'കത്തിക്കരിഞ്ഞ ഏഴ് മൃതദേഹങ്ങള്‍ പട്ടി തിന്നു'; മണിപ്പൂരില്‍ നടന്നത് വിശദീകരിച്ച് ഫാ. ജോണ്സണ് തേക്കടയേല്‍
കോഴിക്കോട്: മണിപ്പൂരില്‍ കലാപകാരികള്‍ ആദ്യം ലക്ഷ്യമിട്ടത് മുസ്ലീങ്ങളെ ആയിരുന്നെന്നും പിന്നീടാണ് ക്രിസ്ത്യാനികളിലേക്ക് തിരിഞ്ഞത് എന്നും ഫാദര്‍ ജോണ്സണ് തേക്കടയേല്‍. മണിപ്പൂര്‍ സമാധാന ദൗത്യവുമായി പോയ ആളാണ് മണിപ്പൂര്‍ ഇയു ഫോറം ചെയര്‍മാനായി ജോണ്സണ് തേക്കടയേല്‍. മീഡിയ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കലാപകാരികള്‍ക്ക് വേണ്ട സഹായങ്ങള്‍ ഭരണകൂടത്തിന്റെയും പൊലിസ് മേധാവികളുടെയും ഭാഗത്ത് നിന്ന് കിട്ടുന്നുണ്ട് എന്നും അദ്ദേഹം ആരോപിച്ചു. ജോണ്സണ് തേക്കടയേലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. 'മൂന്ന് പേരെ നഗ്നരാക്കി നടത്തിയ ഗ്രാമത്തില്‍ ഞാന്‍ പോയിരുന്നു. അവിടെ തീപിടിച്ച് മരിച്ചതായിട്ടുള്ള ഏഴ് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നു. അത് അടക്കം ചെയ്യാന്‍ പോലും ആരേയും അവിടേക്ക് കയറ്റിയിരുന്നില്ല.

ആ മൃതദേഹങ്ങള്‍ നായ തിന്നുകയായിരുന്നു. അതൊന്നും ലോകം അറിഞ്ഞിട്ടില്ല. കുക്കികള്‍ താമസിക്കുന്ന ഗ്രാമത്തിലേക്ക് ഇവര്‍ വന്ന് പെട്രോളൊഴിച്ച് ബോംബെറിഞ്ഞ് മുഴുവനും നശിച്ചു. ഏഴ് പേര് വെന്ത് മരിച്ചു. ആ ബോഡികള്‍ അവിടെ തന്നെ കിടക്കുകയായിരുന്നു. ഇതൊന്നും ആരും അറിഞ്ഞിട്ടില്ല. ഞാന്‍ അതിന്റെ വീഡിയോ ഒക്കെ എടുത്തിട്ടുണ്ട്. എന്റെ കൂടെ ചാനലുകാര് ഉണ്ടായിരുന്നു.
ഇങ്ങനെയുള്ള നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ട്. രണ്ട് സഹോദരിമാരുടെ സംഭവമെ നമ്മള് കണ്ടിട്ടുള്ളൂ. 51 വയസുള്ള ഒരു സഹോദരി കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ ഭാര്യയായിരുന്നു. ആ സഹോദരി തൊട്ടടുത്തള്ള നാഗാ തങ്കോല്‍ എന്ന് പറയുന്ന വിഭാഗത്തിന്റെ ഗ്രാമമുണ്ട്. അവിടേക്ക് ഓടിച്ചെന്ന് രക്ഷപ്പെട്ടതാണ്. അല്ലെങ്കില്‍ അവരും ബലാത്സംഗം ചെയ്യപ്പെടുമായിരുന്നു.
അവരെ കണ്ടതിന് ശേഷം ഞങ്ങള്‍ യുണൈറ്റഡ് നാഗാ കൗണ്‍സില്‍ നേതാക്കുമായി സംസാരിച്ചു. അവരാണ് അവിടത്തെ ഉന്നതബോഡി. എന്തുകൊണ്ട് കുക്കികളും നാഗകളും ഒരുമിക്കുന്നില്ലെന്ന് പലരും ചോദിക്കുന്നുണ്ട്. അവര്‍ പലകാര്യങ്ങളിലും ഒരുമിച്ചാണ് നില്‍ക്കുന്നത്. പക്ഷെ അവര്‍ ഒരു ന്യൂടല്‍ സ്റ്റാന്‍ഡാണ്. അവിടത്തെ ഒരു പ്രത്യേകത എന്താണ് എന്ന് വെച്ചാല്‍ മെയ്തികള്‍ കുക്കികളേയും നാഗകളേയും വിവാഹം കഴിച്ചിട്ടുണ്ട്.
