പാകിസ്താന്റെ ഇടനെഞ്ച് പിളര്‍ത്തിയ വീരന്‍; ആകാശ യുദ്ധതന്ത്രജ്ഞന്‍, പോര്‍മുഖത്ത് പുഞ്ചിരിച്ച അര്‍ജന്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഐക്യരാഷ്ട്ര ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ചരിത്രം മറ്റൊന്നാകുമായിരുന്നു. പാകിസ്താന്‍ എന്ന രാജ്യം തന്നെ ചിലപ്പോള്‍ ഈ ഭൂമുഖത്ത് ബാക്കിയുണ്ടാകില്ല. ഇന്ത്യ-പാക് യുദ്ധത്തെ കുറിച്ച് അര്‍ജന്‍ സിങ് ഒരു അഭിമുഖത്തില്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

പോര്‍മുഖങ്ങളില്‍ വീരേതിഹാസം രചിച്ച ഈ ആകാശ യുദ്ധതന്ത്രജ്ഞന്‍ 1964 ഓഗസ്റ്റ് ഒന്നിനാണ് ഇന്ത്യന്‍ വ്യോമസേനയുടെ നേതൃത്വം ഏറ്റെടുത്തത്. പിന്നീട് സൈന്യത്തിന് ആവേശം നല്‍കുന്നതില്‍ ഒരു പടി മുന്നിലായിരുന്നു ഇദ്ദേഹം. ഒരു വര്‍ഷം തികയുംമുമ്പെത്തി പാകിസ്താനുമായുള്ള യുദ്ധം.

തിരിച്ചടിക്ക് സമയം നല്‍കാതെ

തിരിച്ചടിക്ക് സമയം നല്‍കാതെ

ഒട്ടുംപതറാതെയും സമയം നല്‍കാതെയും പാകിസ്താന്റെ ഇടനെഞ്ചിലേക്ക് തുരുതുരാ നിറയൊഴിച്ച് ഞെട്ടിക്കുകയായിരുന്നു അര്‍ജന്‍ സിങിന്റെ തന്ത്രങ്ങള്‍. ഇന്ത്യയുടെ ആകാശ തന്ത്രങ്ങള്‍ കണ്ട് പാകിസ്താന്‍ അമ്പരന്ന നാളുകളായിരുന്നു അത്.

പാകിസ്താനെ കാണുമായിരുന്നില്ല

പാകിസ്താനെ കാണുമായിരുന്നില്ല

എന്നാല്‍ അധികം വൈകാതെ ഐക്യരാഷ്ട്ര സഭ ഇടപെട്ടു, വെടിനിര്‍ത്തല്‍ കരാറുണ്ടാക്കി. കുറച്ചു ദിവസങ്ങള്‍ കൂടി ലഭിച്ചാല്‍ പാകിസ്താനെ കാണുമായിരുന്നില്ല എന്നായിരുന്നു അഭിമുഖത്തില്‍ അര്‍ജുന്‍ സിങിന്റെ പരോക്ഷ പരാമര്‍ശം.

പഴയ ആയുധം പിടിച്ച്

പഴയ ആയുധം പിടിച്ച്

അത്യാധുനിക ആയുധങ്ങളുടെ അകമ്പടിയില്ലാതെയായിരുന്നു അര്‍ജന്‍ സിങും കൂട്ടരും പോരിനിറങ്ങിയത്. എന്നാല്‍ പാകിസ്താന്റെ കാര്യം നേരിമറിച്ച്. അമേരിക്കയുടെ ശക്തമായ പിന്തുണ, കൂടെ സ്റ്റാര്‍ ഫൈറ്റര്‍, സാബര്‍ ജെറ്റ് തുടങ്ങിയ യുദ്ധവിമാനങ്ങളും.

ആത്മധൈര്യം കരുത്ത്

ആത്മധൈര്യം കരുത്ത്

ഇന്ത്യന്‍ വ്യോമ സേനയുടെ കൈയില്‍ കാര്യമായൊന്നുമില്ലെന്ന് പറയാം. ആത്മധൈര്യമാണ് അന്ന് സൈന്യത്തിന് കരുത്തേകിയത്. പിറന്നമണ്ണില്‍ ഒരടി പോലും വിട്ടുകൊടുക്കില്ലെന്ന നിശ്ചയദാര്‍ഢ്യവും.

പാകിസ്താന്‍ ചില്ലറക്കാരല്ല

പാകിസ്താന്‍ ചില്ലറക്കാരല്ല

ബ്രിട്ടീഷുകാര്‍ ഇട്ടേച്ചുപോയ മിസ്റ്റീര്‍, കാന്‍ബെറ, നാറ്റ്, ഹണ്ടര്‍, വാംപയര്‍ തുടങ്ങിയ യുദ്ധവിമാനങ്ങളുടെ അകമ്പടിയായിരന്നു ഇന്ത്യന്‍ വ്യോമസേനയ്ക്ക്. പാകിസ്താന്റെ യുദ്ധവിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ നിസാരം.

