കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈഗോ കാണിക്കാനുള്ള സമയമല്ല, ധൈര്യവും ഐക്യവുമാണ് ഇപ്പോള്‍ വേണ്ടത്; മമതയോട് മാര്‍ഗരറ്റ് ആല്‍വ

Google Oneindia Malayalam News

ന്യൂദല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി പ്രതിപക്ഷത്തിന്റെ സംയുക്ത ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ. തൃണമൂല്‍ കോണ്‍ഗ്രസിന്റേയും മമത ബാനര്‍ജിയുടേയും തീരുമാനം നിരാശാജനകമാണ് എന്ന് മാര്‍ഗരറ്റ് ആല്‍വ പറഞ്ഞു.

ട്വിറ്ററിലായിരുന്നു മാര്‍ഗരറ്റ് ആല്‍വയുടെ പ്രതികരണം. ഇത് 'വാട്ടബൗട്ടറി'യുടെയോ ഈഗോയുടെയോ കോപത്തിന്റെയോ സമയമല്ല. ധൈര്യത്തിന്റെയും നേതൃത്വത്തിന്റെയും ഐക്യത്തിന്റെയും സമയമാണിത്. ധീരതയുടെ പ്രതിരൂപമായ മമത ബാനര്‍ജി പ്രതിപക്ഷത്തോടൊപ്പം നില്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, എന്നായിരുന്നു മാര്‍ഗരറ്റ് ആല്‍വ പറഞ്ഞത്.

VVD

നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസുമായി ആലോചിക്കാതെ പ്രതിപക്ഷ സ്ഥാനാര്‍ഥിയെ തീരുമാനിച്ചതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. വ്യാഴാഴ്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ടി എം സി എം പിമാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

'ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ട്, ഗൂഢാലോചനയും നടന്നു പക്ഷെ..'; അനുബന്ധ കുറ്റപത്രത്തില്‍ നിര്‍ണായക വിവരങ്ങള്‍'ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ട്, ഗൂഢാലോചനയും നടന്നു പക്ഷെ..'; അനുബന്ധ കുറ്റപത്രത്തില്‍ നിര്‍ണായക വിവരങ്ങള്‍

മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വയെയാണ് മത്സരിപ്പിച്ചത്. മാര്‍ഗരറ്റ് ആല്‍വയുടെ പേര് പ്രഖ്യാപിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസും എന്‍ സി പിയും തന്നെ അറിയിക്കാത്തതില്‍ മമത ബാനര്‍ജി അസ്വസ്ഥയായിരുന്നു.

ഷംന...എത്ര സന്തോഷവതിയാണെന്ന് ഈ ചിരിയിലുണ്ട്..; വൈറല്‍ ചിത്രങ്ങള്‍

എന്നാല്‍ മാര്‍ഗരറ്റ് ആല്‍വയുമായി മമത ബാനര്‍ജിയുടെ വ്യക്തിബന്ധം നല്ലതാണെന്ന് റിപ്പോര്‍ട്ടുണ്ട്. 2019 ല്‍ ഗവര്‍ണറായി ചുമതലയേറ്റതിന് ശേഷം ബംഗാള്‍ സര്‍ക്കാരുമായി പലപ്പോഴും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ളാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി ജഗദീപ് ധന്‍ഖര്‍. ഈ സാഹചര്യത്തില്‍ മാര്‍ഗരറ്റ് ആല്‍വയെ മമത ബാനര്‍ജി എന്ത് വില കൊടുത്തും പിന്തുണക്കേണ്ടതായിരുന്നു.

'രാത്രി 12 വരെ വിദ്യാര്‍ത്ഥികളുണ്ടാകും, കാണാന്‍ പറ്റാത്ത കാഴ്ചകളും'; ബസ് സ്റ്റോപ്പ് പൊളിച്ചതില്‍ നാട്ടുകാര്‍'രാത്രി 12 വരെ വിദ്യാര്‍ത്ഥികളുണ്ടാകും, കാണാന്‍ പറ്റാത്ത കാഴ്ചകളും'; ബസ് സ്റ്റോപ്പ് പൊളിച്ചതില്‍ നാട്ടുകാര്‍

Recommended Video

cmsvideo
ജാർഖണ്ഡിൽ നിന്നും ഇന്ത്യയുടെ പ്രഥമ വനിതയിലേക്ക് | Draupadi Murmu

അതിനിടെയാണ് ഇത്തരമൊരു വിഷയം ഉയര്‍ന്ന് വന്നത്. അതേസമയം മമത ബാനര്‍ജിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സി പി ഐ എമ്മും കോണ്‍ഗ്രസും രംഗത്തെത്തി. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം ബി ജെ പിയെ സഹായിക്കുന്നതിന് തുല്യമാണ് എന്ന് സി പി ഐ എമ്മും കോണ്‍ഗ്രസും ആരോപിച്ചു.

English summary
Margaret Alva reacts to Trinamool Congress's decision to abstain from the Vice Presidential election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X