കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസവാവധി ബില്‍; കരാര്‍ തീരുംവരെ ഗര്‍ഭം ധരിക്കരുതെന്ന് സ്‌കൂളുകള്‍ക്ക് പറയാമോ ?

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പ്രസവാവധി മൂന്നു മാസത്തില്‍ നിന്ന് ആറരമാസമായി നീട്ടാനുളള ബില്‍ രാജ്യ സഭ പാസാക്കിയപ്പോള്‍ ലക്ഷകണക്കിനു വരുന്ന വനിതാ ജീവനക്കാര്‍ സന്തോഷത്തിലാണ്. പക്ഷേ ബില്‍ പാസായ മുതല്‍ ആധിപൂണ്ടിരിക്കുന്നത് രാജ്യത്തെ സ്വകാര്യസ്‌കൂളുകളാണ്. ബില്‍ ലോക്‌സഭയില്‍ പാസായാലുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഇതിനകം സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ നിരത്തിക്കഴിഞ്ഞു.

സ്വകാര്യസ്‌കൂളുകളിലടക്കം 90 ശതമാനവും വനിതാ ജീവനക്കാരാണെന്നതാണ് മാനേജുമെന്റുകളെ കുഴക്കുന്ന കാര്യം. ബില്‍ നിലവില്‍ വന്നാല്‍ പ്രതിവിധിയായി കരാര്‍ കാലാവധി തീരുംവരെ നിങ്ങള്‍ വിവാഹിരാവരുത് ,വിവാഹിതരായവര്‍ കരാര്‍ തീരുംവരെ ഗര്‍ഭം ധരിക്കരുത് എന്നീ ഉടമ്പടികള്‍ മാനേജ്‌മെന്റുകള്‍ സ്വീകരിച്ചേക്കുമെന്നാണ് സൂചന.

pregnnat-13

ഇടയ്ക്കു അധ്യാപകര്‍ വിട്ടു പോകുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തെ അത് ബാധിക്കും. ഈ ഒഴിവിലേയ്ക്ക് താത്ക്കാലികമായി അധ്യാപകരെ നിയമിക്കുമ്പോള്‍ അവര്‍ക്കും അവധിയിലിരിക്കുന്നവര്‍ക്കും ശമ്പളം നല്‍കേണ്ട അവസ്ഥയായിരിക്കുമെന്നുമാണ് സ്‌കൂള്‍ മാനേജുമെന്റുകള്‍ പറയുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പ്രസവാവധി ആറരമാസമാക്കുന്ന ബില്‍ (26 ആഴ്ച്ച) രാജ്യസഭ പാസാക്കിയത്.1961 ലെ മറ്റേര്‍ണിറ്റി ബെനിഫിറ്റ് ആക്ടില്‍ ഭേഗദഗതി വരുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ഏകദേശം 18 ലക്ഷത്തോളം സ്ത്രീകള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് കണക്ക്.

കൃത്രിമ ഗര്‍ഭധാരണം വഴി അമ്മയായവര്‍ക്കും നവജാതശിശുക്കളെ ദത്തെടുത്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് വീട്ടില്‍ നിന്നു ജോലി ചെയ്യുന്നവരും നിയമത്തിന്റെ പരിധിയില്‍പ്പെടും.

English summary
With the Rajya Sabha passing the Maternity Benefit (Amendment) Bill, 2016, on Thursday, all working women in the country will soon be entitled to six months maternity leave. Until now, women were granted a maternity leave of three months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X