മണിപ്പൂര്‍ സംഘർഷം; പോലീസ് ഇടപെടൽ ഫലപ്രദമായില്ല, ആശങ്കയറിയിച്ച് സിബിസിഐ
കൊച്ചി: മണിപ്പൂര്‍ സംഘർഷത്തിൽ ആശങ്കയറിച്ച് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ്. പോലീസ് ഇടപെടൽ ഫലപ്രദമായില്ലെന്നും അടിയന്തര നടപടികൾ ഉണ്ടാകേണ്ടതുണ്ടെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് വ്യക്തമാക്കി. മൂന്ന് പള്ളികളും നിരവധി വീടുകൾ അഗ്നിക്കിരയാക്കിയിട്ടുണ്ട്. നിരവധി ജനങ്ങൾ പലായനം ചെയ്തിട്ടുണ്ട്.
സമയോചിതമായ ഇടപെടൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് സി ബി സി ഐ ആരോപിച്ചു. വളരെ വൈകി മാത്രമാണ് പോലീസ് ഇടപെട്ടത്. വിഷയത്തിൽ അടിയന്തരമായി കേന്ദ്ര സർക്കാർ ഇടപെടുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്യണമെന്നും സി ബി സി ഐ വാർത്താക്കുറിപ്പിൽ പറഞ്ഞു.

സംഘർഷത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ബംഗളുരു ബിഷപ്പ് പീറ്റർ മച്ചാഡോ രംഗത്തെത്തിയിരുന്നു. 41% ക്രിസ്ത്യൻ ജനസമൂഹം ഭയത്തോടെയാണ് കലാപഭൂമിയിൽ ജീവിക്കുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മതവിശ്വാസത്തിന്റെ പേരിൽ ജനങ്ങൾ ആക്രമിക്കപ്പെടുന്നുവെന്നത് ഭയാനകമാണെന്നും കേന്ദ്രം ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മണിപ്പൂരില്‍ ഗോത്രവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 54 ആയി. 150ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.സുരക്ഷാ സേനയുടെ ഇടപെടലുകളെ തുടര്‍ന്ന് സംസ്ഥാനത്ത് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ മേഖലയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
മലയാളി വിദ്യാർത്ഥികളെ തിങ്കളാഴ്ച നാട്ടിലെത്തിക്കും
സമുദായിക സംഘർഷം കത്തിപ്പടരുന്ന മണിപ്പൂരിൽ കേന്ദ്രസര്‍വകലാശാലയിലെ 9 മലയാളി വിദ്യാര്‍ഥികളെ തിങ്കളാഴ്‌ച നാട്ടിലെത്തിക്കുമെന്ന് കേരള സർക്കാർ അറിയിച്ചു. 9 വിദ്യാര്‍ഥികൾക്കും നോര്‍ക്ക വഴി വിമാന ടിക്കറ്റ് ലഭിച്ചു. ബാംഗ്ലൂര്‍ വഴിയായിരുക്കും ഇവര്‍ കേരളത്തിലെത്തുക. തിങ്കളാഴ്‌ച ഉച്ചക്ക് 2:30നാണ് വിമാനം.
സംഘര്‍ഷം രൂക്ഷമായ ഇംഫാലില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ മാത്രം മാറിയാണ് മണിപ്പൂർ സർവകലാശാലയിലെ വിദ്യാര്‍ഥികളുടെ താമസം. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട് സ്വദേശികളാണ് വിദ്യാർഥികൾ കുടുങ്ങി കിടക്കുന്നത്. സര്‍വകലാശാലയ്ക്കുള്ളില്‍ വലിയ പ്രശ്‌നങ്ങളില്ലെങ്കിലും പുറത്ത് സാഹചര്യം രൂക്ഷമായതിനാല്‍ ഇവര്‍ക്ക് പുറത്തിറങ്ങനോ നാട്ടിലേക്ക് വരാനുള്ള മാര്‍ഗങ്ങള്‍ തേടാനോ സാധിക്കില്ല.
സര്‍വകലാശാലയ്ക്കുള്ളിലും ചെറിയ തോതില്‍ ഏറ്റുമുട്ടലുണ്ടായതായാണ് വിദ്യാര്‍ഥികള്‍ അറിയിക്കുന്നത്. സര്‍വകലാശാലയും ഹോസ്റ്റലും നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. നാട്ടിലേക്ക് മടങ്ങാനാവാതെ ക്യാമ്പസില്‍ ശേഷിക്കുന്നവര്‍ക്കായി സര്‍വകലാശാല അധികൃതര്‍ ഗസ്റ്റ് ഹൗസ് ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇവിടെയാണ് നിലവില്‍ വിദ്യാര്‍ഥികളുള്ളത്.












Click it and Unblock the Notifications