ഇംഫാലില്‍ വീണ്ടും സംഘര്‍ഷം; സ്ത്രീകള്‍ റോഡ് ഉപരോധിച്ചു, കണ്ണീര്‍ വാതകം പ്രയോഗിച്ച് പോലീസ്
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാലില്‍ വനിതാ പ്രതിഷേധക്കാര്‍ മെയിന്‍ റോഡിന്റെ രണ്ട് വശവും ഉപരോധിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഗാരി മേഖലയിലാണ് പ്രതിഷേധം നടക്കുന്നത്. ടയര്‍ കത്തിച്ച് സ്ത്രീകള്‍ റോഡിലേക്ക് എറിഞ്ഞിരിക്കുകയാണ്. ഇതേ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ച് ഇവരെ പിരിച്ച് വിടാനുള്ള ശ്രമത്തിലാണ് പോലീസ്.
മണിപ്പൂര്‍ ആംഡ് പോലീസ്, സൈന്യം, റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ എന്നിവര്‍ പ്രതിഷേധ സ്ഥലത്തെത്തിയിട്ടുണ്ട് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായിട്ടാണ് റിപ്പോര്‍ട്ട്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ നിരവധി മേഖലകളില്‍ ഫ്‌ളാഗ് മാര്‍ച്ച നടത്തിയിരിക്കുകയാണ്. അതേസമയം രണ്ട് യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് പറയുന്നു. വീഡിയോയില്‍ നിന്ന് ആളുകളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.

പോലീസിന്റെ തിരച്ചില്‍ നടപടികള്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് നേരിട്ടാണ് പരിശോധിക്കുന്നത്. ഒളിസങ്കേതങ്ങളില്‍ പോലീസ് റെയ്ഡുകള്‍ നടത്തുന്നതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പ്രധാന പ്രതിയെന്ന് സംശയിക്കപ്പെട്ട ഹുയ്‌റം ഹിരോദാസ് മെയ്തി അടക്കം നാല് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഹിരോദാസിന്റെ വീട് നേരത്തെ സ്ത്രീകള്‍ അടങ്ങുന്ന സംഘം കത്തിച്ചിരുന്നു.
126 ചെക് പോസ്റ്റുകള്‍ വിവിധ ജില്ലകളിലായി സ്ഥാപിച്ചതായി സര്‍ക്കാര്‍ പറഞ്ഞു. നിയമലംഘനത്തെ തുടര്‍ന്ന് 413 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജനങ്ങള്‍ അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംശയങ്ങള്‍ ഇല്ലാതാക്കാനായി ഹെല്‍പ്പ്‌ലൈനില്‍ ബന്ധപ്പെടാമെന്നും സര്‍ക്കാര്‍ അറിയിച്ചു. മണിപ്പൂരില്‍ പല പ്രശ്‌നങ്ങളും വ്യാജ വീഡിയോകളുടെ പേരില്‍ നടക്കുന്നതാണെന്ന് പോലീസ് പറയുന്നു.
പോലീസില്‍ നിന്ന് കൊള്ളയടിച്ച ആയുധങ്ങളും, വെടിക്കോപ്പുകളും, തിരിച്ചേല്‍പ്പിക്കണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു. ഇതിനിടെ മിസോറാമിലെ തീവ്രവാദ ഗ്രൂപ്പുകളിലെ മുന്‍ അംഗങ്ങളുടെ സംഘടന മെയ്തി വിഭാഗത്തോട് സംസ്ഥാനം വിട്ടുപോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അവരുടെ സുരക്ഷയ്ക്ക് അതാണ് നല്ലതെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.
മെയ്തികള്‍ മണിപ്പൂരില്‍ തുടരുന്നത് മിസോ യുവാക്കളെ പ്രകോപിപ്പിക്കും എന്നാണ് ഈ സംഘടന പറയുന്നത്. വിവാദ വീഡിയോ പുറത്തുവന്നതോടെ സാഹചര്യം വഷളായെന്നും ഇവര്‍ പറയുന്നു. മിസോറാമില്‍ തുടരുന്നത് മെയ്തി വിഭാഗക്കാര്‍ക്ക് ഇനി സുരക്ഷിതമല്ലെന്ന് പാമ്ര എന്ന സംഘടന വ്യക്തമാക്കി. മെയ്തികള്‍ അവരുടെ സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങണമെന്നാണ് പാമ്ര ആവശ്യപ്പെട്ടിരിക്കുന്നത്. കുക്കി വിഭാഗത്തിനെതിരെയുള്ള മെയ്തികളുടെ ക്രൂരമായ നടപടിയില്‍ മിസോ യുവാക്കള്‍ രോഷത്തിലാണ്. അത് മെയ്തികള്‍ക്ക് ദോഷകരമായി വരുമെന്നും പാമ്ര വ്യക്തമാക്കി.












Click it and Unblock the Notifications