കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപിയിൽ ചേര്‍ന്നാല്‍ കേസുകള്‍ അവസാനിപ്പിക്കാമെന്ന് പറഞ്ഞു':ബിജെപിക്കെതിരെ മനീഷ് സിസോദിയ

'പാർട്ല ചേര്‍ന്നാല്‍ കേസുകള്‍ അവസാനിപ്പാക്കാമെന്ന് ബിജെപി പറഞ്ഞു':വെളുപ്പെടുത്തി മനീഷ് സിസോദിയ

Google Oneindia Malayalam News

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ഗുരുതരാരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ബിജെപിയില്‍ ചേര്‍ന്നാല്‍ തനിക്കെതിരെയുള്ള സിബിഐ, ഇ.ഡി കേസുകള്‍ അവസാനിപ്പിക്കുമെന്ന് ബിജെപിയില്‍ നിന്ന് നിന്ന് സന്ദേശം ലഭിച്ചതായി മനീഷ് സിസോദിയ പറഞ്ഞു. ബിജെപിയില്‍ ചേരുന്നതിനേക്കാള്‍ തലവെട്ടുന്നതാണ് നല്ലതെന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മദ്യനയത്തിലും ബാര്‍ ലൈസൻസ് വിതരണത്തിലും അഴിമതി ആരോപണം നേരിടുകയാണ് മനീഷ് സിസോദിയ. മദ്യനയവുമായി ബന്ധപ്പെട്ട പരാതിയില്‍ ആരോപണവിധേയരായവരെ സിബിഐ ചോദ്യം ചെയ്തിരുന്നു.

sisodia

ഇന്നലെ സിബിഐ ആസ്ഥാനത്തേക്കു വിളിച്ചുവരുത്തിയായിരുന്നു ചോദ്യംചെയ്യല്‍. മനീഷ് സിസോദിയയുടെ വസതിയടക്കം 31 ഇടങ്ങളില്‍ വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ നിന്നു പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കും അജ്ഞാതരായ മറ്റുള്ളവര്‍ക്കുമെതിരെയാണു സിബിഐ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം നംവബറിലാണ് പുതിയ നയം പ്രാബല്യത്തില്‍ വന്നത്.നടപടി ക്രമങ്ങള്‍ പാലിച്ചല്ല ലൈസന്‍സുകള്‍ നല്‍കിയത് എന്ന ആരോപണത്തെത്തുടര്‍ന്ന് ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ വിവിധ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടതായി കണ്ടെത്തി.

ലഫ്.ഗവര്‍ണറുടെ അനുവാദമില്ലാതെ മദ്യനയം പരിഷ്‌ക്കരിച്ചത് അഴിമതിക്കാണെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പറഞ്ഞു. ലൈസന്‍സ് ഫീയില്‍ നല്‍കിയ വലിയ ഇളവുകള്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് ചീഫ് സെക്രട്ടറി പറയുന്നു. ഡല്‍ഹി എക്‌സൈസ് ചട്ടങ്ങള്‍ പ്രകാരം നയത്തില്‍ വരുത്തുന്ന ഏത് മാറ്റത്തിനും ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. ഇത് ഉണ്ടായില്ല. മാത്രമല്ല പുതിയ മദ്യനയം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി മദ്യവ്യവസായി സംഘടന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

Recommended Video

cmsvideo
അടുത്ത 25 വര്ഷം യുവാക്കൾ ജീവിതം രാജ്യത്തിനായി സമർപ്പിക്കണം

അതേസമയം, ബിജെപിക്കെതിരെ നേരത്തെയും രംഗത്ത് വന്നിരുന്നു. ആദ്യമൊരു ബി.ജെ.പി. നേതാവ് തനിക്കെതിരെ 8,000 കോടി രൂപയുടെ അഴിമതിയാണ് ആരോപിച്ചത്. മറ്റൊരു നേതാവ് 1,100 കോടിയുടെ അഴിമതി ആരോപിച്ചു. ഇപ്പോഴത് 144 കോടി രൂപയായി മാറി. പക്ഷെ കേന്ദ്രസര്‍ക്കാരിന് തനിക്കെതിരെ യാതൊന്നും കണ്ടെത്താനാവില്ലെന്നും തികച്ചും സുതാര്യമായാണ് ഡല്‍ഹിയില്‍ മദ്യനയം നടപ്പാക്കിയതെന്നും സിസോദിയ പറഞ്ഞു. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ഡല്‍ഹി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ രാജ്യത്തും രാജ്യാന്തരതലത്തിലും അഭിനന്ദിക്കപ്പെടുന്നതില്‍ കേന്ദ്രസര്‍ക്കാരിനുണ്ടായ അമര്‍ഷമാണ് ആം ആദ്മി പാര്‍ട്ടിയുടെ നേര്‍ക്കുള്ള ആക്രമണമെന്നും സിസോദിയ പറഞ്ഞരിന്നു.

English summary
Manish Sisodia said he received a message from the BJP asking him to join the party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X