കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവിൽ കൊവിഡ് ആശങ്ക: ഇനി മുതൽ മാസ്ക് നിർബന്ധം; നിയന്ത്രണം കൊണ്ടു വരുന്നു!

Google Oneindia Malayalam News

ബെംഗളൂരു: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽ മാസ്ക് നിർബന്ധമാക്കി. ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) യാണ് ഇത് സംബന്ധിക്കുന്ന നിർദ്ദേശം നൽകിയത്. കൊവിഡ് നാലാം തരംഗത്തിന്റെ ആശങ്ക നിലനിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ ജാഗ്രതാ നിർദ്ദേശങ്ങൾ ബിബിഎംപി നൽകിയത്.

ഷോപ്പിംഗ് മാളുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രികൾ, സ്‌കൂളുകൾ, കോളേജുകൾ, ആളുകൾ കൂട്ടം കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാസ്‌ക് നിർബന്ധമാണ്. എന്നിരുന്നാലും, മാസ്ക്ക് ധരിക്കാത്ത ആളുകളെ കണ്ടെത്താൻ കഴിഞ്ഞാൽ അവരിൽ നിന്നും ബി ബി എം പി പിഴ ചുമത്തില്ല. അതേസമയം, നിലവിൽ 16,000 പേർക്കാണ് ബി ബി എം പി കൊവിഡ് പരിശോധന നടത്തുന്നത്. എന്നാൽ, ഇനി മുതൽ 20,000 പേരെ പരിശോധിക്കുമെന്നാണ് വിവരം.

covid

അതേസമയം, ഞായറാഴ്ച 291 കേസുകളും ഒരു മരണവും ബി ബി എം പി റിപ്പോർട്ട് ചെയ്തിരുന്നു. 19 - നും 72 വയസ്സിനും ഇടയിൽ പ്രായമുളള ഒരു സ്ത്രീ നഗരത്തിൽ കൊവിഡ് ബാധിച്ചു മരണപ്പെട്ടു. മരിക്കുന്നതിന് മുമ്പ് ഈ സ്ത്രീയ്ക്ക് പനി ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുടർന്ന് ചികിത്സ ലഭിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

നിലവിൽ നഗരത്തിൽ കേസുകൾ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നടപടികൾ സ്വീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സ്‌പെഷ്യൽ കമ്മീഷണർ ഹരീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പ്രതിദിന കേസുകളുടെ വർധവ് പ്രതിരോധിക്കാൻ രണ്ട് ദിവസത്തിനുള്ളിൽ കോവിഡ് നിയന്ത്രണ നടപടികൾ സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബി ബി എം പി മാസ്ക് നിർബന്ധമാക്കിയതായി അറിയിച്ചിരിക്കുന്നത്.

കേസുകൾ ഉയരുന്നു എങ്കിലും അനാവശ്യമായ പരിഭ്രാന്തിയോ ആശങ്കയോ ആവശ്യമില്ലെന്ന് സർക്കാർ പറയുന്നു. ഇതിനോടകം തന്നെ സർക്കാർ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

"കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ, കർണാടക സർക്കാരിന്റെ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി എല്ലാ ജില്ലകളിലെയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. നിലവിലെ ജില്ലകളുടെ സ്ഥിതിഗതികൾ അറിയാനും കോവിഡ് മാനേജ്മെന്റ് സ്വീകരിക്കുന്ന നടപടികളെ കുറിച്ച് അവലോകനം ചെയ്യാനുമാണ് ചർച്ച നടത്തിയത്. ഈ ചർച്ചയിലെ റിപ്പോർട്ട് തനിക്ക് ലഭിച്ചതായും ," ബൊമ്മൈ പറഞ്ഞു.

"കോവിഡിനെ കുറിച്ച് ആർക്കും അനാവശ്യമായ ആശങ്കകളൊന്നും വേണ്ട, രോഗത്തെ നിയന്ത്രിക്കാൻ സർക്കാർ ഇതിനകം നടപടികൾ സ്വീകരിച്ചിട്ടുണ്ട്, ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് രണ്ടാം തരംഗത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും ആർക്കെങ്കിലും ഇവ ലഭിച്ചിട്ടെങ്കിൽ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരണമെന്നും നഷ്ട പരിഹാരത്തിന് വേണ്ടി പരിഗണിക്കുമെന്നും ബൊമ്മൈ പറഞ്ഞു.

മുംബൈയിൽ നാലാം തരംഗം? കേസുകൾ കുത്തനെ ഉയരുന്നു..രാജ്യത്ത് 3,714 പുതിയ രോഗികൾമുംബൈയിൽ നാലാം തരംഗം? കേസുകൾ കുത്തനെ ഉയരുന്നു..രാജ്യത്ത് 3,714 പുതിയ രോഗികൾ

അതേസമയം , കഴിഞ്ഞ ഞായറാഴ്ച കർണാടകയിൽ 301 പുതിയ കോവിഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ശനിയാഴ്ച 222 കേസുകളും റിപ്പോർട്ട് ചെയ്യുകയായിരുന്നു. അയൽ രാജ്യമായ മഹാരാഷ്ട്രയിലും കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുകയാണ്. 4 തരംഗത്തിന് സമാനമായ ആശങ്ക നിലനിൽക്കുകയാണ് .

'ഇങ്ങനെയൊക്കെ ഞെട്ടിക്കാമോ?..അനിഖ..ദിസ് ഈസ് ക്ലാസിക്ക്'..വൈറൽ ലുക്കിൽ താരം

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

എന്നിരിന്നാലും , ആശങ്ക വേണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം വർധിക്കുകയാണ്. കേരളം , ഡൽഹി , മഹാരാഷ്ട്ര എന്നിവടങ്ങിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് .

English summary
mask made mandatory in Bangalore after witnessing sharp rise in covid cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X