മണിപ്പൂര്‍ സംഘര്‍ഷഭരിതം; അക്രമികളെ വെടിവെച്ചിടാന്‍ ഗവര്‍ണറുടെ അനുമതി, കേന്ദ്ര നിര്‍ദേശം ഇങ്ങനെ
ഇംഫാല്‍: മണിപ്പൂരിലെ സംഘര്‍ഷത്തില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. സാഹചര്യങ്ങള്‍ കൈവിട്ട് പോയിരിക്കുകയാണ്. കര്‍ശന നടപടിയെടുക്കാനാണ് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. നിയമം കൈയ്യിലെടുക്കുന്ന ആരെയും വെറുതെ വിടേണ്ടെന്നാണ് നിര്‍ദേശം. സുരക്ഷാ പുനപ്പരിശോധന അടക്കം കേന്ദ്രം നടത്തിയിരിക്കുകയാണ്.
ഇംഫാല്‍ യുദ്ധക്കളമായിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. 14 കമ്പനി ദ്രുത കര്‍മസേന, സിആര്‍പിഎഫ്, ബിഎസ്എപ് എന്നിവര്‍ മണിപ്പൂരിലേക്ക് തിരിച്ചിരിക്കുകയാണ്. ഓരോ ജില്ലയിലെ സാഹര്യങ്ങളും പരിശോധിച്ച് വരികയാണ്.

അക്രമത്തെ നേരിട്ടാന്‍ ആവശ്യത്തിന് സുരക്ഷാ സേന മണിപ്പൂരിലുണ്ട്. കൂടുതല്‍ സേനകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തേക്ക് തിരിച്ചിട്ടുണ്ട്. ഓരോ പ്രാദേശിക ഭരണകൂടങ്ങളോടും കൂടുതല്‍ ശക്തമായ രീതിയില്‍ സൈന്യത്തെ വിന്യസിക്കാനും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇംഫാലിലെ അക്രമങ്ങളാണ് കേന്ദ്രത്തെ ആശങ്കപ്പെടുത്തുന്നത്.
ഇവിടെ വ്യാഴാഴ്ച്ച രാവിലെ നാലോളം വീടുകളാണ് അഗ്നിക്കിരയാക്കിയത്. ഇത് വലിയ തീ കത്തിപടരാന്‍ കാരണമായിരുന്നു. സിംഗ്ജാമേയ് ബസാറില്‍ ഒരു ആംബുലന്‍സും കത്തിനശിച്ചു. തിദ്ദിം റോഡില്‍ അഞ്ച് വാഹനങ്ങളാണ് തീവെച്ചത്. വിമാനത്താവളത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ വാഹനങ്ങള്‍ കത്തിയെരിയുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം അക്രമികളെ വെടിവെച്ചിടാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡറിനാണ് അനുമതി നല്‍കിയത്. സംസ്ഥാനത്താകെ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ആദിവാസികളും, സംസ്ഥാനത്തെ ഭൂരിപക്ഷം മെയ്‌തെയ് സമുദായവും തമ്മിലാണ് സംഘര്‍ഷം.
ഇന്നലെയും ഇന്നുമായും സംഘര്‍ഷം വളര്‍ന്ന് വലുതായിരിക്കുകയാണ്. കോങ്‌നാങ് അനി കരാക്കില്‍ ഉച്ചയ്ക്ക് രണ്ടരയോടെ നാല് വീടുകളാണ് കത്തിച്ചത്. ഇംഫാലില്‍ സംഘര്‍ഷത്തെ നേരിടാന്‍ കൂടുതല്‍ സേനയെ ഇറക്കിയിരിക്കുകയാണ് കേന്ദ്രം. ഇവിടെയുള്ള പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവര്‍ത്തനത്തെ പോലും ഈ കലാപം ബാധിക്കുന്നതായിട്ടാണ് അധികൃതര്‍ പറയുന്നത്.
മെയ്‌തെയ് വിഭാഗവും, കുക്കി വിഭാഗവും തമ്മിലുള്ള സംഘര്‍ഷം നിയന്ത്രിക്കാനാവുന്നില്ലെന്നാണ് ജില്ലാ ഭരണകൂടങ്ങള്‍ പറയുന്നത്. നിയമം ലംഘിക്കുന്ന ഒരാളോടും സഹതാപം വേണ്ടെന്നാണ് കേന്ദ്ര നിര്‍ദേശം. ഏത് ഗ്രൂപ്പിലുള്ളയാളാണെങ്കിലും അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം. കര്‍ശന നടപടി തന്നെ എടുക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
ഇതിന് പിന്നാലെയാണ് ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡറും കൂടി വന്നിരിക്കുന്നത്. കലാപം ഏത് വിധേനയും നിയന്ത്രണ വിധേയമാക്കാനാണ് നിര്‍ദേശം. ആര്‍എഎഫ് ടീമുകള്‍ ഹിന്ദഡന്‍ വിമാനത്താവളത്തില്‍ നിന്ന് മണിപ്പൂരിലെത്തിയിട്ടുണ്ട്. ദില്ലി, സമീപ സംസ്ഥാനങ്ങങ്ങളായ ത്രിപുര എന്നിവിടങ്ങളില്‍ നിന്നുള്ള സൈനിക ടീമുകളെല്ലാം ഇവിടെ എത്തിയിട്ടുണ്ട്.












Click it and Unblock the Notifications