Get Updates
Get notified of breaking news, exclusive insights, and must-see stories!

'മണിപ്പൂര്‍ കത്തുമ്പോളും ഒരു ലജ്ജയുമില്ലാതെ മോദി ചിരിക്കുകയാണ്'; കടന്നാക്രമിച്ച് രാഹുല്‍

ന്യൂദല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. മണിപ്പൂരിനെ കുറിച്ച് രണ്ട് മിനിറ്റ് മാത്രമാണ് തന്റെ രണ്ട് മണിക്കൂര്‍ 13 മിനിറ്റ് പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് എന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മണിപ്പൂര്‍ മാസങ്ങളായി കത്തുകയാണ്. ആളുകള്‍ കൊല്ലപ്പെടുന്നു, ബലാത്സംഗങ്ങള്‍ നടക്കുന്നു, പക്ഷേ പ്രധാനമന്ത്രി ചിരിക്കുകയാണ്.

ഈ പ്രകൃതം അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേര്‍ന്നതല്ല എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ സൈന്യത്തിന് ഈ വിഡ്ഢിത്തം അവസാനിപ്പിക്കാന്‍ കഴിയുമെന്നും എന്നാല്‍ മണിപ്പൂരിനെ കത്തിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും തീ കെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ ന്യൂദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

RAHUL GANDHI

2028 ലെ അവിശ്വാസ പ്രമേയത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തോടും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. 2024 ല്‍ മോദി പ്രധാനമന്ത്രിയാകുമോ എന്നതല്ല കുട്ടികളും മനുഷ്യരും കൊല്ലപ്പെടുന്ന മണിപ്പൂരാണ് വിഷയം എന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ പ്രസംഗം ഇന്ത്യയെക്കുറിച്ചായിരുന്നില്ലെന്നും അത് നരേന്ദ്ര മോദിയെക്കുറിച്ചായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'അദ്ദേഹം തന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും അഭിലാഷങ്ങളെക്കുറിച്ചും സംസാരിക്കുകയായിരുന്നു. 'പ്രധാനമന്ത്രിക്ക് മണിപ്പൂരില്‍ പോകാം, വിവിധ വിഭാഗക്കാരോട് സംസാരിക്കാം ഞാന്‍ നിങ്ങളുടെ പ്രധാനമന്ത്രിയാണെന്ന് പറയാം. പക്ഷേ അതിനുള്ള ഒരു ഒരു ഉദ്ദേശവും ഞാന്‍ കാണുന്നില്ല,' രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയുടെ കൈയില്‍ അക്രമം അവസാനിപ്പിക്കാന്‍ ഒന്നിലധികം ഉപകരണങ്ങള്‍ ഉണ്ടെന്നും എന്നാല്‍ അവ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ല. വ്യക്തമായ അക്രമമാണ് നടക്കുന്നത്, അക്രമം അവസാനിപ്പിക്കുക എന്നതാണ് ആദ്യപടി. പ്രതിപക്ഷ എം പിമാരെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനെ കുറിച്ചും രാഹുല്‍ പ്രതികരിച്ചു. അവര്‍ തങ്ങളെ സസ്‌പെന്‍ഡ് ചെയ്താലും തങ്ങളുടെ ഉത്തരവാദിത്തം മാറില്ലെന്നും മണിപ്പൂരിലെ അക്രമം തടയുകയാണ് തങ്ങളുടെ ജോലി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച പാര്‍ലമെന്റില്‍ പരാജയപ്പെട്ട ഉല്‍പ്പന്നം വീണ്ടും വീണ്ടും അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു എന്നായിരുന്നു അവിശ്വാസ പ്രമേയത്തിന് മറുപടി പറയവേ മോദി പറഞ്ഞിരുന്നത്. 2028 ലും പ്രതിപക്ഷം തന്റെ സര്‍ക്കാരിനെതിരെ വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും എന്നാല്‍ അന്ന് ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളില്‍ ഇന്ത്യ ഇടംപിടിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+