2015ല്‍ അമിത് ഷാ എന്തൊക്കെ ചെയ്യും?
ദില്ലി: ഒന്നിന് പിറകെ ഒന്നായി ബി ജെ പി തിരഞ്ഞെടുപ്പില്‍ ജയിക്കുമ്പോഴും അതെല്ലാം മോദി മാജിക് എന്ന് പറഞ്ഞ് വിനീതനാകുകയാണ് അമിത് ഷാ. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലെ സ്വപ്‌നസമാനമായ പ്രകടനം. തൊട്ടുപിന്നാലെ മഹാരാഷ്ട്രയില്‍, ഹരിയാനയില്‍. ഇപ്പോഴിതാ ജമ്മു കാശ്മീരിലും ജാര്‍ഖണ്ടിലും. തൊട്ടതെല്ലാം പൊന്നാക്കുന്ന ബി ജെ പി ദേശീയ പ്രസിഡണ്ട് അമിത് ഷായ്ക്ക് 2015 ലുമുണ്ട് പിടിപ്പത് പണികള്‍.
ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടി പ്രസിഡണ്ട് പദത്തിലെത്തിയതാണ് അമിത് ഷാ. മോദിയും വലം കൈയായി അറിയപ്പെടുന്ന അമിത് ഷായും ഒരുമിച്ചാല്‍ പിന്നെ പിടിച്ചുനില്‍ക്കാന്‍ പ്രയാസമാണ് എന്ന് എതിരാളികള്‍ കൂടി സമ്മതിച്ചുതരും. ഹരിയാനയിലും മഹാരാഷ്ട്രയിലും ആദ്യമായി സര്‍ക്കാര്‍, കാശ്മീരില്‍ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടി മോദി - ഷാ കൂട്ടുകെട്ടിന് മുന്നില്‍ ചരിത്രം വഴിമാറുകയാണ്.

എന്നാല്‍ വിജയങ്ങളില്‍ മതിമറക്കാനോ വിശ്രമിക്കാനോ തയ്യാറല്ല അമിത് ഷാ. മിഷന്‍ 2019 ലക്ഷ്യിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങളിലേക്ക് ഇറങ്ങാന്‍ തുടങ്ങുകയാണ് അദ്ദേഹം. ബി ജെ പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇതില്‍ പ്രമുഖമായും ഉള്ളത്. മെമ്പര്‍ഷിപ്പ് കൂട്ടുക, പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിക്കുക എന്നിവയാണ് അമിത് ഷായുടെ യാത്രയിലെ പ്രധാന ലക്ഷ്യങ്ങള്‍.
ജനുവരി 22 മുതല്‍ അമിത് ഷാ സംസ്ഥാനങ്ങളിലൂടെയുള്ള പര്യടനം തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഫെബ്രുവരി 15 വരെ നീളും. പഞ്ചാബിലാണ് യാത്രയുടെ തുടക്കം. പിന്നീട് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാള്‍, നവീന്‍ പട്‌നായിക്കിന്റെ ഒഡീഷ. യാത്രയുടെ അവസാന ഘട്ടം തെന്നിന്ത്യയിലാണ്. തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഫെബ്രുവരി പകുതിയോടെ അമിത് ഷാ സംസ്ഥാന പര്യടനം അവസാനിപ്പിക്കും എന്നാണ് അറിയുന്നത്.












Click it and Unblock the Notifications