിൽ എടുത്തത്. കേരളാ രജിസ്ട്രേഷൻ ബൈക്കുകളിലാണ് പ്രതികൾ എത്തിയത് എന്നാണു ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ഉടൻ കേരളത്തിലെത്തും. അന്വേഷണത്തിൽ സഹകരണമാവശ്യപ്പെട്ട് മംഘളൂരു എസ്‍പി, കാസർകോട് എസ്‍പിയുമായി സംസാരിച്ചു.

English summary
Mangaluru: youth named fazil hacked to death in mangaluru days after BJP youth leader death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X