• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജിതിന്‍ പ്രസാദിനേയും രാജ് ബബ്ബറിനേയും ഒഴിവാക്കി യുപിയില്‍ പുതിയ ടീം; സല്‍മാന്‍ ഖുര്‍ഷിദിന് ചുമതല

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരക്കിട്ട നീക്കത്തിലാണ് കോണ്‍ഗ്രസ്. 2022 ല്‍ നടക്കേണ്ടിയിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക തയ്യാറാക്കുന്ന സമിതിയെ പാര്‍ട്ടി തെരഞ്ഞെടുത്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ ഇതിനകം തന്നെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്. എന്നാല്‍ പ്രകടന പത്രിക സമിതിയില്‍ മുതിര്‍ന്ന ചില നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ല.ഇത് പുതിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്.

 തെരഞ്ഞെടുപ്പിന് മുന്നോടിയായി

തെരഞ്ഞെടുപ്പിന് മുന്നോടിയായി

കോണ്‍ഗ്രസിന് മുഴുവന്‍ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തയച്ച 23 അംഗ സംഘത്തില്‍ ഉള്‍പ്പെട്ട ജിതിന്‍ പ്രസാദ, രാജ് ബബ്ബര്‍ എന്നിവരാണ് പ്രകടന പത്രികാ കമ്മിറ്റിക്ക് പുറത്തായത്. അതേസമയം കത്തെഴുതിയതിനെ തള്ളിയ നേതാക്കളായ നിര്‍മ്മല്‍ ഖത്രി, നലീബ് പത്താന്‍ എന്നിവര്‍ പാനലില്‍ ഇടം പിടിക്കുകയും ചെയ്തു.

 പ്രിയങ്കയും സിന്ധ്യയും

പ്രിയങ്കയും സിന്ധ്യയും

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു പ്രിയങ്ക കിഴക്കന്‍ ഉത്തര്‍്ര്രപദേശിന്റെ ചുമതല ഏറ്റെടുക്കുന്നത്. അന്ന് കേണ്‍ഗ്രസ് അധ്യക്ഷനായിരുന്നു രാഹുല്‍ ഗാന്ധി പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ജോതിരാദിത്യ സിന്ധ്യക്ക് കൈമാറുകയുമായിരുന്നു.

കനത്ത പരാജയം

കനത്ത പരാജയം

എന്നാല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മോശം പ്രകടനമായിരുന്നു കാഴ്ച്ച വെച്ചിരുന്നത്. സോണിയാഗാന്ധി സ്വന്തം മണ്ഡലമായ റായ്ബറേലി നിലനിര്‍ത്തിയിരുന്നുവെങ്കിലും രാഹുല്‍ഗാന്ധിക്ക് അമേഠി നഷ്ടമായി, പകരം ബിജെപിയുടെ സ്മൃതി ഇറാനി വിജയിക്കുകയായിരുന്നു.

 പുതിയ കമ്മിറ്റി

പുതിയ കമ്മിറ്റി

എന്നാല്‍ വരാനാരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശ് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. മുന്‍ എംപി കൂടിയായ ആര്‍പിഎന്‍ സിംഗും പ്രകടനപത്രിക കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടില്ല. നിലവില്‍ ഒറീസയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് സിംഗ്. കെസി വേണുഗോപാലാണ് കമ്മിറ്റി അംഗങ്ങളുടെ പേരുകള്‍ പുറത്ത് വിട്ടത്. ജിതിന്‍ പ്രസാദക്കും രാജ് ബബ്ബറിനും ഭാവിയില്‍ പാര്‍ട്ടിയില്‍ പ്രധാന ചുമതലകള്‍ നല്‍കുമെന്നും കെസി വ്യക്തമാക്കി.

cmsvideo
  യോഗിക്കെതിരെ തിരിച്ചടിച്ച് കഫീല്‍ ഖാന്‍
  പ്രതികരിച്ച് ജിതേന്ദ്ര

  പ്രതികരിച്ച് ജിതേന്ദ്ര

  27 അംഗങ്ങളാണ് പ്രകടനപത്രിക കമ്മിറ്റി ഉള്‍പ്പെടെ രൂപീകരിച്ച കമ്മിറ്റികളില്‍ ഉള്‍പ്പെടുന്നത്. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെക്കുന്നതിനായി ഉചിതമായ കമ്മിറ്റിയെ തന്നെയാണ് ചുമതലപ്പെടുത്തിയത്. അവര്‍ നന്നായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുണ്ടെന്നും ജിതിന്‍

  പ്രസാദ പറഞ്ഞു. ഒപ്പം താന്‍ യുപി വിട്ടുവെന്നും ജിതിന്‍

  പ്രസാദ കൂട്ടി ചേര്‍ത്തു.

  സല്‍മാന്‍ ഖുര്‍ഷിദ്

  സല്‍മാന്‍ ഖുര്‍ഷിദ്

  നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തയച്ച സംഭവത്തില്‍ രൂക്ഷ വിയോജിപ്പ് പ്രകടിപ്പിച്ച നേതാവായിരുന്നു സല്‍മാന്‍ ഖുര്‍ഷിദ്. ഒപ്പം ഗാന്ധി കുടുംബത്തെ പിന്തുണക്കുകയും ചെയ്തു. ഇത് തെരഞ്ഞെടുപ്പിനുള്ള സമയമല്ല, സമവായത്തിനുള്ള സമയമാണെന്നായിരുന്നു ഖുര്‍ഷി പറഞ്ഞത്. കോണ്‍ഗ്രസിന്റെ നേതൃത്വം ഗാന്ധി കുടുംബമാണെന്നും ഇത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ലെന്നും സല്‍മാന്‍ പറഞ്ഞിരുന്നു.

   മറ്റ് നേതാക്കള്‍

  മറ്റ് നേതാക്കള്‍

  ഇതിന് പുറമേ പുതിയ കമ്മിറ്റിയുടെ ഭാഗമായ നിര്‍മ്മല്‍ ഖാത്രിയും നസീബ് പത്താനും കത്തെഴുതിയവരെ അപലപിച്ച് രംഗത്തെത്തിയിരുന്നു. അവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ഉയര്‍ത്തിയിരുന്നു. സല്‍മാന്‍ ഖുര്‍ഷിദിന് പുറമേ മാനിഫെസ്റ്റോ കമ്മിറ്റിയില്‍ പിഎല്‍ പുനിയ, ആരാധന മിശ്ര, സുപ്രിയ ശ്രീനാറ്റേ, വിവേക് ബന്‍സല്‍, അമിതാഭ് ദുബെ എന്നിവരാണ് പ്രകടന പത്രിക കമ്മിറ്റിയുടെ ഭാഗമായിട്ടുള്ളത്.

  English summary
  UP Election 2020: Manifesto Committee formed in Uttar Pradesh excluding Jitendra Prasada and Raj Babbar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X