Get Updates
Get notified of breaking news, exclusive insights, and must-see stories!

പരസ്പരം പരിഹാസവുമായി രാഹുൽ ഗാന്ധിയും അമിത് ഷായും; കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു...

ബെംഗളൂരു: പരസ്പരം പരിഹാസവുമായി ബിജെപിയും കോൺഗ്രസും. കർണാടകയിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ പൊടി പൊടിക്കുന്നു. റാഫേൽ ഇടപാടിൽ മനോഹർ പരീക്കർക്കെതിരെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കർണാടയിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് പരീക്കർക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി റഫേല്‍ കരാറില്‍ മാറ്റംവരുത്തുമ്പോള്‍ പരീക്കര്‍ ഗോവയിലെ മാര്‍ക്കറ്റില്‍ മീന്‍ വാങ്ങുകയായിരുന്നു എന്ന പരിഹാസമായിരുന്നു രാഹുൽ ഗാന്ധി ഉയർത്തിയത്.

പ്രതിരോധ രംഗത്തെ സുപ്രധാന ഇടപാടില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന പരീക്കര്‍ക്ക് യാതൊരു വിധ ധാരണയുമുണ്ടായിരുന്നില്ല' രാഹുല്‍ പരിഹസിച്ചു. സാന്തത്തിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം പരീക്കറിനെതിരെ വിമർശനം ഉന്നനയിച്ചത്.

നിർമ്മല സീതാറാമിനും പരിഹാസം

നിർമ്മല സീതാറാമിനും പരിഹാസം

റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ജെറ്റ് വിമാനങ്ങള്‍ക്ക് ചിലവിട്ട തുക വെളിപ്പെടുത്തുമെന്ന പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ ആദ്യ നിലപാട് മാറിയതിനെയും കോൺഗ്രസ് അദ്യക്ഷൻ രാഹുൽ ഗാന്ധി പരിഹസിച്ചു. ഇതിനു നുമ്പേ ട്വീറ്റിലൂടെയും അദ്ദേഹം പരിഹസിച്ചിരുന്നു. കര്‍ണാടകത്തില്‍ നടക്കുന്ന നിയസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത ഏറ്റമുട്ടലാണ് നടക്കുന്നത്.

രണ്ട് നേതാക്കളും കർണാടകയിൽ

രണ്ട് നേതാക്കളും കർണാടകയിൽ

കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും കോൺഗ്രസ് അധ്യകഷൻ രാഹൽ ഗാന്ധിയും കർണാടകയിലുണ്ട്. ഇരുപേരും പരസ്പരം വാക്കുകൽകൊണ്ടുള്ള കടുത്ത ഏറ്റുമുട്ടലാണ് നടത്തികൊണ്ടിരിക്കുന്നത്.

അമിത് ഷായുടെ പ്രചാരണം വിവാദത്തിൽ

അമിത് ഷായുടെ പ്രചാരണം വിവാദത്തിൽ

റഫേല്‍ ഇടപാട് സംബന്ധിച്ച് പാര്‍ലമെന്റില്‍ താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നിനും പ്രധാനമന്ത്രി മറുപടി പറയാന്‍ തയ്യാറായില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം അമിത് ഷായുടെ കർണാടകയിലെ പ്രചാരണം വിവാദമായിരുന്നു. ഷായോട് ചോദ്യം ചോദിച്ച കർഷകന്റെ മൈക്ക് ബിജെപി പ്രവർത്തകർ തട്ടിപേപറിച്ചിരുന്നു. കോൺഗ്രസ് ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്തതോടെ സംഭവം വിവാദമാകുകയായിരുന്നു.

രാഹുലിനെ പരിഹസിച്ച് അമിത് ഷാ

രാഹുലിനെ പരിഹസിച്ച് അമിത് ഷാ

അതേസമയം രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷായും രംഗത്ത് എത്തി. ബിദറില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് അമിത് ഷാ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചത്. പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി ചോദിക്കുന്ന ചോദ്യങ്ങളെ അനുകരിച്ചായിരുന്നു അമിത് ഷായുടെ പരിഹാസം.

നാല് വർഷം കൊണ്ട് എന്ത് ചെയ്തു?

നാല് വർഷം കൊണ്ട് എന്ത് ചെയ്തു?

കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് പ്രധാനമന്ത്രി എന്തു ചെയ്തെന്നാണ് രാഹുല്‍ തുടര്‍ച്ചയായി ഉച്ചത്തില്‍ ചോദിച്ചുകൊണ്ടിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ‘മോദിജി പറയൂ, എന്താണ് കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് ചെയ്തത്' രാഹുലിനെ അനുകരിച്ച അമിത് ഷാ ചോദിച്ചു. രാഹുലിനോടുള്ള പരിഹാസമായിരുന്നു അമിത് ഷായുടെ വാക്കുകളിൽ.

വൈറലായി ഷായുടെ അനുകരണം

അമിത് ഷായുടെ അനുകരണനത്തിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലായി മാറിയിരിക്കുകയാണ്. നാലു വര്‍ഷത്തെ കാര്യം ചോദിക്കുന്ന നിങ്ങള്‍ കഴിഞ്ഞ നാലു തലമുറകളായി കോണ്‍ഗ്രസ് നേതൃത്വം ഇവിടെ എന്തുചെയ്തു എന്നാണ് ഈ രാജ്യത്തെ ജനങ്ങള്‍ ചോദിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

അഴിമതി

അഴിമതി

രാജ്യത്തിന്റെ ‘കാവല്‍ക്കാരനായി' ഭാവിക്കുന്ന അമിത് ഷാ കര്‍ണാടകത്തിലെത്തി, അഴിമതിയുടെ പേരില്‍ ജയില്‍വാസമനുഭവിച്ച ബിഎസ് യെദ്യൂരപ്പയ്ക്കൊപ്പം അഴിമതിയ്ക്കെതിരായി പ്രസംഗിക്കുകയാണെന്ന് കഴിഞ്ഞ ദിവസത്തെ പ്രചാരണ പരിപാടിയിൽ രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. അമത് ഷാ യുടെ മകന്റെ പേരിൽ ഉണ്ടായ ആരോപണങ്ങളെ കുറിച്ചും രാഹുൽ ഗാന്ധി സംസാരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+