എല്‍ഫിംഗ്സ്ണ്‍ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് 27 മരണം:30 പേര്‍ക്ക് പരിക്ക്, അപകടം മഴയില്‍!
30 പേര്‍ക്ക് തിക്കിലും തിരക്കിലും പരിക്കേറ്റു
മുംബൈ: മുംബൈയില്‍ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ എല്‍ഫിന്‍സ്റ്റോണ്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ചയാണ് സംഭവം. രാവിലെ 10. 30 നായിരുന്നു സംഭവം. ശക്തമായ മഴയെത്തുടര്‍ന്ന് പാലത്തില്‍ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്നാണ് സംഭവം. 15 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചകായി കെഇഎം സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രവീണ്‍ ബംഗര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റവരെ കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ലോക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള രക്ഷാ പ്രവര്‍ത്തനം നടത്തിവരികയാണ്. കനത്ത മഴയില്‍ നിന്ന് രക്ഷപ്പെടാനായി റെയില്‍വേ മേല്‍പ്പാലത്തിലേയ്ക്ക് കയറിയതാണ് അപകടത്തില്‍ കലാശിച്ചത്. അപകടമുണ്ടായതോടെ നാല് ലൈനുകളില്‍ ഒന്നിലെ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
|
27 പേര്‍ മരിച്ചു
മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ ലോക്കല്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ അപകടത്തില്‍ 27 പേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ 20 പേരുടെ നില ഗുരുതമാണെന്നാണ് വിവരം. പരിക്കേറ്റവരെ കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ ലോക്കല്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ അപകടത്തില്‍ 27 പേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ 20 പേരുടെ നില ഗുരുതമാണെന്നാണ് വിവരം. പരിക്കേറ്റവരെ കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
|
അപകടത്തിന് പിന്നില്‍
ശക്തമായ മഴയെത്തുടര്‍ന്ന് ജനങ്ങള്‍ നടപ്പാതയിലേയ്ക്ക് ഓടിക്കയറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചനയെങ്കിലും യഥാര്‍ത്ഥ കാരണം വ്യക്തമല്ല. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പരിഭ്രാന്തരായ ആളുകളാണ് പാലത്തിലേയ്ക്ക് ഓടിക്കയറിയതെന്നും സംശയിക്കുന്നുണ്ട്.
|
നാല് ട്രെയിനുകള്‍
നാല് ട്രെയിനുകള്‍ ഒരേ സമയം സ്റ്റേഷനിലെത്തുന്നതിനാല്‍ നല്ല തിരക്ക് അനുഭവപ്പെടുന്ന സമയത്താണ് അപകടമുണ്ടാകുന്നത്. ഇടുങ്ങിയ ഭാഗത്താണ് അപകടമുണ്ടായിട്ടുള്ളതെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

നഷ്ടപരിഹാരം പ്രഖ്യാപിച്ചു
തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി ട്വീറ്റില്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications