കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേഘാലയയില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്, മണിപ്പൂര്‍ ഇഫക്ട്, ബിജെപിക്കുള്ളത്..... എന്‍പിപി ഇളകും, കാരണം!!

Google Oneindia Malayalam News

ഗുവാഹത്തി: നോര്‍ത്ത് ഈസ്റ്റില്‍ പിടിമുറുക്കി കോണ്‍ഗ്രസ് മുക്ത നീക്കത്തിന് ശ്ര്മിച്ച ബിജെപിക്ക് വന്‍ തിരിച്ചടികള്‍. മണിപ്പൂരിലെ രാഷ്ട്രീയം നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുക. ബിജെപി കൂടുതല്‍ ആധിപത്യത്തിന് ശ്രമിക്കുന്നത് വലിയ പ്രതിസന്ധിയായി പ്രാദേശിക കക്ഷികള്‍ക്ക് മാറിയിരിക്കുകയാണ്. ഇവരുടെ കരുത്ത് ഉപയോഗിച്ചാണ് ബിജെപി വളരുന്നതെന്ന ആരോപണം സജീവമാണ്. മേഘാലയയിലും ഇതേ രീതിയിലും വിള്ളല്‍ വീണേക്കും. കോണ്‍ഗ്രസ് അതിനുള്ള് ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. അടുത്ത ടാര്‍ഗറ്റാണ് ഇത്.

മണിപ്പൂരിലെ വന്‍ അടി

മണിപ്പൂരിലെ വന്‍ അടി

മണിപ്പൂരില്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാനായി അവകാശമുന്നയിച്ച് കഴിഞ്ഞു. സ്പീക്കറെ പുറത്താക്കാനും നോട്ടീസ് നല്‍കിയിട്ടുണ്ട്. അധികാരം ഏകദേശം ഉറപ്പിച്ച് കഴിഞ്ഞു. ദേശീയ നേതൃത്വം നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം ഗുജറാത്തിലെ എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിച്ചതിനുള്ള തിരിച്ചടിയാണെന്നാണ് സൂചിപ്പിക്കുന്നത്. നോര്‍ത്ത് ഈസ്റ്റില്‍ പരക്കെ തിരിച്ചടി നല്‍കുമെന്നാണ് സൂചന. ഗുജറാത്തിലെ രാജ്യസഭാ സീറ്റ് നഷ്ടമായത് മണിപ്പൂരില്‍ തിരിച്ചുപിടിക്കാനും കോണ്‍ഗ്രസിന് സാധിച്ചു. രാഷ്ട്രീയമാണ് ഉണര്‍വാണിത്.

കോണ്‍ഗ്രസ് മുക്തം

കോണ്‍ഗ്രസ് മുക്തം

കോണ്‍ഗ്രസ് മുക്ത നോര്‍ത്ത്് ഈസ്റ്റ് എന്ന പ്രചാരണത്തിന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിജെപി ഇവിടെ പ്രചാരണം നടത്തിയിരുന്നു. പരമാവധി സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസിനെ പുറത്താക്കാനും ബിജെപി കഴിഞ്ഞിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് ഇനി ഒരുങ്ങുന്നത്. അസമിലും മേഘാലയയിലുമാണ് ഇതിന്റെ തുടക്കം. നോര്‍ത്ത് ഈസ്റ്റ് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെല്ലാം ബിജെപിയുമായി കലിപ്പിലാണ്. പരമാവധി പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് റിവേഴ്‌സ് ട്രെന്‍ഡാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

Recommended Video

cmsvideo
Rahul Gandhi won't celebrate birthday in view of coronavirus, Ladakh clash | Oneindia Malayalam
പ്രാദേശികതയെ പൊളിക്കുന്നു

പ്രാദേശികതയെ പൊളിക്കുന്നു

ബിജെപിക്കെതിരെ വടക്കുകിഴക്കന്‍ സഖ്യത്തില്‍ വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്ന് കഴിഞ്ഞു. ബിജെപിയുടെ തീവ്രദേശീയത ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം. പൗരത്വ നിയമമൊക്കെ അതിന്റെ തുടക്കമായിട്ടാണ് പ്രാദേശിക കക്ഷികള്‍ കാണുന്നത്. കോണ്‍ഗ്രസില്‍ അസമിലെ പൗരത്വ പ്രക്ഷോഭം നടത്തിയ സംഘടനകളെ ഒപ്പം ചേര്‍ത്താണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇവരില്‍ നിന്നാണ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. അമിത് ഷാ ഇവരെ വേണ്ട വിധത്തില്‍ പരിഗണിക്കാത്തതും മറ്റൊരു പ്രശ്‌നമാണ്.

