കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറിലും ഇരുചക്രവാഹനങ്ങളിലും ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് വേണ്ട; കര്‍ണാടയില്‍ ഇളവുകള്‍

Google Oneindia Malayalam News

ബെംഗ്‌ളൂരു: കര്‍ണ്ണാടകയില്‍ കൊവിഡ് -19 പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങളില്‍ ഇളവ്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഏറ്റവും കര്‍ശനമായ മാസ്‌കിന്റെ ഉപയോഗത്തില്‍ തന്നെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. മാസ് ധരിക്കാത്തതിന്റെ പേരില്‍ ജനങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്ന തുടര്‍ച്ചയായ പരാതിയെ തുടര്‍ന്നാണ് ഇളവ് അനുവദിക്കുന്നത്. ഇത് പ്രകാരം കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഒന്നില്‍ കൂടുതല്‍ യാത്ര ചെയ്യുമ്പോള്‍ മാത്രം മാസ് നിര്‍ബന്ധമാക്കിയാല്‍ മതിയെന്ന് ബൃഹത് ബെംഗ്‌ളൂരു മഹാനഗര പാലിക വ്യക്തമാക്കി.

മാസ്‌ക് നിര്‍ബന്ധമല്ല

മാസ്‌ക് നിര്‍ബന്ധമല്ല

ഒരു വ്യക്തി ഒറ്റക്ക് സ്വന്തം കാറില്‍ യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമല്ല. അതേസമയം ഒന്നില്‍ കൂടുതല്‍ പേര്‍ ഒരുമിച്ച് കാറില്‍ യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കേണ്ടതുണ്ട്. ഇതുപോലെ തന്നെയാണ് ഇരുചക്രവാഹനയാത്രക്കാര്‍ക്കും. ബിബിഎംപി കമ്മീഷര്‍ എന്‍ മഞ്ചുനാഥ് പ്രസാദ് വ്യക്തമാക്കി. ജോഗ്ഗിങിന് പോകുമ്പോഴും നടക്കാനിറങ്ങുമ്പോഴും മാസ്‌ക് നിര്‍ബന്ധമല്ല.

പിഴ

പിഴ

ഇതുവരേയും മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 83673 പേരില്‍ നിന്നാണ് ബിബിഎംപി പിഴ ഈടാക്കിയത്. 1.8 കോടി രൂപ പിഴയായി ഇടാക്കിയിട്ടുണ്ട്. ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ എന്തിനാണ് മാസ്‌ക് ധരിക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്. പിന്നാലെ മാസ്‌ക് ധരിക്കുന്നതില്‍ കൃത്യമായ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

നോട്ടീസ് പതിക്കില്ല

നോട്ടീസ് പതിക്കില്ല

സമാനമായി കൊവിഡ് ബാധിതരുടെ വീടുകളില്‍ നോട്ടീസ് പതിക്കുന്നതും ഒഴിവാക്കാന്‍ കര്‍ണ്ണാകയില്‍ വിദഗ്ധ സമിതി തീരുമാനിച്ചു. ഇത്തരത്തില്‍ നോട്ടീസ് പതിക്കുന്നത്. ഇത്തരത്തില്‍ നോട്ടീസ് പതിക്കുന്നത് അയല്‍വാസികളിലും പ്രദേശവാസികളിലും ഭയം ഉണ്ടാക്കുന്നുണ്ടെന്നും ഇത് വഴി കൊവിഡ് പരിശോധന നടത്താന്‍ പലരും വിമൂകത കാട്ടുന്നുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നണ് തീരുമാനം.

Recommended Video

cmsvideo
India's discussion with russia for sputnik 5 | Oneindia Malayalam
 ക്വാറന്റൈനില്‍ വിടണം

ക്വാറന്റൈനില്‍ വിടണം

ഇതോടൊപ്പം കൊവിഡ് വ്യാപനം തുടങ്ങിയിട്ട് ആറ് മാസത്തോളമായി. തുടര്‍ച്ചയായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാരുടെ ആത്മവിശ്വാസം നല്‍കുന്നതിനുള്ള നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് വിദഗ്ധ സമിതി നിര്‍ദേശിച്ചിട്ടുണ്ട. ഇത് കൂടാതെ കൊവിഡ് ഡ്യൂട്ടിയിലുള്ള മുഴുവന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരേയും തുടര്‍ച്ചയായ 14 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം ക്വാറന്റൈനില്‍ വിടണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എല്ലാ ആഴച്ചയും ഒരു ദിവസം അവധി അനുവദിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

 സമിതി

സമിതി

സുപ്രീംകോടതി നിര്‍ദേശ പ്രകാരമായിരുന്നു സര്‍ക്കാര്‍ ഇത്തരമൊരു സമിതിയെ ചുമതലപ്പെടുത്തിയത്. ചൊവ്വാഴ്ച്ചയാണ് സമിതി ആദ്യമായി യോഗം ചേര്‍ന്നത്. ചികിത്സ, മരുന്നുകളുടെ ലഭ്യത, ആശുപത്രികളിലെ ഹെല്‍പ്പഡസ്‌കുകളുടെ പ്രവര്‍ത്തനം, എന്നിവയുടെ മേല്‍നോട്ടം വഹിക്കേണ്ടത് സമിതിയാണ്.

ക്വാറന്റൈന്‍ ഒഴിവാക്കി

ക്വാറന്റൈന്‍ ഒഴിവാക്കി

ഇതിന് പുറമേ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കര്‍ണാടയിലേക്ക് വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തി 14 ദിവസത്തെ ഹോംക്വാറന്റൈനും സര്‍ക്കാര്‍ എടുത്തുമാറ്റിയിട്ടുണ്ട്. രോഗലക്ഷങ്ങള്‍ ഇല്ലാത്തവര്‍ക്ക് സംസ്ഥാനത്തെത്തിപതിവ് പോലെ ജോലിയില്‍ പ്രവേശിക്കാം. അതേസമയം രോഗലക്ഷണങ്ങല്‍ ഉള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. അതിര്‍ത്തി, ചെക്ക്‌പോസ്റ്റുകളിലെ മെഡിക്കല്‍ പരിശോധനയും കര്‍ണാടക ഒഴിവാക്കിയിട്ടുണ്ട്.

English summary
masks is not mandatory for solo passengers in car and motor cycle in bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X