കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരില്‍ നടന്ന ഏറ്റുമുട്ടലുകള്‍ വ്യാജം?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: മണിപ്പൂരില്‍ സൈന്യവുമായി തദ്ദേശവാസികള്‍ നടത്തിയെന്ന് പറയുന്ന ഏറ്റുമുട്ടല്‍ കേസുകളില്‍ മിക്കതും വ്യാജമാണെന്ന് ദേശീയ മനുഷ്യാവകാശകമ്മീഷന്‍. സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന 44 ഏറ്റുമുട്ടല്‍ കേസുകളിലെ വാദമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം വാദം കേട്ടത്. ഇതില്‍ 20 കേസുകള്‍ വ്യാജമാണെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.

22 കേസുകള്‍ ഏറ്റുമുട്ടലാണെന്നും കമ്മീഷന്‍ കണ്ടെത്തി. ഈ ഏറ്റുമുട്ടലില്‍ പരുക്കേറ്റവര്‍ക്കും ജീവന്‍ നഷ്ടമായവര്‍ക്കും വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കണമെന്ന് ദേശീയ മനുഷ്യവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Manipur

ആദ്യമായാണ് കമ്മീഷനിലെ എല്ലാ അംഗങ്ങളും മണിപ്പൂരിലെത്തുന്നത്. മനുഷ്യാവകാശ കമ്മീഷന് ലഭിച്ച 44 വ്യാജ ഏറ്റുമുട്ടല്‍ പരാതികളെപ്പറ്റിയായിരുന്നു അന്വേഷണം. മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തല്‍ ഞെട്ടിപ്പിയ്ക്കുന്നതാണെന്നാണ് കമ്മിറ്റി അംഗം സത്യബ്രതപാല്‍ പറയുന്നത്. ഏറ്റുമുട്ടലില്‍ ഇരകളാക്കപ്പെടുന്നവര്‍ക്ക് സഹായം നല്‍കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായാണ് അദ്ദേഹം പറയുന്നത്.

English summary
In the hearings after their visit to Manipur, the National Human Rights Commission has stated that many encounter cases in the state appeared to be fake.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X