സഖ്യസര്‍ക്കാരിനെ വിറപ്പിച്ച് യെദ്യൂരപ്പ! കൂടുതല്‍ എംഎല്‍എമാര്‍ ഇന്ന് രാജിവെയ്ക്കും? പ്ലാന്‍ 'ബി'യും
ബെംഗളൂരു: എംഎല്‍എമാരുടെ രാജിയോടെ ഏത് നിമിഷവും സഖ്യസര്‍ക്കാര്‍ നിലംപതിക്കുമെന്ന നിലയിലാണ് കര്‍ണാടകത്തിലെ കാര്യങ്ങള്‍. രാജിവെച്ച എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ അവസാനവട്ട ശ്രമങ്ങളും കോണ്‍ഗ്രസ് പുറത്തെടുത്തിട്ടുണ്ട്. എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കി പ്രശ്നം പരിഹരിക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. കുറഞ്ഞത് 5 പേരെയെങ്കിലും തിരിച്ചെത്തിക്കാന്‍ സാധിച്ചാല്‍ കാര്യങ്ങള്‍ സുരക്ഷിതമാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍.
അതിനിടെ സഖ്യസര്‍ക്കാരിന് കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി.വിട്ടുവീഴ്ച തന്ത്രങ്ങള്‍ കൊണ്ട് കാര്യമില്ലെന്നും സഖ്യത്തിലെ പ്രമുഖര്‍ അടക്കമുള്ള കൂടുതല്‍ എംഎല്‍എമാരും മന്ത്രിമാരും തിങ്കളാഴ്ച രാജിവെയ്ക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. വിശദാംശങ്ങളിലേക്ക്

കൂടുതല്‍ രാജി
കര്‍ണാടകത്തിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അറ്റകൈ പ്രയോഗമാണ് കോണ്‍ഗ്രസ് പുറത്തെടുത്തിരിക്കുന്നത്. വിമതരെ അനുനയിപ്പിക്കാന്‍ സമ്പൂര്‍ണ അഴിച്ചുപണിയാണ് കോണ്‍ഗ്രസിന്‍റെ പദ്ധതി. ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തിരുമാനം. രാജിവെച്ചവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ രാജിക്ക് തയ്യാറാണെന്ന് ജി പരമേശ്വരയും അറിയിച്ചിട്ടുണ്ട്. രാജിവെച്ച എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കി പ്രശ്നം പരിഹരിക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. കുറഞ്ഞത് 5 പേരെയെങ്കിലും തിരിച്ചെത്തിക്കാന്‍ സാധിച്ചാല്‍ കാര്യങ്ങള്‍ സുരക്ഷിതമാകുമെന്നും കോണ്‍ഗ്രസ് കണക്കാക്കുന്നു.

എംഎല്‍എമാരും മന്ത്രിമാരും
അതിനിടെ കൂടുതല്‍ നേതാക്കള്‍ തിങ്കളാഴ്ച രാജിവെയ്ക്കുമെന്ന് ബിഎസ് യെദ്യൂരപ്പ അവകാശപ്പെട്ടു. എട്ട് ഭരണകക്ഷി എംഎല്‍എാര്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച സ്പീക്കറുടെ ഓഫീസിലെത്തി അവര്‍ രാജി അറിയിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവരാണ് രാജിവെയ്ക്കുകയെന്നും ബിജെപി നേതാവ് പറഞ്ഞു. കൂടുതല്‍ നേതാക്കള്‍ രാജിവെയ്ക്കുന്നതോടെ സ്പീക്കര്‍ക്ക് ബിജെപിക്ക് അനുകൂലമായി നടപടികള്‍ കൈക്കൊള്ളേണ്ടി വരുമെന്നും ബിജെപി നേതാവ് പറഞ്ഞു.

പ്ലാന്‍ ബി
അതേസമയം രാജിവെച്ച 13 എംഎല്‍എമാരില്‍ മുബൈയിലെ ഹോട്ടലില്‍ കഴിയുന്ന 10 പേര്‍ ചൊവ്വാഴ്ചയോടെ ബെംഗളൂരുവിലേക്ക് മടങ്ങും. ചൊവ്വാഴ്ച സ്പീക്കറെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കാനാണ് എംഎല്‍എമാര്‍ എത്തുന്നത്. കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഉടന്‍ തന്നെ ഇവര്‍ മുംബൈയിലേക്ക് തിരിക്കാനാണ് പ്ലാന്‍. എംഎല്‍എമാരുടെ രാജി സ്പീക്കര്‍ സ്വീകരിക്കുമെന്ന് തന്നെയാണ് ബിജെപി കണക്ക് കൂട്ടുന്നത്. ഇനി മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ ബിജെപി പ്ലാന്‍ ബിയും തയ്യാറാക്കിയിട്ടുണ്ട്. ബുധനാഴ്ചയോടെയെങ്കിലും സ്പീക്കര്‍ രാജി സ്വീകരിച്ചില്ലേങ്കില്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നടപടി സ്വീകരിക്കും. അതിനുള്ള സാധ്യതകളും ബിജെപി തേടുന്നുണ്ട്, മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു.

റിസോര്‍ട്ടിലേക്ക്
ചൊവ്വാഴ്ചയോടെ തന്നെ എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് ബിഎസ് യെദ്യൂരപ്പ പറഞ്ഞു. സ്പീക്കര്‍ ബിജെപിക്ക് അനുകൂലമായ നടപടി സ്വീകരിച്ചില്ലേങ്കില്‍ കൂടുതല്‍ നടപടികളിലേക്ക് ബിജെപി കടക്കുമെന്നും യെദ്യൂരപ്പ വ്യക്കമാക്കി. അഞ്ച് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന കോണ്‍ഗ്രസിന്‍റെ വെളിപ്പെടുത്തലും യെഡ്ഡി തള്ളി. ഇതിനിടെ, ബിജെപി എംഎല്‍എമാരെ സ്വാധീനിക്കാന്‍ ഭരണപക്ഷം ശ്രമം നടത്തുമെന്ന് ഭയന്ന് അവരുടെ എംഎല്‍എമാരുടെ ദൊഡ്ഡബെല്ലാപുരയിലെ സ്വകാര്യ റിസോര്‍ട്ടിലേക്ക് മറ്റാനാണ് ബിജെപിയുടെ പദ്ധതി. തിങ്കളാഴ്ച വൈകീട്ടോടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റും.

അവിശ്വാസ പ്രമേയം
തിങ്കളാഴ്ച വൈകീട്ട് ബിജെപി നിയമസഭ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷമാകും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുക. വര്‍ഷകാല സമ്മേളനം തുടങ്ങുന്ന ജുലൈ 12 ഓടെ കര്‍'നാടക'ത്തിന് ക്ലൈമാക്സ് വീഴുമെന്നാണ് കണക്കാക്കുന്നത്. കുമാരസ്വാമി സര്‍ക്കാര്‍ രാജിവെച്ചില്ലേങ്കില്‍ ബിജെപി അവിശ്വാസ പ്രമേയത്തിന് സാധ്യത തേടും, ബിജെപി നേതാവ് വ്യക്തമാക്കി.












Click it and Unblock the Notifications