Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറില്‍ വീണ്ടും മാവോയിസ്റ്റ് ഭീതിയില്‍... എട്ട് സിആര്‍പിഎഫ് ജവാന്‍മാരെ കൊന്നു

പട്‌ന: ബിഹാറില്‍ മാവോയിസ്റ്റുകള്‍ വീണ്ടും ആക്രമണം അഴിച്ചുവിടുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തില്‍ എട്ട് സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. നാല് മാവോയിസ്റ്റുകളും പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ബിഹാറിലെ ഔറംഗബാദ് ജില്ലയിലെ ചകര്‍ബന്ദ വനമേഖലയിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടത് സിആര്‍പിഎഫിലെ കോബ്ര ബറ്റാലിയനിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.

Maoist Attack

പട്രോളിങ്ങിനിടെ ആയിരുന്നു ആക്രമണം. മാവോയിസ്റ്റുകള്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ സ്‌ഫോടനം നടത്തി. തുടര്‍ന്ന് വെടിവപ്പും ആരംഭിച്ചു. പരിക്കേറ്റ ജവാന്‍മാരെ ആശുപത്രിയില്‍ എത്തിയ്ക്കാന്‍ പട്‌നയില്‍ നിന്ന് ഹെലികോപ്റ്റര്‍ അയച്ചെങ്കിലും അതിരൂക്ഷമായ വെടിവപ്പിനിടെ നിലത്തിറക്കാനായില്ല. തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരിച്ചുപോയി.

മാവോയിസ്റ്റുകള്‍ 17 തവണയാണ് ഐഇഡി ഉപയോഗിച്ച് സ്‌ഫോടനം നടത്തിയത്. ആറ് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മാവോയിസ്റ്റുകളെ നേരിടാന്‍ രൂപീകരിച്ച 205 കോബ്ര ബറ്റാലിയന്‍ അംഗങ്ങളായിരുന്നു ആക്രമണത്തിന് ഇരയായത്. വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+