അവിടെ മെയ്തിക്കാരനായ പുരുഷന് വിവാഹം കഴിച്ചത് കുക്കി സ്ത്രീ ആയത് കൊണ്ട് അവളെ പിടിച്ചിറക്കി കൊന്നു. അതുപോലെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മെയ്തി നേതാക്കളുമായും ഞങ്ങള്‍ സംസാരിച്ചിരുന്നു. അവര്‍ സമാധാനകാംക്ഷികളാണ് യഥാര്‍ത്ഥത്തില്‍. അവരുടെ കൂട്ടത്തില്‍ അരമ്പായി താങ്കോളും, മെയ്തി ലീപൂണും ആണ് ഇതൊക്കെ ചെയ്യുന്നത്.
സാഹോദര്യബന്ധം ഊട്ടിയുറപ്പിക്കാനായിട്ട് ഒരു വശത്ത് നോക്കുമ്പോള്‍ തന്നെ അതിനെ തകിടം മറിക്കാനായിട്ട് സ്പോണ്സേര്ഡായിട്ടുള്ള പരിപാടികള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഒറ്റ വാക്ക് കൊണ്ട് തീര്‍ക്കാവുന്നതേ ഉള്ളൂ ഇതൊക്കെ. പക്ഷെ അത് ചെയ്യുന്നില്ലല്ലോ. ജൂണ്‍ എട്ടിന് വലിയ ഒരു കലാപമുണ്ടാക്കാനാണ് അവര്‍ ആദ്യം ആലോചിച്ചിരുന്നത്. അത് മുസ്ലീങ്ങള്‍ക്ക് നേരെയായിരുന്നു.
ഏഴ് ശതമാനം മാത്രമുള്ള മുസ്ലീങ്ങളെ ആക്രമിക്കുക എന്നത് ദേശീയതലത്തില്‍ എടുത്ത തീരുമാനമാണ്. മുഖ്യമന്ത്രി ബിരേന്‍ സിംഗ് ആണ് അരമ്പായി താങ്കോള്‍ വിഭാഗത്തിന് നേതൃത്വം കൊടുക്കുന്നത്. പിന്നെ മെയ്തി ലീപൂണ്‍ വിഭാഗം. ഈ രണ്ട് കൂട്ടരാണ് പ്രധാനമായും കലാപത്തില്‍ ഉളളത്. 5000ത്തോളം വരുന്ന അരമ്പായി താങ്കോള്‍ പ്രവര്‍ത്തകര്‍ക്ക് 24 മണിക്കൂറിനുളളില്‍ കമാന്റോസിന്റെ യൂണിഫോമും പൊലീസിന്റെ കൈയിലുളള ആയുധങ്ങളും ഇവര്‍ക്ക് ലഭിച്ചു.
മെയ്തി വിഭാഗത്തില്‍പ്പെട്ടവര്‍ ഗോത്രവിഭാഗങ്ങള്‍ അല്ല. സന മഹിസ്സം, ഹൈന്ദവ മതം, മെയ്തി ക്രിസ്ത്യന്‍ മെയ്തി മുസ്ലിം എന്നിങ്ങനെയുള്ള വിഭാഗങ്ങള്‍ അവര്‍ക്കിടയിലുണ്ട്. മെയ്തികളും കുക്കികളും തമ്മില്‍ മുമ്പ് കലാപമൊന്നും നടന്നിട്ടില്ല. അതിന്റെ ആവിശ്യം അവിടെ ഇല്ല. കുക്കി സ്ത്രീകളോട് വളരെ ക്രൂരമായിട്ടാണ് അരമ്പായി താങ്കോള്‍, മെയ്തി ലീപൂണ്‍ പ്രവര്‍ത്തകര്‍ പെരുമാറുന്നത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications