Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരിലെ വിദ്യാർത്ഥികളുടെ കൊലപാതകം; പ്രായപൂർത്തിയാവാത്ത 2 പേർ ഉൾപ്പെടെ 6 പേർ പിടിയിൽ

ഇംഫാൽ: ഇംഫാലിൽ നിന്ന് കാണാതായ രണ്ട് മെയ്തി വിദ്യാർത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 6 പേരെ സി ബി ഐ പിടികൂടി. 4 പേരെ അറസ്റ്റ് ചെയ്തെന്നും രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തെന്നുമാണ് റിപ്പോർട്ട്. പിടികൂടിയവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്.

പോലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിൽ ആണ് ഇംഫാലിൽ നിന്നും 51 കിലോമീറ്റർ അകലെയുള്ള ചുരാചന്ദ്പുരിൽ പ്രതികളെ പിടികൂടിയത്. മുഖ്യമന്ത്രി എൻ ബിരേൻ സിങ് ആണ് ഇക്കാര്യം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.

manipur

"ഞങ്ങൾക്ക് അവരെ ( പ്രതികളെ ) പിടികൂടാനായില്ല. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സിബിഐ ഉദ്യോഗസ്ഥരുടെ സംഘത്തെ അയച്ചു. അവർ ഇവിടെ വന്നതിന് ശേഷം. , ഇന്ത്യൻ ആർമി, അർദ്ധസൈനിക സേന, അസം റൈഫിൾസ്, സംസ്ഥാന പോലീസ് എന്നിവയുടെ പിന്തുണയോടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു. ഇത് വലിയ നേട്ടമാണ്, എന്നായിരുന്നു ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിച്ച മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വ്യക്തമാക്കിയത്.

ജൂലൈ 6 ന് ആണ് 17 ഉം 21 ഉം വയസ്സുള്ള രണ്ട് വിദ്യാർത്ഥികളെ കാണാതായത്. പിന്നീട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടെന്ന് വ്യക്തമാണ്. എന്നാൽ എന്നാണ് ഇവർ മരിച്ചതെന്ന് വ്യക്തമല്ല, കൊല്ലപ്പെടുന്നതിന് മുമ്പും അതിന് ശേഷവും ഉള്ള ഇവരുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇംഫാലിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്.

ഹിജാം ലിൻതോയിങാബി എന്ന വിദ്യാർഥിനിയും സുഹ‍ൃത്ത് ഫിജാം ഹേമജിത്തും ആയുധധാരികളായ രണ്ട് പേരുടെ സാന്നിധ്യത്തിൽ ഇരിക്കുന്ന ഫോട്ടോയും മരിച്ച് കിടക്കുന്ന ഫോട്ടോയുമാണ് പ്രചരിച്ചത്. കുക്കി ഭീകരാണ് ഇവരുടെ കൊലപാതകത്തിന് പന്നിൽ എന്നാണ് മെയ്തെയ് സംഘടനകൾ പറയുന്നത്. എന്നാൽ ചിത്രം കൃത്രിമമായി നിർമിച്ചത് ആണെന്നാണ് കുക്കി നേതാക്കൾ പറഞ്ഞത്.

മെയ്തെയ് ഭൂരിപക്ഷ പ്രദേശമായ ബിഷ്ണുപുരിലാണ് രണ്ട് വിദ്യാർഥികളെ അവസാനം കണ്ടതെന്നും കൊലയ്ക്ക് പിന്നിൽ കുക്കികളല്ല എന്നുമായിരുന്നു ഇവർ പറഞ്ഞത്. ജൂലൈ 6 ന് ബിഷ്ണുപുരിലെ നംബോലിൽ രണ്ട് പേരും ബൈക്കിൽ പോകുന്നതിന്റെ സി സിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ പിന്നീട് വിവരമൊന്നും ലഭിച്ചതുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+