കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹന്‍ ഷെരീഫിനെ കണ്ടു

  • By Soorya Chandran
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി. നിയന്ത്രണ രേഖയിലെ പാകിസ്താന്റെ വെടി നിര്‍ത്തല്‍ ലംഘനവും പാക് മണ്ണില്‍ നിന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളുമായിരുന്നു മന്‍മോഹന്‍ സിങ് ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ത്തിയത്.

ചര്‍ച്ച വിജയകരമായിരുന്നുവെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ പറഞ്ഞു.വെടി നിര്‍ത്തലിന്റെ കാര്യത്തില്‍ ഉചിതമായ നടപടിയെടുക്കാന്‍ ഇന്ത്യയുടേയും പാകിസ്താന്റേയും സൈനിക മേധാവികളോട് നിര്‍ദ്ദേശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Manmohan Sing and Nawaz Sherif

ഇത് പാകിസ്താനുമായി ചര്‍ച്ച നടത്താന്‍ ഉചിതമായ സമയമല്ലെന്നാണ് ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ അഭിപ്രായം. അതിര്‍ത്തിയിലെ സമാധാനാന്തരീക്ഷമായിരിക്കും തുടര്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയെന്നും ശിവശങ്കര്‍ മേനോന്‍ പറഞ്ഞു.

ഇരു പ്രധാനമന്ത്രിമാരും രാജ്യം സന്ദര്‍ശിക്കാന്‍ പരസ്പരം ക്ഷണിച്ചിട്ടുണ്ട്. ക്ഷണം രണ്ട് പേരും സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ എപ്പോഴാണ് സന്ദര്‍ശനം നടത്തേണ്ടത് എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

നവാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കാണുന്നത്. ഐക്യ രാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനാണ് ഇരു രാഷ്ട്ര നേതാക്കളും ന്യൂയോര്‍ക്കില്‍ എത്തിയത്.

English summary
Ceasefire violations at the Line of Control by Pakistan and anti-India terror groups operating from its soil were the two main issues that Prime Minister Manmohan Singh raised when he met his Pakistani counterpart Nawaz Sharif in New York on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X