Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനാധിപത്യ രാജ്യത്ത് അക്രമത്തിന് സ്ഥാനമില്ല; മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ആര്‍എസ്എസ്

നാഗ്പൂര്‍: മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൗനം ചര്‍ച്ചയാകുന്നതിനിടെ സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ആര്‍ എസ് എസ്. കലാപം അപലപനീയമാണ് എന്ന് ആര്‍ എസ് എസ് വ്യക്തമാക്കി. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രാദേശിക ഭരണകൂടവും പൊലീസും സുരക്ഷാ സേനകളും കേന്ദ്ര ഏജന്‍സികളും ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്നും ആര്‍ എസ് എസ് ആവശ്യപ്പെട്ടു.

ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയാണ് മണിപ്പൂര്‍ കലാപത്തില്‍ പ്രതികരിച്ച് പ്രസ്താവനയുമായി രംഗത്തെത്തിയത്. മണിപ്പൂരില്‍ സമാധാനവും ഐക്യവും നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ക്കൊപ്പം അക്രമത്തെ തുടര്‍ന്ന് പലായനം ചെയ്തവര്‍ക്ക് ദുരിതാശ്വാസ സാമഗ്രികളുടെ തടസമില്ലാത്ത വിതരണം ഉറപ്പാക്കണം എന്നും ആര്‍ എസ് എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

manipur rss

'ഒരു ജനാധിപത്യ സംവിധാനത്തില്‍ വിദ്വേഷത്തിനും അക്രമത്തിനും സ്ഥാനമില്ല. നിലവിലെ പ്രതിസന്ധിക്ക് കാരണം പരസ്പര വിശ്വാസത്തിലുണ്ടായ കുറവാണ്. ഇത് മറികടന്ന് സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇരുപക്ഷവും ചര്‍ച്ചകള്‍ ആരംഭിക്കണം,' ആര്‍ എസ് എസ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ അരാജകവും അക്രമാസക്തവുമായ സാഹചര്യം അവസാനിപ്പിക്കാനും സുരക്ഷയും സമാധാനവും ഉറപ്പാക്കാനും സാധ്യമായ എല്ലാ ശ്രമങ്ങള്‍ക്കും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി മണിപ്പൂരിലെ പൗരസമൂഹത്തോടും രാഷ്ട്രീയ ഗ്രൂപ്പുകളോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും ആര്‍ എസ് എസ് വ്യക്തമാക്കി. കഴിഞ്ഞ 45 ദിവസമായി മണിപ്പൂരില്‍ തുടരുന്ന തുടര്‍ച്ചയായ അക്രമങ്ങള്‍ അത്യന്തം ആശങ്കാജനകമാണെന്നും ദത്താത്രേയ ഹൊസബലെ പറഞ്ഞു. നൂറ്റാണ്ടുകളായി പരസ്പര സൗഹാര്‍ദത്തോടെയും സഹവര്‍ത്തിത്വത്തോടെയും സമാധാനപരമായ ജീവിതം നയിച്ചവരാണ്.

അവര്‍ക്കിടയില്‍ പൊട്ടിപ്പുറപ്പെട്ട അശാന്തിയുടെയും അക്രമത്തിന്റെയും കുത്തൊഴുക്ക് ഇനിയും അവസാനിച്ചിട്ടില്ലെന്നത് വളരെ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ പ്രതിസന്ധിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കും മറ്റ് ഇരകള്‍ക്കുമൊപ്പമാണ് ആര്‍ എസ് എസ് നിലകൊള്ളുന്നതെന്ന് ഹൊസബലെ പറഞ്ഞു. സമാധാനപരമായ അന്തരീക്ഷത്തില്‍ പരസ്പര സംഭാഷണത്തിലൂടെ മാത്രമേ ഏത് പ്രശ്‌നത്തിനും പരിഹാരം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.

മെയ്തികള്‍ക്കിടയിലെ അരക്ഷിതാവസ്ഥയും നിസഹായതയും കുക്കി സമൂഹത്തിന്റെ യഥാര്‍ത്ഥ ആശങ്കകളും ഒരേസമയം അഭിസംബോധന ചെയ്യണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂരില്‍ ഒരു മാസം മുമ്പ് പൊട്ടിപ്പുറപ്പെട്ട മെയ്തി, കുക്കി സമുദായക്കാര്‍ തമ്മിലുള്ള വംശീയ കലാപത്തില്‍ 100 ലധികം പേരാണ് കൊല്ലപ്പെട്ടത്. അക്രമത്തെ നേരിടാന്‍ 11 ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+