മണിപ്പൂരില്‍ പ്രശ്‌നങ്ങള്‍ തീരില്ല, കുക്കികള്‍ക്ക് പ്രത്യേക ഭരണകൂടം വേണമെന്ന് ബിജെപി എംഎല്‍എ
ന്യൂഡല്‍ഹി: മണിപ്പൂരില്‍ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ പാവോലിന്‍ലാല്‍ ഹാവോകിപ്പ്. സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ അത്ര പെട്ടെന്ന് തീരില്ല. കുക്കി ഭൂരിപക്ഷ ജില്ലകള്‍ക്കായി പ്രത്യേക ഭരണകൂടം തന്നെ വേണമെന്ന് ഹാവോകിപ്പ് പറഞ്ഞു. മുഖ്യമന്ത്രി ബിരേന്‍ സിംഗിന് ഇക്കാര്യത്തില്‍ കത്തെഴുതുമെന്നും ബിജെപി എംഎല്‍എ വ്യക്തമാക്കി. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ സങ്കീര്‍ണമാണ്. അതുകൊണ്ടാണ് സംസ്ഥാനത്തെ അക്രമസംഭവങ്ങള്‍ അവസാനിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പത്ത് ആദിവാസി എംഎല്‍എമാരില്‍ ഒരാളാണ് ഹാവോകിപ്പ്. നേരത്തെ ഇത് വംശീയ ആക്രമണമായിരുന്നു. ഇപ്പോഴത് നാര്‍ക്കോ തീവ്രവാദികള്‍ക്കെതിരായ യുദ്ധമായി മാറിയിരിക്കുകയാണെന്നും ഹാവോകിപ്പ് പറഞ്ഞു.നേരത്തെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പത്ത് എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ കലാപത്തിന് പിന്നില്‍ മെയ്തി വിഭാഗക്കാരാണെന്ന് ആരോപിച്ചിരുന്നു. അവരെ ബിജെപി സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതായും പറഞ്ഞിരുന്നു. അതേസമയം പ്രത്യേക ഭരണകൂടം വേണമെന്ന ആവശ്യത്തെ ബിരേന്‍ സിംഗ് നേരത്തെ തള്ളിയിരുന്നു.

മണിപ്പൂരിന്റെ പരമാധികാരത്തെ സംരക്ഷിക്കുമെന്നും ബിരേന്‍ സിംഗ് പറഞ്ഞിരുന്നു. നാര്‍ക്കോ തീവ്രവാദികള്‍ പരാമര്‍ശങ്ങള്‍ മെയ്തി തീവ്രവാദികള്‍ക്ക് കുക്കികളെ ആക്രമിക്കാനുള്ള വഴിയൊരുക്കുന്നതിന് വേണ്ടിയാണ് ഹാവോകിപ് പറയുന്നു. ഇന്ത്യാ ടുഡേയില്‍ എഴുതിയ ലേഖനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. മെയ്തികള്‍ക്ക് കുക്കി മേഖലകളില്‍ ആധിപത്യത്തിന് വേണ്ടിയാണ് ശ്രമം നടക്കുന്നത്. കുക്കികള്‍ പറയുന്നത് പോലെ സര്‍ക്കാര്‍ സഹായങ്ങള്‍ പലതും അവര്‍ക്ക് നല്‍കുന്നില്ല. ഹില്‍ എരിയാസ് കമ്മിറ്റിയുടെ അധികാരങ്ങള്‍ ഇല്ലാതാക്കി.
ആദിവാസികളുടെ അധികാരത്തെ തന്നെ ഇല്ലാതാക്കാനാണ് ശ്രമം. കുകികളോട് കടുത്ത അനീതിയാണ് കാണിക്കുന്നത്. അതിന്റെ ഭാഗമായി അവര്‍ അക്രമത്തെ വിമോചനമായിട്ടാണ് കാണുന്നത്. എന്നാല്‍ ആദിവാസി ഭൂമിക്ക് നേരെയുള്ള ആക്രമണമായിട്ടാണ് മെയ്തി തീവ്രവാദികള്‍ ഇതിനെ കാണുന്നതെന്നും ഹാവോക്കിപ്പ് പറഞ്ഞു. മെയ്തി തീവ്രവാദ സംഘടനകളായ മെയ്തി ലീപ്പന്‍, അരംബായ് തെങ്കോല്‍ എന്നിവരുമായി ബിരേന്‍ സിംഗിന് ബന്ധമുണ്ടെന്നും ബിജെപി എംഎല്‍എ ആരോപിച്ചു.
ഈ രണ്ട് സംഘടനകളാണ് മണിപ്പൂരില്‍ കുകി വംശഹത്യക്ക് പിന്നിലുള്ളതെന്ന് ഹാവോകിപ്പ് ആരോപിക്കുന്നു. നേരത്തെ മണിപ്പൂരിലെ സൂപ്പര്‍ പോലീസായി അറിയപ്പെട്ടിരുന്ന ഒരു യുവതി തനിക്ക് ബിരേന്‍ സിംഗില്‍ നിന്ന് സമ്മര്‍ദമുണ്ടെന്നും, ഒരു മയക്കുമരുന്ന് മാഫിയ തലവനെ കസ്റ്റഡിയില്‍ നിന്ന് വിട്ടയക്കാന്‍ അദ്ദേഹം പറഞ്ഞുവെന്നും ഇവര്‍ ആരോപിച്ചു. ഇവര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മെഡല്‍ പോലും ഇര്‍ നേരത്തെ തിരിച്ച് നല്‍കിയിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ഇവര്‍ മത്സരിക്കുകയും ചെയ്തിരുന്നു. പക്ഷപാതരമായി പെരുമാറുന്ന സര്‍ക്കാരും, മുഖ്യമന്ത്രിയും സമാധാനം പുനസ്ഥാപിക്കുന്നതിന് എപ്പോഴും തടസ്സമാണമെന്നും ഹാവോകിപ്പ് പറഞ്ഞു.












Click it and Unblock the Notifications