കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു; 16ന് ഭൂരിപക്ഷം തെളിയിക്കണം

Google Oneindia Malayalam News

പനജി: ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചൊവ്വാഴ്ച വൈകിട്ട് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ എട്ടുമന്ത്രിമാരും അധികാരമേറ്റു. 40 അംഗ നിയമസഭയില്‍ 21 പേരാണ് പരീക്കറിനെ പിന്തുണയ്ക്കുന്നത്. സുപ്രീം കോടതി നിര്‍ദേശപ്രകാരം മാര്‍ച്ച് 16ന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. നാലാം തവണയാണ് പരീക്കര്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്.

മണിപ്പൂരിലും ഗോവയിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷമുണ്ടായിരുന്ന ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ മറികടന്നാണ് ബിജെപി അധികാരത്തിലെത്താന്‍ ഒരുങ്ങുന്നത്. ഗോവയില്‍ 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 17 സീറ്റും ബിജെപിയ്ക്ക് 13 സീറ്റുമാണ് ലഭിച്ചത്. എന്നാല്‍ എംജിപിയുടെയും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടേയും മൂന്ന് എംഎല്‍എമാരും രണ്ട് സ്വതന്ത്രരും പിന്തുണ നല്‍കിയപ്പോള്‍ കോണ്‍ഗ്രസിനേക്കാള്‍ ഭൂരിപക്ഷം നേടാന്‍ ബിജെപിയ്ക്ക് കഴിയുകയായിരുന്നു. കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് കരുതിയിരുന്ന മൂന്ന് എംഎല്‍എമാരുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടി കാലുവാരിയതും കോണ്‍ഗ്രസിന് തിരിച്ചടിയാവുകയായിരുന്നു.

photo-2017

ഗോവയുടെ 13ാമത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട
പരീക്കര്‍ മൂന്നാം തവണയാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ 2014ല്‍ നരേന്ദ്രമോദിയുടെ ക്യാബിനറ്റില്‍ പ്രതിരോധമന്ത്രിയായി അധികാരമേല്‍ക്കുന്നതിന് വേണ്ടിയായിരുന്നു മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നത്. ഗോവ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാകന്ത് പര്‍സേക്കറിന് പകരമായിരുന്നു നേരത്തെ പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിയമിക്കുന്നത്. ചെറുപ്പത്തിലേ ആര്‍എസ്എസ് പ്രവര്‍ത്തനായിരുന്ന പരീക്കര്‍ ബോംബെ ഐഐടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. 2000ല്‍ ഗാവ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട പരീക്കര്‍ 2012ല്‍ രണ്ടാം തവണയും ഗോവാ മുഖ്യമന്ത്രി പദം അലങ്കരിക്കുകയായിരുന്നു.

English summary
Manohar Parrikar took oath as the new Chief Minister of Goa today, but he must take a trust vote on Thursday to prove he has a majority, the Supreme Court ruled, in a big setback for the Congress, which was also criticized for its actions by judges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X