മോദി തരം താഴ്ന്നവനെന്ന പരാമർശം; മണിശങ്കർ അയ്യർ മാപ്പ് പറയണമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ മാപ്പ് പറയണമെന്ന് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മണിശങ്കർ അയ്യർ തരംതാഴ്ന്നവനെന്ന് ആക്ഷേപിച്ചിരുന്നു. ​പ്രധാനമന്ത്രിക്കെതിരായ മോശം പരാമർശത്തിൽ രാഹുൽ ട്വിറ്ററിലൂടെയാണ്​ തന്റെ അതൃപ്​തി അറിയിച്ചത്. ''ബി.ജെ.പിയും പ്രധാനമന്ത്രിയും കോൺഗ്രസ്​ പാർട്ടിക്കെതിരെ വളരെ മോശം ഭാഷ ഉപയോഗിക്കാറുണ്ട്​. എന്നാൽ കോൺഗ്രസിന്​ വ്യത്യസ്​തമായ സംസ്​കാരവും പാരമ്പര്യവുമാണുള്ളത്​. മണിശങ്കർ അയ്യർ പ്രധാനമന്ത്രിക്കെതിരെ ഉപയോഗിച്ച ഭാഷ അംഗീകരിക്കാനാകില്ല. അദ്ദേഹം അതിൽ മാപ്പുപറയുമെന്ന് താനും കോൺഗ്രസ് പാർട്ടിയും കരുതുന്നത്" എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

''മോദി തരംതാഴ്​ന്ന, സംസ്​കാരമില്ലാത്ത വ്യക്തിയാണ്​. ഈ സമയത്ത്​ എന്തിനാണ്​ അദ്ദേഹം വിലകുറഞ്ഞ ര്ഷ്ട്രീയം കളിക്കുന്നത്" എന്നായിരുന്നു മണിശങ്കർ അയ്യരുടെ പ്രസ്താവന. ഗുജറാത്ത്​ റാലിയിൽ ​ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്​റുവിനെ പരാമർശിക്കാതെ ഇന്ത്യയുടെ നിർമിതിക്കായി ബാബാ സാഹേബ്​ അംബേദ്​കർ നൽകിയ സംഭാവനകളെ കുറിച്ച്​ മോദി സംസാരിച്ചതിനെതിരെ പ്രതികരിക്കവെയാണ് അയ്യർ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. അംബേദ്​കറിന്റെ പരിശ്രമങ്ങളെ തഴയാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അത്​ വിജയിച്ചില്ലെന്നും മോദി പറഞ്ഞിരുന്നു.

Mani Shankar Aiyar

അതേസമയം മണിശങ്കര്‍ അയ്യര്‍ പറഞ്ഞതിന് ക്ഷമ ചോദിക്കാനും രാഹുൽ ഗാന്ധി മറന്നില്ല. എന്നെ തരം താഴ്ന്നവനെന്ന് വിളിച്ചതിനോട് പ്രതികരിക്കുന്നില്ലായിരുന്നു പ്രധാനമന്ത്രി നല്‍കിയ മറുപടി. അത്തരമൊരു മനസ്ഥിതി ഞങ്ങള്‍ക്കില്ല. ഡിസംബര്‍ ഒമ്പതിനും 14 നും നടക്കുന്ന വോട്ടെടുപ്പിലൂടെ കോണ്‍ഗ്രസുകാരോട്​ഇതിന്​ഞങ്ങള്‍ മറുപടി പറയുമെന്ന് സൂറത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ മോദി പറഞ്ഞു. മണിശങ്കര്‍ അയ്യ​രുടെ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും​ രംഗത്തെത്തി. നമ്മുടെ പ്രധാനമന്ത്രിയെ തരംതാഴ്‌ന്നവനെന്നാണ്​അയ്യര്‍ വിശേഷിപ്പിച്ചത്​. എന്നാല്‍ പ്രധാനമന്ത്രി മോദി ഇന്ത്യയുടെ അഭിമാനമാണെന്നും രവിശങ്കര്‍ പ്രതികരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Mani Shankar Aiyar has done it again. This time, the Congress leader brought disrepute to political discourse by calling Prime Minister Narendra Modi a “neech kisam ka aadmi”. Aiyar, who infamously dismissed Modi as a “chaiwalla” ahead of the 2014 Lok Sabha elections, on Thursday called the PM an uncultured man who practices dirty politics.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്