മണിപ്പൂരിലെ രക്തച്ചൊരിച്ചിലിന് കാരണം മ്യാൻമറിലെ അശാന്തിയാണെന്ന് അമിത് ഷാ
ന്യൂഡൽഹി: മണിപ്പൂരിലെ വംശീയ സംഘർഷത്തിന് കാരണം മ്യാൻമറിലെ അശാന്തിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മണിപ്പൂർ തർക്കത്തിൽ ഇരുപക്ഷവും ചർച്ചയിലൂടെ തർക്കം പരിഹരിക്കണമെന്ന് അഭ്യർത്ഥിച്ചു. മ്യാൻമറിലെ രാഷ്ട്രീയ അസ്ഥിരതയാണ് ആയിരക്കണക്കിന് അഭയാർത്ഥികളെ അതിർത്തി കടന്ന് മണിപ്പൂരിലേക്ക് പലായനം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ഷാ പാർലമെന്റിൽ പറഞ്ഞു.
മെയ് മുതൽ മണിപ്പൂരിൽ 180-ലധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും പതിനായിരങ്ങൾ ഭവനരഹിതരാകുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂർ കലാപത്തിൽ പാർലമെന്റിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

മണിപ്പൂരിൽ സംഘർഷം നടക്കുന്നുണ്ടെന്നും സംഭവങ്ങൾ മാനവികതയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വടക്കുകിഴക്കൻ മേഖലയിൽ സമാധാനം കൊണ്ടുവന്നുവെന്നും അമിത് ഷാ പറയുന്നു.. കലാപത്തിൽ പ്രതിപക്ഷത്തെക്കാൾ വേദന ബിജെപിക്കുണ്ടെന്നും മണിപ്പൂരിൽ സർക്കാർ ആദ്യം മുതൽ തന്നെ ചർച്ചയ്ക്ക് തയ്യാറായിരുന്നു. മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങിനെ ഇപ്പോൾ മാറ്റേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സിദ്ദിഖ് ഇനി ഓർമ; വിട ചൊല്ലി കേരളം.. ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം
മണിപ്പൂരിൽ നടക്കുന്ന അക്രമ സംഭവങ്ങളെ ന്യായീകരിക്കില്ലെന്നും ഏറ്റവും കൂടുതൽ സംഘർഷങ്ങൾ സംഭവിച്ചത് ഇന്ദിരാ ഗാന്ധിയുടേsയും
രാജീവ് ഗാന്ധിയുടേയും സമയത്താണെന്നും കഴിഞ്ഞ 9 വർഷത്തിനിടെ നരേന്ദ്ര മോദി അമ്പതിലേറെ തവണയാണ് നോർത്ത് ഈസ്റ്റ് സന്ദർശിച്ചതെന്നും വടക്ക് കിഴക്കൻ സംസ്ഥാനങ്ങലെ മുന്നോട്ട് കൊണ്ടുവരാനാണ് മോദി ശ്രമിക്കുന്നതെന്നും വടക്ക് കിഴക്കിന് വേണ്ടി പ്രതിപക്ഷം ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ ലക്ഷ്യം ജനങ്ങളെ തെറ്റദ്ധരിപ്പിക്കലാണെന്ന് അമിത് ഷാ പറഞ്ഞു. ജനങ്ങളോ പാർലമെന്റോ പ്രധാനമന്ത്രിയെ അവിശ്വസിക്കുന്നില്ലെന്നും അവിശ്വാസ പ്രമേയം പ്രതിപക്ഷത്തിന്റെ മനോ നിലയാണ് പ്രകടമാക്കുന്നതെന്നും അധികാരം ഉറപ്പിക്കുക എന്നതും അഴിമതിയും മാത്രമാണ് കോൺഗ്രസിന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ താലപര്യം കണക്കിലെടുത്തല്ല അവിശ്വസ പ്രമേയം എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അഴിമതിയും പ്രീണന രാഷ്ട്രീയവും കുടുംബവാഴ്ചയും ഇല്ലാതാക്കാൻ മുഖ്യ പങ്ക് വഹിച്ച ആളാണ് പ്രധാനമന്ത്രി എന്നും സ്വാതന്ത്ര്യത്തിന് ശേഷം അധികാരത്തിൽ എത്തുന്ന ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രി ആണ് പ്രധാനമന്ത്രി മോദി എന്നും അമിത് ഷാ പറഞ്ഞു,












Click it and Unblock the Notifications