കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ എറ്റവും വലിയ ദേശീയ പതാക റാഞ്ചിയില്‍ ഉയര്‍ത്തി

  • By Anwar Sadath
Google Oneindia Malayalam News

റാഞ്ചി: റാഞ്ചിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി മനോഹര്‍ പാരിക്കര്‍ രാജ്യത്തെ ഏറ്റവും വലിയ ദേശീയ പതാക ഏറ്റവും വലിയ കൊടിമരത്തില്‍ ഉയര്‍ത്തി. ഏറ്റവും ഉയരത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പതാക ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ അത്യധികം സന്തോഷവാനാണെന്ന് മന്ത്രി പരിപാടിയില്‍ പങ്കെടുക്കവെ അറിയിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ പതാക ഇനി റാഞ്ചിയിലാണ്. ഏറ്റവും ഉയരത്തില്‍ ഇന്ത്യയുടെ പതാക പാറിക്കളിക്കും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 119ാം ജന്മദിനത്തില്‍ തന്നെ ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷം ഇരട്ടിപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.

india-flag

പുതിയ പതാകയ്ക്ക് 66 അടി ഉയരവും 99 അടി വീതിയുമുണ്ട്. 293 അടി ഉയരത്തിലുള്ള കൂറ്റന്‍ കൊടിമരത്തിലാണ് പതാക ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഫരീദാബാദില്‍ ഉയര്‍ത്തപ്പെട്ട പതാകയായിരുന്നു ഇതുവരെ ഇന്ത്യയിലെ ഏറ്റവും വലുത്. 96 അടി വീതിയും 64 അടി ഉയരവുമുള്ള പതാക 250 അടി ഉയരത്തിലായിരുന്നു സ്ഥാപിച്ചിരുന്നത്.

ബിശ്ര മുണ്ട സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഒട്ടേറെ വിദ്യാര്‍ഥികളും സന്നിഹിതരായിരുന്നു. പഹേരി മന്ദിരത്തില്‍ നിന്നും ഒരു കിലോമീറ്റര്‍മാത്രം അകലെയാണ് ഈ പതാക സ്ഥാപിച്ചിരിക്കുന്നത്. ഇത്തരമൊരു പതാക ഉയര്‍ത്താന്‍ അവസരം തന്നതില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസിന് മരോഹര്‍ പരീക്കര്‍ പ്രത്യേക നന്ദി അറിയിച്ചു.

English summary
Manohar Parrikar country’s largest and tallest Tricolour in Ranchi, Manohar Parrikar Tricolour in Ranchi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X