കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമിൽ എണ്ണ പാടത്ത് തീപിടിത്തം; 2 രക്ഷാപ്രവർത്തകർ കൊല്ലപ്പെട്ടു,നിരവധി വീടുകൾ കത്തി,സ്ഥിതി രൂക്ഷം

  • By Aami Madhu
Google Oneindia Malayalam News

ഗുവാഹട്ടി;അസമിലെ ടിൻസുകിയ ജില്ലയിലെ ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ പ്രകൃതിവാതകം ഉത്പാദിപ്പിക്കുന്ന കിണറ്റിൽ അഗ്നിബാധയെ തുടർന്ന് രണ്ട് മരണം. രക്ഷാദൗത്യത്തിനിറങ്ങയ രണ്ട് പേരാണ് മരിച്ചത്. തീ പടർന്നതോടെ സമീപ പ്രദേശത്തെ നിരവധി വീടുകൾ കത്തിയമർന്നു. 1600 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. 10 കിമി ദൂരത്ത് നിന്ന് തന്നെ തീ പടരുന്നത് കാണാൻ കഴിയുമെന്ന് ദൃക്സാക്ഷികൾ പറയുന്നു.

 എണ്ണപാടത്ത് തീ പടർന്നു

എണ്ണപാടത്ത് തീ പടർന്നു

ഗുവാഹത്തിയിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ബാഗ്ജാൻ ടിൻസുകിയയിലെ എണ്ണ കിണറിൽ മെയ് 27 നാണ് പൊട്ടിത്തെറി ഉണ്ടായത്. തുടർന്ന് കഴിഞ്ഞ 14 ദിവസമായി വാതകം ചോർന്ന് കൊണ്ടിരിക്കുകാണ്. ഗ്യാസ് ചോർന്നതോടെ സമീപ പ്രദേശത്തെ തണ്ണീർത്തടങ്ങൾക്കും ജൈവവൈവിധ്യത്തിനും കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

 പൊട്ടിത്തെറി ഉണ്ടായത്

പൊട്ടിത്തെറി ഉണ്ടായത്

ചൊവ്വാഴ്ച ഉച്ചയോടെയാണ് അധികൃതർ സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ട്. എണ്ണ കിണറിന്റെ 1.5 കിമി ചുറ്റളവിൽ തീപടർന്ന് പിടിച്ചിരിക്കുകയാണ്. വ്യോമസേനയും സൈന്യവും സംയുക്താമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.വാതക ചോർച്ചയുണ്ടായപ്പോൾ മുതൽ ദേശീയ ദുരന്ത നിവാരണ സേനയെ (എൻ‌ഡി‌ആർ‌എഫ്) ഈ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

 6000 ത്തോളം പേരെ മാറ്റി പാർപ്പിച്ചു

6000 ത്തോളം പേരെ മാറ്റി പാർപ്പിച്ചു

കിണറിന്റെ 1.5 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന 6,000 ത്തോളം പേരെ ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിച്ചിട്ടുണ്ട്. ഇവിടെയുള്ള ഉദ്യോഗസ്ഥരേയും ഒഴിപ്പിച്ചിട്ടുണ്ട്. മഗൂരി-മോട്ടാപുംഗ് തണ്ണീർത്തടത്തിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് ഭഗൻ എണ്ണ കിണർ സ്ഥിതി ചെയ്യുന്നത്. ഡിബ്രു-സൈഖോവ ദേശീയ ദേശീയ ഉദ്യാനത്തിന് അടുത്താണ് തീ പടർന്നിരിക്കുന്നത്.

 ചിത്രങ്ങൾ പുറത്ത്

ചിത്രങ്ങൾ പുറത്ത്

കടുവ, വംശനാശഭീഷണി നേരിടുന്ന ഗംഗാറ്റിക് ഡോൾഫിനുകൾ, വ്യത്യസ്തങ്ങളായ പക്ഷിമൃഗാദികൾ തുടങ്ങിയവയുടെ ആവാസകേന്ദ്രമാണ് ഈ ദേശീയോദ്യാനം.
തീ പടർന്നതോടെ പക്ഷിമൃഗാദികളും ഡോൾഫിനും ചത്തൊടുങ്ങിയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ സമീപവാസികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

 സ്ഥിതി രൂക്ഷം

സ്ഥിതി രൂക്ഷം

തൊട്ടടുത്ത ഗ്രാമങ്ങളിലെ നെൽവയലുകളും കുളങ്ങളും തണ്ണീർത്തടങ്ങളും മലിനമായിരിക്കുകയാണ്.പ്രദേശത്തെ നിരവധി ചെറുകിട തേയില തോട്ടങ്ങളും തീപിടത്തത്തിൽ നശിച്ചിട്ടുണ്ട്.ദിവസം കഴിയുന്തോറും സ്ഥിതി രൂക്ഷമാകുകയാണ്. സിംഗപൂരിൽ നിന്നെത്തിയ ദുരന്ത നിവാര വിദഗ്ധരുടെ സംഘം ഗ്യാസ് ചോർച്ച തടയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

 സഹായം ഉറപ്പ് നൽകി

സഹായം ഉറപ്പ് നൽകി

സ്ഥിതി നിയന്ത്രണവിധേയമാകുന്നതോടെ അധികൃതർ സംഭവ സ്ഥലം സന്ദർശിക്കും. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരുമായി സംസാരിച്ചു.കേന്ദ്രസർക്കാർ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആളുകൾ പരിഭ്രാന്തരാകേണ്ടെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

 ദുരിതാശ്വാസം പ്രഖ്യാപിച്ചു

ദുരിതാശ്വാസം പ്രഖ്യാപിച്ചു

പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കാൻ ഡിജിപിയോടും സംസ്ഥാന ചീഫ് സെക്രട്ടറിയോടും അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിണർ പൂർണമായും അടയ്ക്കാൻ നാലാഴ്ച സമയം വേണ്ടി വരുമെന്നാണ് വിദഗ്ദർ പറുന്നത്. ദുരിതബാധിതരായ ഓരോ കുടുംബത്തിനും ഓയിൽ ഇന്ത്യ 30,000 രൂപ സാമ്പത്തിക ആശ്വാസം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കൊവിഡ് ഭീഷണിയ്ക്കിടെ ജനങ്ങളുടെ ജീവനും ജീവത്തിനും ഭീഷണിയായി തീ പടർന്നതോടെ സംഭവത്തിൽ പ്രദേശവാസികൾ പ്രതിഷേധം ഉയർത്തി.

English summary
massive fire outbreak at oil leaking well in assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X