പാകിസ്താന്‍ ഞെട്ടിച്ചു

പാകിസ്താന്‍ ഞെട്ടിച്ചു

ഏറ്റവും പുതിയ റഡാര്‍ സംവിധാനമായിരുന്നു പാകിസ്താനുണ്ടായിരുന്നത്. പത്താന്‍കോട്ട് സേനാകേന്ദ്രം തുടക്കത്തില്‍ തന്നെ ആക്രമിച്ച് പാകിസ്താന്‍ ഞെട്ടിച്ചു. ഇനി ഒട്ടും വൈകിക്കൂടായെന്ന് പ്രതിരോധ മന്ത്രി വൈ ബി ചവാന്‍ തീരുമാനിച്ചു.

റഡാറിന്റെ കണ്ണുവെട്ടിച്ച് തിരിച്ചടി

റഡാറിന്റെ കണ്ണുവെട്ടിച്ച് തിരിച്ചടി

ആവേശത്തോടെ പറന്നുപൊങ്ങിയ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്റെ റഡാറിന്റെ കണ്ണുവെട്ടിച്ച് ആക്രമണം തുടങ്ങി. കശ്മീര്‍ താഴ്‌വരയെ ഉപയോഗപ്പെടുത്തിയുള്ള തന്ത്രമാണ് ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ചത്.

 സാബര്‍ ജെറ്റുകളെ തകര്‍ത്തു

സാബര്‍ ജെറ്റുകളെ തകര്‍ത്തു

ചെറുനാറ്റുകള്‍ ഉപയോഗിച്ച് പാകിസ്താന്റെ സാബര്‍ ജെറ്റുകളെ ഇന്ത്യ തകര്‍ത്തത് വന്‍ശക്തി രാഷ്ട്രങ്ങളെ പോലും അമ്പരപ്പിച്ചു. വ്യോമസേന വെട്ടിയ വഴിയിലൂടെ കരസേനയും മുന്നേറി. ഖേംകരനിലെ ശത്രുടാങ്കുകളെ തകര്‍ക്കാന്‍ വ്യോമസേനയെ നിയോഗിച്ചത് അര്‍ജന്‍ സിങിന്റെ തന്ത്രമായിരുന്നു.

ആകാശം കീഴടക്ക ഇന്ത്യ

ആകാശം കീഴടക്ക ഇന്ത്യ

ഖേംകരനില്‍ മാത്രമല്ല ഛാംബ് സെക്ടറിലും പാകിസ്താന്‍ സൈന്യത്തിന്റെ മുന്നേറ്റം ഇന്ത്യന്‍ വ്യോമസേനയാണ് തടഞ്ഞത്. യുദ്ധമേഖലയുടെ ആകാശം കീഴടക്കാന്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് സാധിച്ചത് കാര്യങ്ങള്‍ എളുപ്പമാക്കി.

പെഷാവറിലും ആക്രമണം

പെഷാവറിലും ആക്രമണം

ഒരേ സമയം വിവിധ ഭാഗങ്ങളില്‍ നിന്നു പാകിസ്താന്റെ തന്ത്രമേഖലകള്‍ തേടി ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ എത്തി. പെഷാവര്‍ ഉള്‍പ്പെടെയുള്ള പാകിസ്താന്‍ നഗരങ്ങളില്‍ ഇന്ത്യ ബോംബിട്ടത് പാക് നേതാക്കളെയും ഒപ്പം അമേരിക്കയെയും ഞെട്ടിച്ചു.

പാകിസ്താന്‍ പിന്‍മാറുന്നു

പാകിസ്താന്‍ പിന്‍മാറുന്നു

യുദ്ധവിമാനങ്ങളെല്ലാം തകര്‍ക്കപ്പെടുമെന്ന് പോലും പാകിസ്താന്‍ ഭയപ്പെട്ടു. ഒടുവില്‍ വിമാനങ്ങള്‍ അഫ്ഗാനിലേക്ക് മാറ്റുകയായിരുന്നു പാകിസ്താന്‍ സൈന്യം. വെടിനിര്‍ത്തരുതെന്ന് അര്‍ജന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല.

 ഏക ഫൈവ് സ്റ്റാര്‍ മാര്‍ഷല്‍

ഏക ഫൈവ് സ്റ്റാര്‍ മാര്‍ഷല്‍

1969 ജൂലൈ 15 വരെ ഇന്ത്യന്‍ വ്യോമസേനയുടെ തലവനായിരുന്നു അര്‍ജന്‍ സിങ്. യുദ്ധമികവ് കണക്കിലെടുത്ത് 1965ല്‍ പത്മവിഭൂഷണ്‍ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു. വ്യോമ സേനയുടെ ഏക ഫൈവ് സ്റ്റാര്‍ മാര്‍ഷല്‍ ആയിരുന്നു അര്‍ജന്‍ സിങ്.

ധീരയോദ്ധാവ് വിടപറയുമ്പോള്‍

ധീരയോദ്ധാവ് വിടപറയുമ്പോള്‍

വിരമിച്ച ശേഷം നിരവധി രാജ്യങ്ങളില്‍ ഇന്ത്യയുടെ അംബാസഡറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രായാധിക്യംമൂലമുള്ള അസുഖങ്ങള്‍ മൂലം കഴിഞ്ഞ കുറച്ചുദിവസങ്ങളായി വളരെ വിഷമത്തിലായിരുന്ന അദ്ദേഹത്തെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിച്ചിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് ഈ ധീര യോദ്ധാവ് അന്ത്യശ്വാസം വലിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Marshal of the Indian Air Force Arjun Singh Passed Away

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്