Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂര്‍ കലാപം: ചര്‍ച്ചക്ക് തയ്യാറെന്ന് അമിത് ഷാ; 'സഹകരിക്കാത്തത് പ്രതിപക്ഷം'

ന്യൂദല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണ് എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാല്‍ പ്രതിപക്ഷം എന്തുകൊണ്ടാണ് അതിന് സഹകരിക്കാത്തത് എന്നും അദ്ദേഹം ചോദിച്ചു. മണിപ്പൂരിലെ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്‌നരായി പരേഡ് ചെയ്യുന്നതിന്റെ ഭയാനകമായ വീഡിയോ പുറത്ത് വന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധത്തിലാണ്.

ഇതിന് പിന്നാലെയാണ് ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച് കൊണ്ട് അമിത് ഷാ രംഗത്തെത്തിയത്. ഇന്ന് ലോക്സഭയില്‍ നടത്തിയ ഹ്രസ്വ പ്രസംഗത്തില്‍ വിഷയത്തില്‍ ചര്‍ച്ച അനുവദിക്കണമെന്ന് അമിത് ഷാ പ്രതിപക്ഷ നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ സത്യം പുറത്ത് വരേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ ബഹളം തുടര്‍ന്നതിന് പിന്നാലെ മൂന്ന് തവണ സഭ നിര്‍ത്തി വെച്ചതിന് പിന്നാലെയായിരുന്നു അമിത് ഷായുടെ പ്രതികരണം.

AMIT SHAH

ഉച്ചയ്ക്ക് 2.30 ന് സഭ ചേര്‍ന്നപ്പോള്‍ ഈ വിഷയത്തില്‍ ചര്‍ച്ച ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ എം പിമാര്‍ പ്രതിഷേധം തുടരുകയും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള സഭാ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തി വെക്കുകയുമായിരുന്നു. നേരത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചര്‍ച്ചക്ക് തയ്യാറാണ് എന്ന് അറിയിച്ചിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടിരുന്നു.

വ്യാഴാഴ്ചയാണ് പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിനായി ചേര്‍ന്നത്. അന്ന് തന്നെ 15 ഓളം പ്രതിപക്ഷ എം പിമാര്‍ മണിപ്പൂര്‍ കലാപം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം സമ്മതിച്ചെങ്കിലും സഭ നിര്‍ത്തി വെക്കേണ്ട സാഹചര്യമില്ലെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്. റൂള്‍ 267 പ്രകാരം വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ എം പിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യസഭയില്‍ റൂള്‍ 267 പ്രകാരം ചര്‍ച്ച ഉന്നയിക്കാന്‍ 27 എം പിമാര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഹ്രസ്വകാല ചര്‍ച്ചയ്ക്ക് അനുവദിക്കുന്ന റൂള്‍ 176 പ്രകാരമുള്ള ചര്‍ച്ചയ്ക്ക് മാത്രമാണ് കേന്ദ്രം തയ്യാറായത്. മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമല്ല പ്രതിപക്ഷം ഭരിക്കുന്ന രാജസ്ഥാനും പശ്ചിമ ബംഗാളും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ അതിക്രമങ്ങളും ചര്‍ച്ച ചെയ്യണമെന്നാണ് ബി ജെ പി നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+