മേഘാലയയില്‍ ചാഞ്ചാട്ടം

മേഘാലയയില്‍ ചാഞ്ചാട്ടം

മേഘാലയയില്‍ മണിപ്പൂര്‍ ഇഫക്ട് തുടങ്ങി കഴിഞ്ഞു എന്നാണ് സൂചന. വളരെ ചെറിയ കക്ഷിയാണ് ബിജെപി ഇവിടെ. പക്ഷേ അവര്‍ ഭരണത്തിലെ പ്രധാന കക്ഷിയാണ്. വെറും രണ്ട് സീറ്റാണ് ബിജെപിക്കുള്ളത്. മേഘാലയ ഐക്യമുന്നണിയാണ് ഇവിടെ ഭരിക്കുന്നത്. എന്‍പിപിയാണ് ഭരണത്തിന് നേതൃത്വം നല്‍കുന്നത്. എന്‍പിപിയുടെ നാല് എംഎല്‍എമാരും കഴിഞ്ഞ ദിവസം ബിജെപി സഖ്യം വിട്ട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിരുന്നു. ബിരേന്‍ സിംഗ് സര്‍ക്കാരിന് ഭൂരിപക്ഷവും ഇതോടെ നഷ്ടമായി. ഇത് മേഘാലയയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

മേഘാലയയില്‍ 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 19 എംഎല്‍എമാരുണ്ട്. എംഡിഎയ്ക്ക് 41 സീറ്റുകളുണ്ട്. ഇതില്‍ 21 സീറ്റ് എന്‍പിപിക്കാണ്. ബിജെപിക്ക് രണ്ട് സീറ്റും, ബാക്കിയുള്ളതെല്ലാം പ്രാദേശിക പാര്‍ട്ടികളുമാണ്. ബിജെപിയുടെ രണ്ട് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടാല്‍ സര്‍ക്കാര്‍ വീഴില്ല. പക്ഷേ ഇവര്‍ക്ക് ചാഞ്ചാട്ടമുണ്ടെന്നാണ് സൂചന. മറ്റ് പ്രാദേശിക കക്ഷികള്‍ക്കായി ഇടപെടലും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. മേഘാലയയില്‍ വലിയ മാറ്റങ്ങള്‍ മണിപ്പൂരിലെ സാഹചര്യങ്ങള്‍ കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

എല്ലാ കണ്ണുകളും....

എല്ലാ കണ്ണുകളും....

കോണ്‍റാഡ് സംഗ്മയാണ് എന്‍പിപിയെ നയിക്കുന്നത്. കോണ്‍ഗ്രസിന്റെ കടുത്ത ശത്രുവാണ് അദ്ദേഹം. എന്നാല്‍ ഈ ശത്രുത മറന്നാണ് മണിപ്പൂരില്‍ അവര്‍ ഒന്നിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് വിരുദ്ധ സഖ്യത്തെ നയിക്കുന്നതും സംഗ്മയാണ്. പിഎ സംഗ്മയുടെ മകനാണ് കോണ്‍റാഡ് സംഗ്മ. സോണിയാ ഗാന്ധിയുടെ വിദേശപൗരത്വം പറഞ്ഞ് കോണ്‍ഗ്രസ് വിട്ട നേതാവാണ് സംഗ്മ. അതുകൊണ്ട് കോണ്‍ഗ്രസ് വിരുദ്ധരാണ് എന്‍പിപി. എന്നാല്‍ മണിപ്പൂരിലെ സാഹചര്യം എല്ലാം മാറ്റിയിരിക്കുകയാണ്. ബിജെപിയുമായി പ്രശ്‌നമുണ്ടെന്ന് കോണ്‍റാഡ് തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഇനി കളിമാറും

ഇനി കളിമാറും

കോണ്‍ഗ്രസിന് വലിയ സാധ്യതയാണ് എന്‍പിപിയുടെ വരവോടെ ഉണ്ടായിരിക്കുന്നത്. നാഗാലാന്ഡഡില്‍ എന്‍പിപിപി എന്‍ഡിപിപിയുമായി നേരത്തെ ലയിച്ചിരുന്നു. നെയ്ഫ്യു റിയോയാണ് ഈ പാര്‍ട്ടിയുടെ നേതാവ്. ഇവര്‍ക്കെല്ലാം ബിജെപിയുമായുള്ള സഖ്യം പുനപ്പരിശോധിക്കേണ്ടി വരും. മണിപ്പൂരില്‍ എന്‍പിപി നേതാക്കളുടെ മണ്ഡലത്തിലേക്ക് കാര്യമായിട്ടുള്ള സഹായങ്ങളൊന്നും ബിജെപി ചെയ്തിരുന്നില്ല. പിന്നീട് അമിത് ഷാ ഇവരെ വിളിച്ചെങ്കിലും ഫലം കണ്ടില്ല. സഖ്യത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറയുമ്പോഴും ബിജെപിയുടെ ആധിപത്യ രീതി സംഗ്മയെ ചൊടിപ്പിച്ചിരിക്കുകയാണ്. മണിപ്പൂരിലേക്ക് പാര്‍ട്ടി സംഘത്തെ സംഗ്മ അയച്ചിട്ടുണ്ട്. ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മേഘാലയയിലും സര്‍ക്കാര്‍ വീഴും.

English summary
manipur political crisis have a ripple effect in meghalaya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X